സ്വപ്‍ന സാക്ഷാത്കാരത്തിൽ സൂര്യ; സിനിമയുടെ പാക്ക്അപ്പ് വിശേഷങ്ങളുമായി താരം

By Web Team  |  First Published Mar 9, 2023, 10:57 PM IST

നറുമുഗൈ എന്ന ചിത്രത്തിലാണ് സൂര്യ അഭിനയിച്ചത്


ബിഗ് ബോസ് സീസൺ മൂന്നിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ മത്സരാര്‍ഥിയാണ് സൂര്യ. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ചാണ് സൂര്യ ഇപ്പോള്‍ എത്തിയിരിക്കുന്നത്. താന്‍ തിരക്കഥയൊരുക്കി അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതിന്‍റെ സന്തോഷത്തെക്കുറിച്ച് പറയുകയാണ് സൂര്യ.

'എഴുതി അഭിനയിക്കുന്ന നറുമുഗൈ എന്ന സിനിമ. ബിഗ്ഗ്‌ബോസ് ഒരു ഗെയിം ഷോ ആണെന്ന് പോലും ഓർക്കാതെ എന്റെ ജീവിതത്തിലും കരിയറിലും കുറേ പേർ വന്നു പൂണ്ടു വിളയാടിയിട്ട് പോയി. അവർ അറിഞ്ഞിരുന്നില്ല എന്റെ സ്വപ്നങ്ങളെ ആണ് അവർ തകർത്തെറിഞ്ഞത് എന്ന്. പടം ചെയ്യാൻ തയ്യാറായി വന്ന പ്രൊഡ്യൂസർ ചേച്ചിയെ പോലും അവർ വെറുതെ വിട്ടില്ല. സൈബർ അറ്റാക്കിന്റെ മൂർദ്ധന്യാവസ്‌ഥയിൽ ഞാൻ ചേച്ചിയോട് പറഞ്ഞു ഈ പടം ചേച്ചി ചെയ്യണ്ട, ചേച്ചിക്ക് എങ്കിലും മനസമാധാനം കിട്ടണം എന്ന്. പല രാത്രികളിലും എന്റെ സ്വപ്നങ്ങളെ ഓർത്തു ഞാൻ കരഞ്ഞ് ഉറങ്ങിയിട്ടുണ്ട്.

Latest Videos

പക്ഷെ എന്റെ സ്വപ്നത്തെ വിട്ടു കൊടുക്കാൻ ഞാൻ തയ്യാറായിരുന്നില്ല. പരിശ്രമിച്ചു കൊണ്ടേ ഇരുന്നു. പടം നടക്കാത്തതിന്റെ പേരില്‍ എന്റെ യുട്യൂബിലും ഇൻസ്റ്റയിലും പരിഹാസ കമന്റുകള്‍ വന്നുകൊണ്ടേ ഇരുന്നു. എല്ലാം സഹിച്ചും ക്ഷമിച്ചും എന്റെ സ്വപ്നത്തിനായി ഞാൻ പൊരുതി കൊണ്ടേ ഇരുന്നു. ഇന്ന് എന്റെ പടത്തിന്റെ പാക്ക് അപ്പ് ഡേ ആണ്. എൻറെ സ്വപ്നം സർവേശ്വരൻ നടത്തി തന്നു. എന്നെ സ്നേഹിച്ചു ബിഗ്ഗ്‌ബോസ് മുതൽ എന്റെ കൂടെ നിന്ന എല്ലാർക്കും ഞാൻ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു', എന്നാണ് സൂര്യ സിനിമാ ടീമിനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Soorya J Menon (@skmenon_)

undefined

ആദ്യ അഞ്ചു സ്ഥാനങ്ങളിൽ എത്തും എന്ന് പ്രേക്ഷകർ വിധി എഴുതിയ താരം എലിമിനേഷനിൽ ആണ് പുറത്തായത്. പ്രേക്ഷക പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് താൻ അത്രവരെ നിന്നത് എന്ന് എപ്പോഴും സൂര്യ പറഞ്ഞിട്ടുമുണ്ട്. അതേസമയം സൈബർ അറ്റാക്കും സൂര്യ നേരിട്ടിരുന്നു.

ALSO READ : ക്രിസ്റ്റഫറും ചതുരവും മാത്രമല്ല, ഈ വാരം ഒടിടിയിലെത്തുന്ന മലയാള സിനിമകള്‍

click me!