'സൗദികൾ കരുണയുള്ളവർ', ആടുജീവിതത്തിലെ 'അർബാബി'നെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം; കമന്‍റുകളുമായി അറബികളും

By Web TeamFirst Published Aug 23, 2024, 5:17 PM IST
Highlights

സ്വദേശി പൗരൻ എക്സ് പ്ലാറ്റ്‍ഫോമിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. 

ദുബൈ: കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേട്ടത്തില്‍ 'ആടുജീവിതം' തിളങ്ങി നില്‍ക്കുന്നതിനിടെ ചിത്രത്തിലെ 'അര്‍ബാബി'ന്‍റെ കഥാപാത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. ഒമാനി നടനായ ഡോ.താലിബ് അല്‍ ബലൂഷിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.

സൗദി അറേബ്യയിലെത്തുന്ന നജീബിനെ 'അര്‍ബാബ്' ക്രൂരമായി പീഡിപ്പിക്കുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ട്. എന്നാല്‍ ഇത് സൗദി അറേബ്യയുടെ പ്രതിച്ഛായയെ വികലമാക്കാനുള്ള ശ്രമമാണെന്നും യഥാര്‍ത്ഥത്തില്‍ സൗദിയില്‍ ഇങ്ങനെയല്ലെന്നുമാണ് സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നത്. സുല്‍ത്താന്‍ നഫീയി എന്ന സൗദി പൗരനാണ് ഈ വിവാദ ചര്‍ച്ചക്ക് തുടക്കമിട്ടത്. അദ്ദേഹം എക്സ് പ്ലാറ്റ്‍ഫോമിൽ പങ്കുവെച്ച കുറിപ്പാണ് പ്രതിഷേധത്തിന് വഴിയൊരുക്കിയത്. സൗദികളായ തൊഴിലുടമകള്‍, പ്രത്യേകിച്ച് ഗോത്രവര്‍ഗക്കാരായ ബദുക്കള്‍, പ്രവാസി ജോലിക്കാരോട് ക്രൂരമായി പെരുമാറാറില്ലെന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നുമാണ് കുറിപ്പില്‍ പറയുന്നത്. 

Latest Videos

Read Also -  ഇന്ത്യക്കാർക്ക് വിസയില്ലാതെ പോകാവുന്ന 10 രാജ്യങ്ങൾ

സൗദികളെല്ലാം മനുഷ്യത്വമുള്ളവരാണെന്നും ഉദാരമനോഭാവവും കരുണയുമുള്ളവരും ധൈര്യശാലികളുമാണെന്നും കുറിപ്പില്‍ പറയുന്നു. ഇതിന് അല്‍താഫ് എന്ന മലയാളി എക്സ് പോസ്റ്റിലൂടെ മറുപടി നല്‍കുന്നു. കഴിഞ്ഞ 20 വര്‍ഷമായി സൗദിയില്‍ ജീവിക്കുന്ന തനിക്ക് ഈ നാട്ടുകാരില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും പറയുന്നു. എന്നാല്‍ ഈ രണ്ട് പോസ്റ്റുകളെയും അനുകൂലിച്ചും പ്രതികൂലിച്ചും സൗദി സ്വദേശികളും അറബികളും മലയാളികളും കമന്‍റ് ചെയ്യുന്നുണ്ട്. ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ഈ വിഷയം ചര്‍ച്ചയായത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!