Latest Videos

ആകാംക്ഷ നിറയ്‍ക്കുന്ന പില്‍, വെബ് സീരീസുമായി റിതേഷ് ദേശ്‍മുഖ്

By Web TeamFirst Published Jul 1, 2024, 3:33 PM IST
Highlights

റിതേഷ് ദേശ്‍മുഖിന്റെ പില്‍ വെബ് സീരീസിന്റെ പ്രമേയം പുറത്ത്.
 

റിതേഷ് ദേശ്‍മുഖ് നായകനാകുന്ന വെബ് സീരീസാണ് പില്‍. പ്രകാശ് എന്ന യുവാവിനെ ചുറ്റിപ്പറ്റിയുള്ള കഥയാണ് പില്ലിന്റേത്. മെഡിസിൻ അതോറിറ്റി ഓഫ് ഇന്ത്യയിൽ ഡെപ്യൂട്ടി മെഡിസിൻ കൺട്രോളറാണ് നായകൻ പ്രകാശ്. ഫോർഎവർ ക്യൂർ ഫാർമയെന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്കെതിരെ പ്രകാശ് പോരാടുന്നതാണ് പില്‍ എന്ന സീരീസിന്റെ പ്രമേയം.

കമ്പനി നടത്തിയ പരീക്ഷണത്തിനിടെ മൂന്നുപേർ മരിക്കുകയും ചെയ്യുന്നുണ്ട്. കേസില്‍ പ്രകാശ് ജയിക്കുമോയെന്ന ചോദ്യമാണ് സീരീസിനെ ഉദ്വേഗജനകമാക്കുന്നത്. ഫാര്‍മസ്യൂട്ടിക്കല്‍ ഇൻഡസ്റ്ററിയാണ് വെബ് സീരീസിന്റെ പശ്ചാത്തലമാകുന്നത്. ജിയോസിനിമയിലൂടെ റിലീസാകുന്ന പില്‍ സീരീസിന്റെ സംവിധാനം രാജ്‍കുമാര്‍ ഗുപ്‍തയാണ്.

റിതേഷ് ദേശ്‍മുഖ് നായകനായ ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയതും ഹിറ്റായതും വേദ ആണ്. നടൻ റിതേഷ് ദേശ്‍മുഖ് ആദ്യമായി സംവിധാനം ചെയ്‍തത് എന്ന നിലയില്‍ വേദ് സിനിമ പേരു കേട്ടിരുന്നു. റിതേഷ് ദേശ്‍മുഖ് നായകനായ വേദ് സിനിമയുടെ ഛായാഗ്രാഹണം ഭുഷൻകുമാര്‍ ജെയ്‍ൻ ആണ്. റിതേഷ് ദേശ്‍മുഖിന്റെ ഭാര്യയും ഇന്ത്യൻ സിനിമയിലെ ഒട്ടേറെ വൻ ഹിറ്റുകളില്‍ കേന്ദ്ര കഥാപാത്രവുമായ ജനീലിയയാണ് 'വേദി'ലെ നായിക.

തെലുങ്കില്‍ നിന്നുള്ള വൻ ഹിറ്റ് ചിത്രമായ 'മജിലി'യുടെ റീമേക്കായിട്ടാണ് 'വേദ്' ഒരുക്കിയത് . നാഗ ചൈതന്യയും സാമന്തയും പ്രധാന കഥാപാത്രങ്ങളായി എത്തിയതായിരുന്നു 'മജിലി'. സംവിധാനം നിര്‍വഹിച്ചത് ശിവ നിര്‍വാണയായിരുന്നു. 2019ല്‍ റിലീസ് ചെയ്‍ത തെലുങ്ക് ചിത്രമാണ് 'മജിലി'. മജിലിയുടെ നിര്‍മാണം ഷൈൻ സ്‍ക്രീൻസിന്റെ ബാനറില്‍ ആയിരുന്നു. ഗോപി സുന്ദറാണ് മജിലി സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നത്. നാഗ ചൈതന്യയും സാമന്തയും വിവാഹ ശേഷം നായകനും നായികയുമായി വേഷമിട്ട ഹിറ്റ് ചിത്രം എന്ന ഒരു പ്രത്യേകതയുമുണ്ട്.

Read More: ദിവസങ്ങള്‍ വെറും നാല്, 500 കോടിയും കടന്ന് കല്‍ക്കി, ഞെട്ടിക്കുന്ന കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക 

tags
click me!