സൈജു കുറുപ്പ്, തൻവി റാം, അർജുൻ അശോകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന 'അഭിലാഷം' എന്ന ചിത്രം റിലീസിനൊരുങ്ങുന്നു.
കൊച്ചി: ആദ്യം ഇറങ്ങിയ തട്ടത്തില്‍ ഇപ്പോഴും ട്രെൻഡിങ്ങിൽ തുടർന്ന് കൊണ്ടിരിക്കുകയാണ്. സുമഹാസിതേ റിലീസ് ആക്കി മണിക്കൂറുകൾക്കു ഉള്ളിൽ തന്നെ മികച്ച അഭിപ്രായങ്ങളാണ് പുറത്തു വരുന്നത്. സിനിമ റിലീസിനായി കാത്തിരിക്കുന്നു എന്നാണ് പലരും അഭിപ്രായം പങ്ക് വെച്ചിരിക്കുന്നത്
സൈജു കുറുപ്പ് - തൻവി റാം - അർജുൻ അശോകൻ ചിത്രം 'അഭിലാഷം' എത്തുന്നത് വമ്പന്‍ ചിത്രത്തിനൊപ്പം എന്നത് ചിത്രത്തിന്‍റെ അണിയറപ്രവർത്തകരുടെ കോൺഫിഡൻസാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചയാവുന്നത്.സൈജു കുറുപ്പ്, തൻവി റാം, അർജുൻ അശോകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കുന്ന ഈ ചിത്രം ലളിതമായ ഒരു മികച്ച കഥയായിരിക്കും പറയാൻ പോകുന്നതെന്ന് ഈയിടെയിറങ്ങുന്ന ചിത്രത്തിന്‍റെ പോസ്റ്ററുകളിൽ നിന്നും വ്യക്തമാണ്.
ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഭിലാഷം. സെക്കന്റ് ഷോ പ്രൊ ഡക്ഷൻസിന്റെ ബാനറിൽ ആൻ സരിഗ ആന്റണി, ശങ്കർ ദാസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജെനിത് കാച്ചപ്പിള്ളിയാണ്. ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഉമ കെ പി, നീരജ രാജേന്ദ്രൻ, ശീതൾ സക്കറിയ, അജിഷ പ്രഭാകരൻ, നിംന ഫതൂമി, വസുദേവ് സജീഷ്, ആദിഷ് പ്രവീൺ, ഷിൻസ് ഷാൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
നേരത്തെ പുറത്തു വന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മികച്ച പ്രേക്ഷകാഭിപ്രായം നേടിയിരുന്നു. മലബാറിന്റെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിൽ അഭിലാഷ് എന്ന കഥാപാത്രമായി സൈജു കുറുപ്പ് എത്തുമ്പോൾ, ഷെറിൻ എന്ന കഥാപാത്രമായാണ് തൻവി റാം അഭിനയിച്ചിരിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ഷോർട്ട്ഫ്ലിക്സ്, ഛായാഗ്രഹണം - സജാദ് കാക്കു, സംഗീത സംവിധായകൻ - ശ്രീഹരി കെ നായർ , എഡിറ്റർ - നിംസ്, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് - റോണക്സ് സേവ്യർ, കലാസംവിധാനം - അർഷദ് നാക്കോത്ത് , പ്രൊഡക്ഷൻ കൺട്രോളർ - രാജൻ ഫിലിപ്പ്, ഗാനരചന - ഷർഫു & സുഹൈൽ കോയ
സൗണ്ട് ഡിസൈൻ - പി സി വിഷ്ണു , വിഎഫ്എക്സ്- അരുൺ കെ രവി, കളറിസ്റ്റ് - ബിലാൽ റഷീദ്, സ്റ്റിൽസ് - ഷുഹൈബ് എസ്.ബി. കെ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സാംസൺ, ഡിസൈൻസ് - വിഷ്ണു നാരായണൻ , ഡിസ്ട്രിബൂഷൻ - ഫിയോക്ക് , ഓവർസീസ് ഡിസ്ട്രിബൂഷൻ - ഫാർസ് ഫിലിംസ് , മ്യൂസിക് റൈറ്റ്സ് - 123 മ്യൂസിക്സ്, ഡിജിറ്റൽ മാർക്കറ്റിംഗ് - ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, ഡിജിറ്റൽ പി ആർ ഒ: റിൻസി മുംതാസ്,പിആർഓ - വാഴൂർ ജോസ്, ശബരി
റൊമാന്റിക് നായകനായി സൈജു കുറുപ്പ്; ഈദ് ആഘോഷമാക്കാൻ 'അഭിലാഷം'