ഒടുവില്‍ ആ വേറിട്ട ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്.
ഷെയ്‍ൻ നിഗം നായകനായി വന്ന ചിത്രമാണ് ലിറ്റില്‍ ഹാര്‍ട്‍സ്. എബി തരേസയും ആന്റോ ജോസുമാണ് സംവിധാനം നിര്‍വഹിക്കുന്നത്. ഷെയ്‍ൻ നിഗം നായകനായി വേഷമിടുന്ന ചിത്രത്തില്‍ നായിക മഹിമാ നമ്പ്യാരാണ്. ചിരി നമ്പറുകളുമായെത്തി ലിറ്റില്‍ ഹാര്‍ട്‍സ് ഒടിടിയിലും റിലീസായിരിക്കുകയാണ്.
ലിറ്റില്‍ ഹാര്‍ട്‍സ് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. ഷെയ്‍ൻ നിഗം നായകനായ പുതിയ ചിത്രത്തില്‍ നായികയായ മഹിമാ നമ്പ്യാര്‍ക്കു പുറമേ രൺജി പണിക്കർ, മാലാ പാർവ്വതി, രമ്യാ സുവി, ഷെയ്ൻ ടോം ചാക്കോ, ബാബുരാജ് എന്നിവരും വേഷമിടുന്നു. ഛായാഗ്രഹണം ലൂക്ക് ജോസ് നിര്‍വഹിച്ചിരിക്കുന്നു. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് കൈലാസാണ്. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രം സാന്ദ്രാ തോമസ്സും, വിൽസൺ തോമസ്സും ചേർന്നു നിര്‍മിക്കുന്നു. പ്രൊഡക്ഷൻ ഹെഡ് അനിതാ രാജ് കപിൽ. ഗോപികാ റാണി ക്രിയേറ്റീവ് ഹെഡായ ചിത്രത്തിന്റെ കോസ്റ്റ്യും ഡിസൈൻ അരുൺ മനോഹർ, ഡിസൈൻ എസ്ത്തറ്റിക് കുഞ്ഞമ്മ, കല അരുൺ ജോസ്, ക്രിയേറ്റീവ് ഡയറക്ടർ ദിപിൽ ദേവ്, പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരുമാണ് നിര്‍വഹിച്ചിക്കുന്നത്.
ഷെയ്‍ൻ നിഗം നായകനായി മുമ്പെത്തിയ ചിത്രം വേല ആണ്. ഷെയ്‍ൻ നിഗം നായകനായ വേലയുടെ സംവിധാനം നിര്‍വഹിച്ചത് ശ്യാം ശശി ആണ്. ഛായാഗ്രാഹണം സുരേഷ് രാജനായിരുന്നു നിര്‍വഹിച്ചിരുന്നു. സണ്ണി വെയ്‍നും ഒരു പ്രധാന കഥാപാത്രമായി വേലയില്‍ ഉണ്ടായിരുന്നു.
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവ താരമായ ഷെയ്‍ൻ നിഗം തമിഴകത്തിലേക്കും എത്തുന്നു എന്ന റിപ്പോര്‍ട്ട് അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. സംവിധാനം വാലി മോഹൻ ദാസാണ്. ചിത്രത്തിന് മദ്രാസ്‍ക്കാരൻ എന്നാണ് പേരിട്ടിരിക്കുന്നത്. ഡബ്ബിംഗും ഷെയ്‍ൻ നിഗമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക