'ദളപതി' വിസ്മയം ആവര്‍ത്തിക്കുമോ?: രജനി മണിരത്നം കൂട്ടുകെട്ട് വീണ്ടും !

By Web TeamFirst Published Oct 7, 2024, 10:25 AM IST
Highlights

33 വർഷങ്ങൾക്ക് ശേഷം രജനികാന്തും മണിരത്നവും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. 

ചെന്നൈ: 33 വർഷങ്ങൾക്ക് ശേഷം മണിരത്നം രജനികാന്തുമായി വീണ്ടും ഒന്നിക്കാൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. മണിരത്നവും രജനികാന്തും വീണ്ടും ഒന്നിക്കാൻ ഒരുങ്ങുന്നതായി സിമയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഡിസംബർ 12 ന് രജനികാന്തിന്‍റെ ജന്മദിനത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. രജനിയുടെയും മണിരത്നത്തിന്‍റെയും അടുത്ത വൃത്തങ്ങള്‍ ഇത് സംബന്ധിച്ച സൂചന നല്‍കിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 

മുന്‍പ് മണിരത്നവും രജനികാന്തും ഒരിക്കല്‍ മാത്രമാണ് ഒന്നിച്ച് ഒരു ചിത്രം ചെയ്തിട്ടുള്ളത്. 1991ലെ ഹിറ്റ് ചിത്രമായ ദളപതിക്ക് വേണ്ടിയാണ് രജനികാന്തും മണിരത്നവും ഒന്നിച്ചത്.  മമ്മൂട്ടി, അരവിന്ദ് സ്വാമി, ജയശങ്കർ, അംരീഷ് പുരി, ശ്രീവിദ്യ, ഭാനുപ്രിയ, ശോഭന, ഗീത എന്നിങ്ങനെ വലിയ താരനിര ആ ചിത്രത്തില്‍ ഉണ്ടായിരുന്നു.

Latest Videos

മഹാഭാരതത്തില്‍ നിന്നും പ്രത്യേകിച്ച് ദുര്യോധനനും കർണ്ണനും തമ്മിലുള്ള സൗഹൃദത്തിന്‍റെ സമകാലിക രൂപാന്തരമാണ് ദളപതി.  കർണനെ പ്രതിനിധീകരിച്ച് രജനികാന്ത് സൂര്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ മമ്മൂട്ടി ദുര്യോധനനെ പ്രതിനിധീകരിച്ച് ദേവരാജ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അരവിന്ദ് സ്വാമി അർജുന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഒരു ഗ്യാങ് സ്റ്റാര്‍ മൂവിയായണ് ചിത്രം എടുത്തിരുന്നത്. 

മണിരത്നവും ഇളയരാജയും ചേര്‍ന്ന് ചെയ്ത അവസാനത്തെ ചിത്രം കൂടിയായിരുന്നു ദളപതി. 1991-ൽ ദീപാവലി ദിനത്തിൽ പുറത്തിറങ്ങിയ ദളപതി നിരൂപക പ്രശംസയും ബോക്സോഫീസ് വിജയവും നേടിയിരുന്നു. 

മണിരത്നം ഇപ്പോൾ കമൽഹാസനൊപ്പം തഗ് ലൈഫിന്‍റെ പ്രവര്‍ത്തനങ്ങളിലാണ്. സിമ്പു, ജോജു ജോർജ്ജ്, അലി ഫസൽ, അശോക് സെൽവൻ, പങ്കജ് ത്രിപാഠി, നാസർ, തൃഷ കൃഷ്ണൻ, അഭിരാമി ഗോപികുമാർ, ഐശ്വര്യ ലക്ഷ്മി, ജിഷു സെൻഗുപ്ത, സന്യ മൽഹോത്ര, രോഹിത് സറഫ് തുടങ്ങിയ വലിയ താരനിര ചിത്രത്തിലുണ്ട്. അതേ സമയം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയാണ് രജനികാന്ത് പ്രവര്‍ത്തിക്കുന്ന ചിത്രം. അടുത്തിടെ ഹൃദയ സംബന്ധിയായ ചികില്‍സയ്ക്ക് വിധേയനായ രജനികാന്ത് കൂലിയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. 

'സാമന്തയുടെ പേര് പറഞ്ഞാല്‍ എന്താണ് പ്രശ്നം': വിവാദത്തിനിടെ നാഗ ചൈതന്യയ്ക്കെതിരെ ആരാധക രോഷം

135 കോടി ബജറ്റ്, തീയറ്ററില്‍ നഷ്ടം; ഒടുവില്‍ 35 കോടി നഷ്ടമാക്കി നെറ്റ്ഫ്ലിക്സിന്‍റെ പിന്നില്‍ നിന്ന് കുത്ത് ?

click me!