ഹൃത്വിക്കിന്റെ ഫൈറ്ററും ആ 'സ്‍ത്രീ'യുടെ കളക്ഷനില്‍ വീണു, മുന്നില്‍ ആ ബ്രഹ്മാണ്ഡ ചിത്രം മാത്രം

By Web Team  |  First Published Aug 26, 2024, 4:14 PM IST

ഇനി മുന്നില്‍ ആ ഒരേയൊരു ചിത്രം മാത്രമാണ് ഉള്ളത്.

Stree 2 surpasses fighter collection report out hrk

അത്ഭുതപ്പെടുന്ന ഒരു വിജയം സ്വന്തമാക്കിയ ചിത്രമായിരിക്കുകയാണ് സ്‍ത്രീ 2. ആഗോളതലത്തില്‍ സ്‍ത്രീ 2 560 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 2024ല്‍ പ്രദര്‍ശനത്തിന് എത്തിയ ഇന്ത്യൻ ചിത്രങ്ങളില്‍ സ്‍ത്രീ 2ന് മുന്നില്‍ കല്‍ക്കിയാണുള്ളത്. ഹൃത്വിക് റോഷന്റെ ഫൈറ്ററെയും പിന്നിലാക്കിയാണ് കളക്ഷനില്‍ സ്‍ത്രീ 2 മുന്നേറിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

പ്രഭാസിന്റെ കല്‍ക്കി 2898 എഡിയുടെ കളക്ഷൻ ഞെട്ടിക്കുന്നതാണ്. കല്‍ക്കി 2898 എഡി 1200 കോടി രൂപയോളം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. സ്‍ത്രീ 2 വെറും 11 ദിവസങ്ങള്‍ കൊണ്ടാണ് ആഗോളതലത്തില്‍ 560 കോടി രൂപ നേടിയിരിക്കുന്നത്. ഹൃത്വിക് റോഷന്റെ ഫൈറ്റര്‍ 358 കോടി രൂപയുമായി സ്‍ത്രീ 2വിന്റെ പിന്നിലാണ് കളക്ഷനില്‍ ഉള്ളത്.

ശ്രദ്ധ കപൂര്‍ നായികായി വന്നപ്പോള്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അമര്‍ കൗശിക്കും ബജറ്റ് 50 കോടിയും ആണ്. ശ്രദ്ധ കപൂര്‍ പ്രാധാന്യമുള്ള ആ ചിത്രത്തില്‍ വിക്കിയായി രാജ്‍കുമാര്‍ റാവുവും ജനയായി അഭിഷേക് ബാനര്‍ജിയും രുദ്രയായി പങ്കജ് ത്രിപതിിയും ബിട്ടുവായി അപര്‍ശക്തി ഖുറാനയും വിക്കിയുടെ അച്ഛനായി അതുല്‍ ശ്രീവാസ്‍തവയും എംഎല്‍എയായി മുഷ്‍താഖ് ഖാനും ചിട്ടിയായി ആര്യ സിംഗും നരേന്ദ്രയായി ആകാഷ് ദഭാഡെയും അഞ്ജു ഭാഭിയായി വിപാഷ അരവിന്ദും ഉണ്ട്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ജിഷ്‍ണു ഭട്ടാചാരിയാണ്. സംഗീതം സച്ചിൻ- ജിഗാറാണ്.

Latest Videos

ബോളിവുഡില്‍ ഒരു കോമഡി ഹൊറര്‍ ചിത്രമായിട്ടാണ് സ്‍ത്രീ 2 ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. തിരക്കഥ നിരെണ്‍ ഭട്ടാണ്. രാജ്‍കുമാര്‍ റാവു വിക്കിയായി വന്ന സ്‍ത്രീയിലും നായിക ശ്രദ്ധ കപൂറായിരുന്നു. സ്‍ത്രീ അന്ന് ഏകദേശം 180.76 കോടി രൂപ നേടിയപ്പോള്‍ രാജ്‍കുമാര്‍ റാവുവിനൊപ്പം ചിത്രത്തില്‍ അതുല്‍ ശ്രീവസ്‍തവ, പങ്കജ് ത്രിപതി, അപര്‍ശക്തി ബാനര്‍ജി, അഭിഷേക് ബാനര്‍ജി, ഫ്ലോറ സൈനി, വിജയ് റാസ്, ആകാശ് ദഭാഡെ, അഭിഷേക് സിംഗ് എന്നിവരും ഉണ്ടായിരുന്നു.

Read More: വമ്പൻമാരെ ഞെട്ടിച്ച് രായൻ നേടിയത്, വീഡിയോ ഗാനവും പുറത്ത്<

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

vuukle one pixel image
click me!
vuukle one pixel image vuukle one pixel image