'എനിക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യനാണ് നീ'; സജിന് ആശംസകളുമായി ഷഫ്‌ന

By Web Team  |  First Published Sep 17, 2022, 1:04 PM IST

'നീ കാരണമാണ് ഞാൻ എന്റെ ജീവിതത്തെ സ്നേഹിച്ചു തുടങ്ങിയത്'- ഷഫ്‍ന സജിനോട് പറയുന്നു.


ഒറ്റ പരമ്പര കൊണ്ടുതന്നെ പ്രേക്ഷകരെ തന്നിലേക്ക് ആകര്‍ഷിക്കാൻ കഴിഞ്ഞ നടനാണ് സജിൻ ടി പി എന്ന മലയാളികളുടെ 'ശിവൻ'. 'സാന്ത്വന'ത്തിലെ 'ശിവാഞ്ജലി' കൊംമ്പോയെ പ്രശംസിക്കാത്ത കേരളീയർ ചുരുക്കമെന്ന് വേണം പറയാൻ. അത്തരത്തിൽ പ്രേക്ഷക ശ്രദ്ധ വളരെ പെട്ടെന്ന് നേടിയ താരമാണ് സജിൻ.

സജിന്റെ പിറന്നാൾ ദിനത്തിൽ ഭാര്യ ഷഫ്‌ന പങ്കുവെച്ച പോസ്റ്റ്‌ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 'എന്റെ ജീവിതം മാറ്റിമറിച്ച നിനക്ക് പിറന്നാൾ ആശംസകൾ. ഇന്നത്തെ രീതിയിൽ ഞാൻ എന്റെ ജീവിതം ആസ്വദിക്കുന്നതിനു കാരണക്കാരൻ നീയാണ്. നീ കാരണമാണ് ഞാൻ എന്റെ ജീവിതത്തെ സ്നേഹിച്ചു തുടങ്ങിയത്. എനിക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യനാണ് നീ. നമ്മൾക്കിടയിൽ ഇപ്പോഴുള്ള അതെ സ്നേഹവും കരുതലും പിന്തുണയും ജീവിതാവസാനം വരെ ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ എപ്പോഴും പറയുന്നത് പോലെ എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മികച്ച കാര്യം നീയാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു. പിറന്നാൾ ആശംസകൾ ഇക്കാ...' എന്നാണ് തങ്ങളുടെ സ്നേഹ നിമിഷങ്ങൾ ഉൾപ്പെട്ട ചിത്രങ്ങൾക്കൊപ്പം ഷഫ്‌ന കുറിച്ചത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Shafna Nizam (@shafna.nizam)

ഇരുപത്തിമൂന്നാം വയസ്സിലായിരുന്നു സജിൻ-ഷഫ്‌ന വിവാഹം. സജിൻ അഭിനയിച്ച 'പ്ലസ് ടു' സിനിമയിൽ ഷഫ്‍നയായിരുന്നു നായിക. അപ്പോൾ മുതൽ ഇഷ്‍ടം തുടങ്ങിയിരുന്നു. ഷൂട്ടിങ് തീരാറായപ്പോൾ അത് തുറന്ന് പറഞ്ഞു. ആദ്യം സമ്മതിച്ചില്ല. പിന്നെ ഓക്കെയായി എന്ന് സജിൻ പറയുന്നു. റിയല്‍ ലൈഫില്‍ എത്തിയാല്‍, അവിടെ ഗൗരവത്തിന് സ്ഥാനം കുറവാണ്. എന്നാല്‍ റൊമാന്റിക് ആണ്. അതേ സമയം അല്പ സ്വല്‍പം 'ശിവന്റെ' ലൈനില്‍ തന്നെയാണ് സജിന്‍ എന്ന് ഷഫ്‌ന പറയുന്നു.

Read More : ഹോട്ട് ബീച്ച് ഫോട്ടോകളുമായി അമലാ പോള്‍

tags
click me!