'അക്കാര്യം നിങ്ങള്‍ ശ്രദ്ധിക്കണം'; 'എമ്പുരാന്‍' കാണാന്‍ പോകുന്ന പ്രേക്ഷകരോട് അഭ്യര്‍ഥനയുമായി പൃഥ്വിരാജ്

27 നാണ് ചിത്രത്തിന്‍റെ റിലീസ്

prithviraj sukumarans request to audience who is going to watch empuraan starring mohanlal

എമ്പുരാന്‍ പോലെ മറ്റൊരു ചിത്രത്തിനും മലയാള സിനിമാപ്രേമികള്‍ സമീപകാലത്ത് കാത്തിരുന്നിട്ടില്ല. ചിത്രം മികച്ച പ്രീ റിലീസ് ഹൈപ്പ് നേടിയിരുന്നു എന്ന് നേരത്തെ അറിവുള്ളതായിരുന്നെങ്കിലും അത് ഇത്രത്തോളമുണ്ടെന്നത് ഇന്ത്യയിലെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ച ഇന്നാണ് ഇന്‍ഡസ്ട്രി ഒരുപക്ഷേ മനസിലാക്കുന്നത്. അതിനാല്‍ത്തന്നെ ആദ്യ ദിനം പോസിറ്റീവ് അഭിപ്രായം വന്നാല്‍ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് പൊട്ടന്‍ഷ്യലും പ്രവചനാതീതമാണ്. ഇപ്പോഴിതാ എമ്പുരാന്‍ കാണാനെത്തുന്ന പ്രേക്ഷകരോട്, അവര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യത്തെക്കുറിച്ച് പറയുകയാണ് പൃഥ്വിരാജ്.

സിനിമ പൂര്‍ത്തിയായാലും എന്‍ഡ് ക്രെഡിറ്റ്സ് കാണാതെ പോകരുതെന്ന് പൃഥ്വിരാജ് പറയുന്നു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് മോഹന്‍ലാലുമൊത്ത് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറയുന്നത്- മൂന്നാം ഭാഗം നിങ്ങളെ തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു ലോകത്തേക്കാവും കൊണ്ടുപോവുക. രണ്ടാം ഭാഗം കാണുമ്പോള്‍ നിങ്ങള്‍ക്ക് അത് മനസിലാവും. എമ്പുരാന്‍ കാണുന്നവരോട് എനിക്ക് ഒരു അഭ്യര്‍ഥനയുണ്ട്. ചിത്രത്തിന്‍റെ എന്‍ഡ് ടൈറ്റില്‍സ് കാണണം. ലൂസിഫറിലേത് പോലെയുള്ള എന്‍ഡ് സ്ക്രോള്‍ ടൈറ്റില്‍സ് ആണ് എമ്പുരാനിലും. അത് കാണുകയും ശ്രദ്ധയോടെ വായിക്കുകയും ചെയ്യുക. അതിലെ ന്യൂസ് റീലുകളും ഉദ്ധരണികളുമെല്ലാം കാണുക. അതിന് മുന്‍പ് തിയറ്റര്‍ വിട്ട് പോകരുത്. മൂന്നാം ഭാഗത്തില്‍ വരാനിരിക്കുന്ന ലോകത്തിന്‍റെ ചില സൂചനകള്‍ അവിടെ ഞാന്‍ നല്‍കും, പൃഥ്വിരാജ് പറയുന്നു.

Latest Videos

അതേസമയം 27-ാം തീയതിയാണ് ചിത്രത്തിന്‍റെ റിലീസ്. അഡ്വാന്‍സ് ബുക്കിംഗ് ഒരു ദിവസം പിന്നിടും മുന്‍പേ കേരളത്തിലെ ഒരു മലയാള ചിത്രത്തിന്‍റെ ഏറ്റവും മികച്ച ഓപണിംഗ് എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട് ചിത്രം. ആദ്യ ദിനം പോസിറ്റീവ് അഭിപ്രായം നേടുന്നപക്ഷം വലിയ ബോക്സ് ഓഫീസ് നേട്ടമാണ് ചിത്രത്തെ കാത്തിരിക്കുന്നത്. 

ALSO READ : പ്രശാന്ത് മുരളി നായകന്‍; 'കരുതൽ' വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

vuukle one pixel image
click me!