വിജയ് അടച്ച നികുതി 80 കോടി, ഷാരൂഖും മോഹൻലാലും ബച്ചനും മറ്റ് താരങ്ങളും അടച്ച തുകയുടെ വിവരങ്ങള്‍

By Web Team  |  First Published Sep 5, 2024, 11:24 AM IST

അജയ് ദേവ്‍ഗണ്‍ ആകെ 42 കോടി രൂപയാണ് നികുതിയായി അടച്ചതെന്നാണ് റിപ്പോര്‍ട്ട്.
 

Shah Rukh Mohanlal Vijay Salman other actors taxpaying details hrk

സ്വാഭാവികമായും വരുമാനത്തില്‍ മുന്നിലുള്ളവരാണ് സിനിമാ താരങ്ങള്‍ എന്നത് വ്യക്തമാണ്. നികുതി അടക്കുന്നവരിലും മുൻനിരയിലാണ് ഇവര്‍. രാജ്യത്ത് കൂടുതല്‍ നികുതി അടയ്‍ക്കുന്ന സിനിമാ താരം ഷാരൂഖ് ആണ്. തമിഴകത്തിന്റെ വിജയ് ഇത്തവണ 80 കോടി രൂപയാണ് നികുതിയടച്ചത് എന്നാണ് റിപ്പോര്‍ട്ട്.

ദ ഫോര്‍ച്ച്യൂണ്‍ ഇന്ത്യയാണ് സിനിമാ താരങ്ങള്‍ അടക്കമുള്ളവരുടെ നികുതി തുക പുറത്തുവിട്ടത്. നടൻ ഷാരൂഖ് ഇത്തവണ 92 കോടി രൂപയാണ് നികുതി അടച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അമിതാഭ് ബച്ചനാകട്ടെ ആകെ 71 കോടി രൂപയും നികുതി അടച്ചു. നടൻ സല്‍മാൻ ഇത്തവണ 75 കോടി രൂപ നികുതി അടച്ചിട്ടുണ്ട്. അജയ് ദേവ്‍ഗണ്‍ ആകെ 42 കോടി രൂപയാണ് നികുതി അടച്ചിരിക്കുന്നത്. രണ്‍ബിര്‍ കപൂറാകട്ടെ ആകെ 36 കോടി രൂപയും നികുതി അടച്ചിട്ടുണ്ട്.

Latest Videos

ഹൃത്വിക് റോഷൻ ഇത്തവണ 28 കോടി രൂപയാണ് നികുതി അടച്ചതെന്നാണ് റിപ്പോര്‍ട്ട്. അവതാരകൻ കപില്‍ ശര്‍മ 26 കോടി രൂപയും നികുതി അടച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കരീന കപൂറാകട്ടെ ആകെ 20 കോടിയാണ് നികുതി അടച്ചത്. ഷാഹിദ് കപൂര്‍ ആകെ 14 കോടിയാണ് നികുതി അടച്ചത്.

മലയാളത്തിന്റെ മോഹൻലാലാലും ഇത്തവണ നികുതിദായകരില്‍ താരങ്ങളില്‍ മുന്നിലുണ്ട്. നടൻ മോഹൻലാലും ആകെ 14 കോടിയാണ് അടച്ചിരിക്കുന്നത്. കൈറ അദ്വാനി ആകെ 12 കോടി രൂപയാണ് നികുതി അടച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.  കത്രീന കൈഫാകട്ടെ ആകെ 11 കോടിയും അടച്ചിട്ടുണ്ട്. ആമിര്‍ ഖാൻ ആകെ 10 കോടിയാണ് അടച്ചിരിക്കുന്നത്. പങ്കത് ത്രിപാഠി ആകെ 11 കോടിയും അടച്ചിട്ടുണ്ട്. എന്തായാലും വലിയ തുകയാണ് മിക്ക താരങ്ങളും നികുതിയായി അടച്ചിരിക്കുന്നത്.

Read More: പൊട്ടിപ്പിരിപ്പിക്കാൻ കുഞ്ചാക്കോ ബോബൻ ചിത്രം ടെലിവിഷനില്‍, പ്രീമിയര്‍ പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

vuukle one pixel image
click me!
vuukle one pixel image vuukle one pixel image