ക്ലാഷിന് തയ്യാർ ! കങ്കുവയ്ക്ക് ഒപ്പം വേട്ടയ്യനും; രജനികാന്ത്, അമിതാഭ് ബച്ചൻ, ഫഹദ് ചിത്രത്തിന്റെ റിലീസ് തിയതി

By Web Team  |  First Published Aug 19, 2024, 10:56 AM IST

സൂര്യയുടെ കങ്കുവയും അന്നേദിവസം തിയറ്ററുകളില്‍ എത്തും. 

rajinikanth movie vettaiyan release on 10th october 2024, fahadh faasil, amithabh bachan, manju warrier

ജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം വേട്ടയ്യന്റെ റിലീസ് തിയതി പുറത്തുവിട്ടു. നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് ആണ് തിയതി പുറത്തുവിട്ടിരിക്കുന്നത്. വമ്പൻ താരനിര അണിനിക്കുന്ന ചിത്രം ഓക്ടോബർ 10ന് തിയറ്ററുകളിൽ എത്തും. അന്നേദിവസം തന്നെയാണ് സൂര്യയുടെ കങ്കുവയും റിലീസ് ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്. 

33 വർഷങ്ങൾക്ക് ശേഷം രജനികാന്തും ബച്ചനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വേട്ടയ്യന്‍. അതാണ് ചിത്രത്തിന്‍റെ യുഎസ്‍പികളില്‍ ഒന്ന്. ചിത്രത്തില്‍ രജനികാന്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്. അമിതാഭ് ബച്ചന്‍ എത്തുന്നത് ചീഫ് പൊലീസ് ഓഫീസര്‍ ആയാണ്. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം.

Latest Videos

അനിരുദ്ധ് ആണ് സംഗീത സംവിധായകന്‍. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമെന്ന് കരുതപ്പെടുന്ന വേട്ടൈയനില്‍ റിതിക സിംഗ്, ദുഷറ വിജയന്‍, റാണ ദഗുബാട്ടി, മഞ്ജു വാര്യര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടി ജെ ജ്ഞാനവേല്‍ ആണ്.  ജ്ഞാനവേൽ തന്നെയാണ് വേട്ടയ്യന്‍റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. 

40 മില്യൺ കാഴ്ചക്കാർ, ട്രെന്റിങ്ങിൽ ഒന്നാമത്; ഡബിൾ റോളിൽ വിളയാടി ദളപതി, ദ ​ഗോട്ട് ട്രെയിലർ ഹിറ്റ് ചാർട്ടിൽ

ജയിലര്‍ എന്ന ചിത്രമാണ് രജനികാന്തിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം 600 കോടിയോളം രൂപ കളക്ട് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലും ശിവരാജ് കുമാറും ജയിലറില്‍ അതിഥി വേഷത്തില്‍ എത്തി തിളങ്ങിയിരുന്നു. രമ്യാ കൃഷ്‍ണൻ, വസന്ത രവി, വിനായകൻ, സുനില്‍, കിഷോര്‍, തമന്ന ഭാട്ട്യ, ജി മാരിമുത്ത് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. സണ്‍ പിക്ചേഴ്‍സ് ആണ് ഈ സൂപ്പര്‍താര ആക്ഷന്‍ ത്രില്ലര്‍ ചിത്രം നിര്‍മിച്ചിരുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

vuukle one pixel image
click me!
vuukle one pixel image vuukle one pixel image