ശ്രദ്ധേയ പ്രകടനങ്ങളിലൂടെ സിനിമാപ്രേമികളുടെ മനം കവര്‍ന്ന താരം
ചലച്ചിത്ര താരങ്ങളില്‍ വലിയൊരു വിഭാഗത്തിലും മറ്റ് പല മേഖലകളില്‍ നിക്ഷേപങ്ങളുണ്ട്. അതില്‍ പ്രധാനമാണ് റിയല്‍ എസ്റ്റേറ്റ്. ബോളിവുഡ് എടുത്താല്‍ പ്രമുഖ താരങ്ങള്‍ക്കൊക്കെയും മുംബൈയിലെ പ്രധാന ലൊക്കേഷനുകളില്‍ ആഡംബര ഫ്ലാറ്റുകളും വില്ലകളും മറ്റ് പ്രോപ്പര്‍ട്ടികളുമൊക്കെയുണ്ട്. അവയിലൂടെ നേടുന്ന വാടക പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുമുണ്ട്. അക്കൂട്ടത്തിലേക്ക് എത്തിയിരിക്കുന്ന പുതിയ പേര് ഷാഹിദ് കപൂറിന്‍റേത് ആണ്. മുംബൈയിലെ സ്വന്തം ആഡംബര അപ്പാര്‍ട്ട്മെന്‍റ് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ് ഷാഹിദ് ഇപ്പോള്‍.
ഷാഹിദ് കപൂറും ഭാര്യ മിറ കപൂറും ചേര്‍ന്ന് ഈ വര്‍ഷം വാങ്ങിയതാണ് ഈ ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റ്. മുംബൈ വോര്‍ളിയിലുള്ള ത്രീ സിക്സ്റ്റി വെസ്റ്റ് പ്രോജക്റ്റിന്‍റെ ഭാഗമായുള്ള അപ്പാര്‍ട്ട്മെന്‍റ് ഷാഹിദും ഭാര്യയും ചേര്‍ന്ന് വാങ്ങിയത് 58.6 കോടിയ്ക്ക് ആയിരുന്നു. 5395 ചതുരശ്ര അടി കാര്‍പെറ്റ് ഏരിയയുള്ള അപ്പാര്‍ട്ട്മെന്‍റ് ആണ് ഇത്. കാര്‍ പാര്‍ക്കിംഗിനായി മൂന്ന് ഇടങ്ങളുമുണ്ട്. ഈ മാസം രജിസ്റ്റര്‍ ചെയ്ത വാടക കരാര്‍ പ്രകാരം സെക്യൂരിറ്റി ഡിപ്പോസിറ്റ് ഇനത്തില്‍ ഷാഹിദിന് ലഭിക്കുന്നത് 1.23 കോടിയാണ്. 60 മാസത്തേക്കാണ് കരാര്‍.
undefined
തുടക്കത്തില്‍ പ്രതിമാസ വാടക 20.5 ലക്ഷമാണ്. എന്നാല്‍ കരാര്‍ പ്രകാരമുള്ള കാലാവധിയായ അഞ്ചാം വര്‍ഷത്തിന്‍റെ അവസാനമാവുമ്പോള്‍ 20.5 ലക്ഷം എന്ന പ്രതിമാസ വാടക 23.98 ലക്ഷമായി വര്‍ധിക്കും. കരാറില്‍ ഏര്‍പ്പെട്ടതിന് ശേഷമുള്ള ആദ്യ 10 മാസം വാടക നല്‍കുകയും വേണ്ട. റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍റ്സ് ആയ സ്ക്വയര്‍ യാര്‍ഡ്സ് പുറത്തുവിട്ട വിവരങ്ങളാണ് ഇത്. അതേസമയം ദേവയാണ് ഷാഹിദ് കപൂറിന്‍റെ വരാനിരിക്കുന്ന ചിത്രം. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മലയാളി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ആണ്. ബോബി- സഞ്ജയ് ആണ് ഇതിന്‍റെ തിരക്കഥാകൃത്തുക്കള്‍.
ALSO READ : സിനിമാ മോഹിയുടെ കഥയുമായി 'ജവാന്‍ വില്ലാസ്'; ടൈറ്റില്‍ ലോഞ്ച് ഒറ്റപ്പാലത്ത്