പ്രധാനമന്ത്രി മോദിയെയും പിന്നിലാക്കി യുവ ബോളിവുഡ് നടി, രണ്ട് പേര്‍ മാത്രം താരത്തിന് മുന്നില്‍.
സ്‍ത്രീ 2 എന്ന ബോളിവുഡ് ചിത്രത്തിന്റെ വിജയത്തിളക്കത്തിലാണ് നടി ശ്രദ്ധ കപൂര്‍. ശ്രദ്ധ കപൂര്‍ മറ്റൊരു നേട്ടവും സ്വന്തമാക്കിയതാണ് പുതിയ റിപ്പോര്‍ട്ട്. ഇൻസ്റ്റാഗ്രാമില്‍ ഫോഴോവേഴ്‍സിന്റെ എണ്ണത്തിനറെ കാര്യത്തിലാണ് താരം കുതിപ്പ് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്നിലാക്കിയാണ് താരത്തിന്റെ കുതിപ്പെന്നാണ് റിപ്പോര്‍ട്ട്.
ഇൻസ്റ്റാഗ്രാമില്‍ ശ്രദ്ധ കപൂറിന് 9.14 കോടി ഫോഴോവേഴ്‍സാമായി ഇന്ത്യയില്‍ മൂന്നാം സ്ഥാനത്താണ്. നരേന്ദ്ര മോദിക്കാകട്ടെ ആകെ 9.13 കോടി ഫോളോവേഴ്‍സുമായി നാലാമതും. രണ്ടാമതുള്ള പ്രിയങ്ക ചോപ്രയ്‍ക്ക് 9.18 കോടി ഫോളോവേഴ്‍സുമാണ്. സെലിബ്രിറ്റികളില്‍ ഇന്ത്യയില്‍ ഒന്നാമത് 27.1 കോടി ഫോളോവേഴ്‍സുമായി വിരാട് കോലിയുമാണ് ഉള്ളത്.
രാജ്‍കുമാര്‍ റാവുവിന്റെ സ്‍ത്രീ 2ന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അമര്‍ കൗശിക്ക് ആണ്. ശ്രദ്ധ കപൂര്‍ നായികയായി വന്നപ്പോള്‍ ചിത്രത്തില്‍ വിക്കിയായി രാജ്‍കുമാര്‍ റാവുവും ജനയായി അഭിഷേക് ബാനര്‍ജിയും രുദ്രയായി പങ്കജ് ത്രിപതിിയും ബിട്ടുവായി അപര്‍ശക്തി ഖുറാനയും വിക്കിയുടെ അച്ഛനായി അതുല്‍ ശ്രീവാസ്‍തവയും എംഎല്‍എയായി മുഷ്‍താഖ് ഖാനും ചിട്ടിയായി ആര്യ സിംഗും നരേന്ദ്രയായി ആകാഷ് ദഭാഡെയും അഞ്ജു ഭാഭിയായി വിപാഷ അരവിന്ദും ഉണ്ട്. അത്ഭുതപ്പെടുത്തുന്ന വൻ വിജയമായി മാറിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ജിഷ്‍ണു ഭട്ടാചാരിയാണ്. സംഗീതം സച്ചിൻ- ജിഗാറാണ്.
ദിനേശ് വിജനും ജ്യോതി ദേശ്‍പാണ്ഡെയുമാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രം നിര്‍മിച്ചത് ഏകദേശം 50 കോടി ബജറ്റിലാണ്. സ്‍ത്രീ 2 ആഗോളതലത്തില്‍ 361 കോടി രൂപയില്‍ അധികം ആകെ നേടിയിട്ടുണ്ടെന്നാണ് സിനിമ അനലിസ്റ്റുകളായ സാക്‍നില്‍ക്കിന്റെ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്ന് മാത്രം 306 കോടി രൂപയും നേടിയിട്ടുണ്ടെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്.
Read More: ടിക്കറ്റ് വില്‍പന നിരാശപ്പെടുത്തുന്നോ?, വിജയ്‍യുടെ ദ ഗോട്ടിന്റെ കണക്കുകള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക