വര്‍ഷങ്ങള്‍ക്ക് മുന്നത്തെ ട്വീറ്റിന് സല്‍മാൻ ഖാന് മറുപടിയുമായി ആമിര്‍, അമ്പരന്ന് ആരാധകര്‍

By Web Team  |  First Published Aug 22, 2024, 6:34 PM IST

ആമിറിന്റെ മറുപടി ചര്‍ച്ചയാകുകയാണ്.

Salman Aaamir discussion about film gets attention hrk

ബോളിവുഡ് പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളാണ് ആമിര്‍ ഖാനും സല്‍മാൻ ഖാനും. അന്താസ് അപ്‍നാ അപ്‍നായെന്ന ചിത്രത്തില്‍ താരങ്ങള്‍ വേഷമിട്ടിരുന്നു. ഇന്നും പ്രേക്ഷകര്‍ ഇഷ്‍ടപ്പെടുന്ന ഒരു ചിത്രവുമാണ് അത്.  സല്‍മാൻ ഖാനുമായി വീണ്ടും ഒന്നിക്കാൻ ബോളിവുഡ് നടൻ ആമിര്‍ ആലോചിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സല്‍മാൻ ഖാന്റെ പഴയ ഒരു ട്വീറ്റിനുള്ള മറുപടിയാണ് ചര്‍ച്ചയാകുന്നത്. ആമിര്‍ ഖാൻ പ്രൊഡക്ഷൻസാണ് ബോളിവുഡ് താരത്തിന് മറുപടി നല്‍കിയിരിക്കുന്നത്. പീപ്‍ലി ലിവ് എന്ന ആമിറിന്റെ ചിത്രത്തെ പര്‍മാര്‍ശിച്ചുള്ള ട്വീറ്റിനാണ് മറുപടി നല്‍കിയിരിക്കുന്നത്. അതേക്കുറിച്ച് ഞങ്ങള്‍ ആലോചിക്കുന്നു എന്ന് പറഞ്ഞത് ആമിര്‍ ഖാനും സല്‍മാനും ഒന്നിക്കുന്ന സിനിമയുടെ സൂചനയാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.

we think about this a lot https://t.co/Gf3LKgEeEx

— Aamir Khan Productions (@AKPPL_Official)

Latest Videos

ആമിര്‍ ഖാൻ നായകനായി ഇനി വരാനിരിക്കുന്ന ചിത്രം സിത്താരെ സമീൻ പര്‍ ആണ്. താരെ സമീൻ പറിന്റെ രണ്ടാം ഭാഗമായിരിക്കും സിത്താരെ സമീൻ പര്‍ എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്തായാലും ആമിര്‍ ഖാന്റെ പുതിയ ചിത്രം പ്രതിപാദിക്കുന്നത് ഡൗണ്‍ സിൻഡ്രോം എന്ന രോഗാവസ്ഥയാണ് എന്നാണ് റിപ്പോര്‍ട്ട്. താരെ സമീൻ പറില്‍ നായകനായ താരം ദര്‍ശീല്‍ സഫാരി ആമിര്‍ ഖാൻ ചിത്രത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചതും ചര്‍ച്ചയാകുകയാണ്.

സിത്താരെ സമീൻ പര്‍ മനോഹരമായ സിനിമയായിരിക്കും എന്ന് ദര്‍ശീല്‍ സഫാരി വ്യക്തമാക്കി. അതാണ് ആമിര്‍ സാറിന്റെ വാക്കാണെന്നും പറഞ്ഞു ദര്‍ശീല്‍ സഫാരി. പ്രതീക്ഷയേറെയുള്ള സിത്താരെ സമീൻ പാര്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. താരെ സമീൻ പർ കഥയും സംവിധാനവും ആമിര്‍ ഖാനായിരുന്നു. ആമിര്‍ ഖാനായിരുന്നു നിര്‍മാണവും. എന്നാല്‍ സിത്താരെ സമീൻ പര്‍ സംവിധാനം ചെയ്യുന്നത് ആര്‍ എസ് പ്രസന്നയാണ്. സിത്താരെ സമീൻ പര്‍ എന്ന ചിത്രം ക്രിസ്‍മസ് റിലീസായി എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Read More: 'തങ്കലാനില്‍ അങ്ങനെ ചെയ്‍തത് എന്തുകൊണ്ട്?', സംവിധായകന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
vuukle one pixel image
click me!
vuukle one pixel image vuukle one pixel image