കേസരി 2: റിലീസ് തീയതി പ്രഖ്യാപിച്ച് അക്ഷയ് കുമാര്‍

അക്ഷയ് കുമാർ നായകനായി കേസരിയുടെ രണ്ടാം ഭാഗം ഏപ്രിൽ 18-ന് റിലീസ് ചെയ്യും. ചിത്രത്തിൻ്റെ ടീസർ മാർച്ച് 24-ന് പുറത്തിറങ്ങും. 

Akshay Kumar confirms Kesari 2 release date, hints at a story of revolution

മുംബൈ: 2019-ൽ പുറത്തിറങ്ങിയ കേസരിയുടെ രണ്ടാം ഭാഗം നായകന്‍ അക്ഷയ് കുമാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കൂടാതെ കേസരി 2 ന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചു.

കേസരി 2 ന്റെ  ടൈറ്റില്‍ വെളിപ്പെടുത്തുന്ന വീഡിയോ അക്ഷയ് കുമാര്‍ പങ്കിട്ടു. "ധൈര്യത്തിൽ വരച്ച ഒരു വിപ്ലവം. കേസരി ചാപ്റ്റര്‍ 2" . ചിത്രത്തിന്റെ ടീസർ മാർച്ച് 24 ന് പുറത്തിറക്കുമെന്നും ഈ വീഡിയോയില്‍ വെളിപ്പെടുത്തുന്നുണ്ട്. 

Latest Videos

ചില വിപ്ലവങ്ങള്‍ ആയുധം എടുത്ത് പോരാടുന്നതിലൂടെ മാത്രം അല്ല ഉണ്ടാകുന്നത്, എന്നും വീഡിയോയില്‍ എഴുതി കാണിക്കുന്നുണ്ട്. ഏപ്രില്‍ 18നാണ് ചിത്രം റിലീസ് ചെയ്യുക എന്നും അക്ഷയ് കുമാര്‍ പോസ്റ്റില്‍ പറയുന്നുണ്ട്. 

ടീസര്‍ പ്രകാരം കേസരി ചാപ്റ്റര്‍ 2 ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ ഇതുവരെ പറയാത്ത കഥയെ കേന്ദ്രീകരിച്ചായിരിക്കും എന്നാണ് സൂചന. 1919 ല്‍ ബ്രിട്ടീഷുകാര്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതാവ് ബാരിസ്റ്റർ സി. ശങ്കരൻ നായര്‍ നടത്തിയ പോരാട്ടങ്ങളാണ് ചിത്രത്തില്‍ ആവിഷ്കരിക്കുന്നത് എന്നാണ് വിവരം. 

അക്ഷയ് കുമാറിനെ കൂടാതെ കേസരി 2 ൽ ആർ. മാധവനും അനന്യ പാണ്ഡെയും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 

ആറ് വർഷം മുന്‍പാണ് കേസരി ഇറങ്ങിയത്. 1897-ൽ 10,000 അഫ്ഗാൻ ഗോത്രവർഗക്കാർക്കെതിരെ സാരാഗർഹിയെ പ്രതിരോധിച്ച ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ 21 സിഖ് സൈനികരുടെ കഥയാണ് ചിത്രം പറഞ്ഞത്. അക്ഷയ് കുമാറിന്‍റെ ഇഷാർ സിംഗ് എന്ന കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പ്രേക്ഷക പ്രശംസ നേടി 'ഗെറ്റ് സെറ്റ് ബേബി'; ഉണ്ണി മുകുന്ദന്‍ ചിത്രം അഞ്ചാം വാരത്തിൽ

'ദി റിയൽ കേരളാ സ്റ്റോറി': ലഹരിക്ക് എതിരെയുള്ള സിനിമ, ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഇറങ്ങി

vuukle one pixel image
click me!