ആര്‍ഡ‍ിഎക്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ വഞ്ചന, ഗൂഢാലോചന കുറ്റം ചുമത്തി കേസ്

By Web Team  |  First Published Sep 1, 2024, 8:17 AM IST

കഴിഞ്ഞ ഓണം സീസണില്‍ മലയാളത്തിലെ ഏറ്റവും വലിയ പണംവാരി പടമായ ആര്‍ഡിഎക്സ് നിര്‍മ്മാതാക്കള്‍ക്കെതിരെ കേസ്. 

RDX Movie Producers in Trouble case has been filed on charges of fraud and conspiracy vvk

കൊച്ചി: കഴിഞ്ഞ ഓണം സീസണില്‍ മലയാളത്തിലെ ഏറ്റവും വലിയ പണംവാരി പടമായ ആര്‍ഡിഎക്സ് നിര്‍മ്മാതാക്കള്‍ക്കെതിരെ കേസ്.  തൃപ്പൂണിത്തുറ പോലിസാണ് നിര്‍മ്മാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. വഞ്ചന, ഗൂഢാലോചന കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. 

തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരമാണ് നടപടി. തൃപ്പൂണിത്തുറ സ്വദേശി അഞ്ജന അബ്രഹാം ആണ് സോഫിയ പോൾ, ജെയിംസ് പോൾ എന്നിവരുടെ നിര്‍മ്മാണ കമ്പനി വീക്കെന്‍റ് ബ്ലോക്ബസ്റ്റേര്‍സിനെതിരെ കേസ് നല്‍കിയത്.  സിനിമ നിർമാണത്തിനായി 6 കോടി നൽകിയ തനിക്ക് 30 ശതമാനം ലാഭവിഹിതം നൽക്കാമെന്ന ഉറപ്പ് പാലിച്ചില്ലെന്നാണ്  അഞ്ജന അബ്രഹാം ആരോപിക്കുന്നത്. 

Latest Videos

നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന് കീഴിൽ സോഫിയ പോൾ നിർമ്മിച്ച ചിത്രമാണ് ആര്‍ഡിഎക്സ്.  ഷെയ്ൻ നിഗം, ആൻ്റണി വർഗീസ്, നീരജ് മാധവ് എന്നിവർക്കൊപ്പം ബാബു ആന്‍റണി, ലാൽ, മഹിമ നമ്പ്യാർ, ഐമ റോസ്മി സെബാസ്റ്റ്യൻ, മാലാ പാർവതി, ബൈജു സന്തോഷ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചത്. 

2023 ഓഗസ്റ്റ് 25-ന്, ഓണക്കാലത്താണ് ആര്‍ഡിഎക്സ് റിലീസ് ചെയ്തതത്. ലോകമെമ്പാടും 84 കോടിയും കേരളത്തിൽ നിന്ന് 50 കോടിയും ചിത്രം കളക്ഷന്‍ നേടിയിരുന്നു. ഈ ഓണത്തിന് ഇതേ പ്രൊഡക്ഷന്‍ ഹൗസ് ഒരുക്കുന്ന കൊണ്ടല്‍ എന്ന ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് കേസ് വന്നിരിക്കുന്നത്. 

അടുത്തിടെ മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രമായ മഞ്ഞുമ്മല്‍ ബോയ്സിന്‍റെ നിര്‍മ്മാതക്കള്‍ക്കെതിരെയും സമാന ആരോപണം വന്നിരുന്നു. നിര്‍മ്മാണത്തിന് പണം വാങ്ങിയ ശേഷം പണമോ ലാഭ വിഹിതമോ നല്‍കിയില്ലെന്നായിരുന്നു ആരോപണം. ഈ കേസിന് പിന്നാലെ മഞ്ഞുമ്മല്‍ ബോയ്സിന്‍റെ നിര്‍മ്മാതാക്കള്‍ക്കെതിരെ ഇഡിയും അന്വേഷണം ആരംഭിച്ചിരുന്നു. 

'മേനേ പ്യാർ കിയ' പ്രീതി മുകുന്ദൻ മലയാളത്തിൽ: എഐ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഇറങ്ങി

സംവിധായകന്‍ ഹരിഹരന്‍ കുരുക്കില്‍: ചാര്‍മിള ഉന്നയിച്ച ആരോപണം ശരി വെച്ചു നടൻ വിഷ്ണു

tags
vuukle one pixel image
click me!
vuukle one pixel image vuukle one pixel image