രക്ഷിത് ഷെട്ടി നായകനാകുന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു (777 Charlie song).
കന്നഡ താരം രക്ഷിത് ഷെട്ടിയുടെ പുതിയ ചിത്രമാണ് '777 ചാര്‍ലി'. മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം എത്തുക. കിരണ്‍രാജ് കെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. ഇപ്പോഴിതാ 777 ചാര്‍ലി ചിത്രത്തിന്റെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് (777 Charlie song).
'എൻ സര്‍വമേ' എന്ന ഒരു ഗാനമാണ് മലയാളം പതിപ്പിലുള്ളത്. നോബിള്‍ പോളാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. അനന്യയാണ് 'എൻ സര്‍വമേ' എന്ന ഗാനം പാടിയിരിക്കുന്നത്. രക്ഷിത് ഷെട്ടി നായകനാകുന്ന ചിത്രം ജൂണ്‍ 10നാണ് പ്രദര്‍ശനത്തിന് എത്തുക.
രക്ഷിത് ഷെട്ടി ചിത്രമാണെങ്കിലും ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത് ഒരു നായയാണ്. രക്ഷിത് അവതരിപ്പിക്കുന്ന 'ധര്‍മ്മ'യും ഈ നായയും തമ്മില്‍ ഉടലെടുക്കുന്ന ഹൃദയബന്ധത്തിന്‍റെ കഥയാണ് '777 ചാര്‍ലി'.
'ധര്‍മ്മ' എന്ന യുവാവുമായുള്ള 'ചാര്‍ലി' എന്ന നായ്ക്കുട്ടിയുടെ സൗഹൃദവും ആത്മബന്ധവും കുസൃതികളും യാത്രയും ഇമോഷണല്‍ പശ്ചാത്തലമാക്കി പുറത്തിറക്കിയ ട്രെയിലർ ഏറെ ശ്രദ്ധ നേടിയിരുന്നു. സംഗീത ശൃംഗേരി ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
undefined
മലയാളി പ്രേക്ഷകര്‍ക്കിടയിലും ശ്രദ്ധ നേടിയ 'അവന്‍ ശ്രീമന്നാരായണ'യ്ക്കു ശേഷം രക്ഷിത് ഷെട്ടിയുടേതായി പുറത്തെത്തുന്ന ചിത്രമാണിത്. കോമഡി അഡ്വഞ്ചര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്‍റെ മലയാളം ടീസര്‍ ഗാനം പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ചിത്രത്തിലെ മറ്റൊരു ഗാനവും വിനീത് പാടിയിട്ടുണ്ട്.
ജാസ്‍മിന്റെ കോഫി പൗഡറിനെ ചൊല്ലി ബിഗ് ബോസില്‍ തര്‍ക്കം
ബിഗ് ബോസില്‍ കോഫി പൗഡറിനെ ചൊല്ലി തര്‍ക്കം. ജാസ്‍മിനെ ജന്മദിന സമ്മാനമായി ലഭിച്ച കോഫി പൗഡറാണ് തര്‍ക്കത്തിനിടയാക്കിയത്. ദില്‍ഷയും ബ്ലസ്‍ലിയും ലക്ഷ്‍മി പ്രിയയും ജാസ്‍മിന്റെ കോഫി പൗഡര്‍ ഉപയോഗിക്കരുത് എന്നായിരുന്നു റിയാസിന്റെ ആവശ്യം. എന്നാല്‍ എതിര്‍ത്ത് ദില്‍ഷയടക്കമുള്ളവര്‍ രംഗത്ത് എത്തി (Bigg Boss).
ദില്‍ഷയടക്കമുള്ളവര്‍ ജാസ്‍മിനെ ദ്രോഹിച്ചു എന്നായിരുന്നു റിയാസ് പറഞ്ഞുവെച്ചത്. അവരുടെ വ്യക്തിപരമായ കാര്യം ദില്‍ഷ ഉപയോഗിക്കുന്നത് തനിക്ക് ഇഷ്‍ടമില്ല എന്ന് റിയാസ് പറഞ്ഞു. എന്നാല്‍ ജാസ്‍മിന് താൻ എന്ത് ദ്രോഹമാണ് ചെയ്‍തത് എന്ന് ദില്‍ഷ തിരിച്ചുചോദിച്ചു. തങ്ങള്‍ക്ക് കോഫി തരാറുള്ള ആളായിരുന്നു ജാസ്‍മിൻ എന്ന് ലക്ഷ്‍മി പ്രിയയും ദില്‍ഷയും പറഞ്ഞു.
റോബിൻ രാധാകൃഷ്‍ണന്റെ കപ്പ് എറിഞ്ഞ് ഉടയ്‍ക്കാൻ റിയാസിന് എന്ത് അവകാശമാണ് ഉണ്ടായിരുന്നത് എന്നും ദില്‍ഷ ചോദിച്ചു. തനിക്ക് തോന്നിയതുകൊണ്ട് എന്ന് റിയാസ് മറുപടി പറഞ്ഞു. ആ കപ്പ് ഇനി ഒട്ടിച്ച് തരുമോ എന്ന് ദില്‍ഷ പരിഹസിക്കുകയും ചെയ്‍തു. ഞങ്ങള്‍ കോഫി കുടിക്കാനാണ് എടുക്കുന്നത്, എറിഞ്ഞുടുക്കാനല്ല എന്ന് ദില്‍ഷ പറഞ്ഞു. ഒരു ഭക്ഷണം മറ്റുള്ളവര്‍ കഴിക്കണ്ട എന്ന് പറയാൻ റിയാസിന് എന്ത് അവകാശം എന്നും ദില്‍ഷ ചോദിച്ചു.
മറ്റുള്ളവര്‍ക്ക് തന്റെ കോഫി പൗഡര്‍ കൊടുക്കരുത് എന്ന് ജാസ്‍മിൻ തന്നോട് പറഞ്ഞിരുന്നുവെന്ന് റിയാസ് വ്യക്തമാക്കി. ജാസ്‍മിൻ പോയതിനാല്‍ ഇനി എല്ലാവര്‍ക്കുമാണ് അതെന്ന് ദില്‍ഷ ചൂണ്ടിക്കാട്ടി. എന്തായാലും ദില്‍ഷയും ലക്ഷ്‍മി പ്രിയയും ബ്ലസ്‍ലിയും അത് തന്റെ മുന്നില്‍ നിന്ന് ഉപയോഗിക്കില്ലെന്ന് റിയാസ് ഉറപ്പിച്ചു പറഞ്ഞു. എങ്കില്‍ എന്തായാലും തങ്ങള്‍ക്ക് കോഫി വേണമെന്ന് ദില്‍ഷ പറഞ്ഞു. ഒടുവില്‍ കോഫി പൗഡറിന്റെ ബോട്ടില്‍ ധന്യ എടുത്ത് മാറ്റിവയ്‍ക്കുകയാണ് ഉണ്ടായത്. എന്തായാലും വരും ദിവസങ്ങളും ഇതിനെ ചൊല്ലി ബിഗ് ബോസില്‍ തര്‍ക്കമുണ്ടായേക്കും എന്നാണ് മത്സരാര്‍ഥികളുടെ തുടര്‍ന്നുള്ള പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
Read More : ബിഗ് ബോസില്‍ 'ഹലോ മൈ ഡിയര്‍ റോംഗ് നമ്പര്‍', റിയാസ് സലീമിനോട് തര്‍ക്കിച്ച് ലക്ഷ്‍മി പ്രിയ