ശിവ രാജ്‍കുമാര്‍ കമല്‍ഹാസൻ നായകനാകുന്ന ചിത്രത്തില്‍ ആവേശമാകും.
സംവിധായകൻ എച്ച് വിനോദിന്റെ പുതിയ ചിത്രത്തില്‍ കമല്‍ഹാസൻ നായകനാകുന്നു എന്ന പ്രഖ്യാപനം ആരാധകരെ ആവേശത്തിലാക്കിയതാണ്. കെഎച്ച് 233 എന്ന വിശേഷണപ്പേരിലാണ് ചിത്രം പ്രഖ്യാപിച്ചത്. സമീപകാലത്ത് മറ്റ് ചിത്രങ്ങളെ പോലെ തന്നെ കമല്‍ഹാസനൊപ്പം കെഎച്ച് 233ല്‍ പാൻ ഇന്ത്യൻ താരങ്ങളും ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ശിവ രാജ്‍കുമാര്‍ ഒരു പ്രധാന കഥാപാത്രമായി കമല്‍ഹാസനൊപ്പം ഉണ്ടാകും എന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്.
ജയിലറില്‍ നരിസിംഹം എന്ന മാസ് കഥാപാത്രമായി എത്തിയതോടെ ശിവ രാജ്‍കുമാറിന് തമിഴകത്തും വലിയ സ്വീകാര്യതയാണ്. അതില്‍ കമല്‍ഹാസനൊപ്പം ശിവ രാജ്‍കുമാറെത്തുമ്പോള്‍ ചിത്രം ആവേശമാകും എന്നാണ് പ്രതീക്ഷ. ഒരു മിലിട്ടറി പശ്ചാത്തലത്തിലായിരിക്കും കമല്‍ഹാസന്റെ ചിത്രം ഒരുങ്ങുക എന്നും റിപ്പോര്‍ട്ടുണ്ട്. അജിത്ത് നായകനായ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ എച്ച് വിനോദുമായി ഉലകനായകൻ കമല്‍ഹാസൻ കൈകോര്‍ക്കുമ്പോള്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്.
കമല്‍ഹാസന്റേതായി നേരത്തെ പ്രഖ്യാപിച്ച് ഉപേക്ഷിച്ച തലൈവൻ ഇരുക്കിൻട്രാൻ കെഎച്ച് 233ന്റെ പേരായി സ്വീകരിക്കാൻ ആലോചിക്കുന്നുവെന്നതാണ് പുതിയ പുതിയ റിപ്പോര്‍ട്ട്. തലൈവൻ ഇരുക്കിൻട്രാൻ എന്ന സിനിമയുടെ കഥയായിരിക്കും കെഎച്ച് 233നും എന്നും റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. വൈകാതെ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ. എച്ച് വിനോദിനൊപ്പം കെഎച്ച് 233ന്റെ രചനയിലും കമല്‍ഹാസൻ പങ്കാളിയാകുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കമല്‍ഹാസൻ നായകനായി വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് വിക്രമാണ്. കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്‍ത വിക്രം വൻ ഹിറ്റായി മാറിയിരുന്നു. സൂര്യയുടെ അതിഥി വേഷവും വിക്രം സിനിമയുടെ വലിയൊരു ആകര്‍ഷണമായിരുന്നു. ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവര്‍ മലയാളത്തില്‍ നിന്നും കമല്‍ഹാസന്റെ വിക്രമില്‍ എത്തിയപ്പോള്‍ വിജയ് സേതുപതി, ഗായത്രി ശങ്കര്‍ എന്നിവരും മറ്റ് കഥാപാത്രങ്ങളായി. വിക്രം നിര്‍മിച്ചത് കമല്‍ഹാസന്റെ രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലായിരുന്നു. കമല്‍ഹാൻ നായകനായ വിക്രം എന്ന കഥാപാത്രമായിട്ടായിരുന്നു എത്തിയിരുന്നത്. കമല്‍ഹാസൻ നിറഞ്ഞാടിയതായിരുന്നു വിക്രം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക