സണ്ണി ഡിയോളിന്‍റെ 'ജാട്ട്' സിനിമയുടെ ട്രെയിലർ റിലീസ് മാറ്റിവെച്ചു

സണ്ണി ഡിയോളിന്‍റെ 'ജാട്ട്' സിനിമയുടെ ട്രെയിലർ റിലീസ് മാറ്റിവെച്ചു. ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക് മാസ് മസാല സിനിമകളുടെ പാറ്റേണിലാണ് ഒരുങ്ങുന്നത്.

Sunny Deol's Jaat trailer release postponed, makers to announce new date soon

മുംബൈ: തെലുങ്ക് മാസ് മസാല സിനിമകളുടെ പാറ്റേണില്‍ എത്തുന്ന സണ്ണി ഡിയോളിന്‍റെ ജാട്ടിന്‍റെ ട്രെയിലര്‍ റിലീസ് മാറ്റിവച്ചു. നന്ദമൂരി ബാലകൃഷ്ണയുടെ വീര സിംഹ റെഡ്ഡി അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ ഗോപിചന്ദ് മലിനേനിയാണ് ജാട്ട് ഒരുക്കുന്നത്. 

നേരത്തെ ചിത്രത്തിന്‍റെ ട്രെയിലര്‍ മാര്‍ച്ച് 22ന് പുറത്തിറക്കും എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ നിര്‍മ്മാണ പങ്കാളികളായ മൈത്രി മൂവിമേക്കേര്‍സ് പുറത്തിറക്കിയ പോസ്റ്ററില്‍ ട്രെയിലര്‍ റിലീസ് മാറ്റിയെന്നും പുതിയ ഡേറ്റ് പിന്നീട് പ്രഖ്യാപിക്കും എന്നുമാണ് അറിയിച്ചിരിക്കുന്നത്. 

Latest Videos

നേരത്തെ ചിത്രത്തിന്‍റെ ആക്ഷന്‍ പാക്ക്ഡ് ടീസര്‍ വന്‍ ഹിറ്റായിരുന്നു. പിന്നാലെ ഏപ്രില്‍ 10ന് ചിത്രം ഇറങ്ങും എന്നാണ് വിവരം വന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ വിസ്മയിപ്പിച്ച റെക്കോർഡ് തകർത്ത ടീസർ ലോഞ്ചിന് ശേഷം റിലീസ് തീയതി പ്രഖ്യാപനം വന്നതോടെ ആരാധകർ ആവേശത്തിലായിരുന്നു. എന്നാല്‍ ട്രെയിലര്‍ ലോഞ്ച് മാറ്റിയതിന് പിന്നാലെ റിലീസ് തീയതി മാറുമോ എന്ന ആശങ്ക പ്രേക്ഷകര്‍ക്കുണ്ട്. 

അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2 നൊപ്പം തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രങ്ങള്‍ തിയറ്ററുകളില്‍ ആഘോഷിക്കുന്ന ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കുവേണ്ടി ഡിസൈന്‍ ചെയ്യപ്പെട്ടതെന്ന് കൃത്യമായി ബോധ്യപ്പെടുത്തുന്ന ടീസറില്‍ മമ്പന്‍ ആക്ഷന്‍ രംഗങ്ങളുണ്ട്. 1.27 മിനിറ്റ് ആണ് ടീസറിന്‍റെ ദൈര്‍ഘ്യം.

സണ്ണി ഡിയോളിനൊപ്പം രണ്‍ദീപ് ഹൂഡ, വിനീത് കുമാര്‍ സിംഗ്, റെഗിന കസാന്‍ഡ്ര, സൈയാമി ഖേര്‍, സ്വരൂപ് ഘോഷ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഗോപിചന്ദിന്‍റേത് തന്നെയാണ്. 

റാം ലക്ഷ്മണ്‍, വി വെങ്കട്ട്, പീറ്റര്‍ ഹെയ്ന്‍, അനല്‍ അരസ് എന്നിങ്ങനെ നീളുന്നു ചിത്രത്തിലെ ഫൈറ്റ് മാസ്റ്റര്‍മാരുടെ പേരുകള്‍. മൈത്രി മൂവ് മേക്കേഴ്സും പീപ്പിള്‍ മീഡിയ ഫാക്റ്ററിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഗദര്‍ 2 ന് ശേഷം സണ്ണി ഡിയോളിന് വമ്പന്‍ ഹിറ്റ് സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സിനിമയാണ് ഇത്. 

സണ്ണി ഡിയോള്‍ നായകനായി എത്തിയ ഖദ്ദര്‍ 2 2023ല്‍  ബോളിവുഡിലെ അപ്രതീക്ഷിത ഹിറ്റായിരുന്നു. ആഗോള ബോക്സോഫീസില്‍ ചിത്രം 500 കോടിക്ക് അടുത്ത് നേടിയിരുന്നു.ർ

'ദി റിയൽ കേരളാ സ്റ്റോറി': ലഹരിക്ക് എതിരെയുള്ള സിനിമ, ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഇറങ്ങി

നെറ്റ്ഫ്ലിക്സ് സീരിസായ 'അഡോളസെൻസ്' കണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി നടത്തിയ പ്രതികരണം വൈറല്‍

vuukle one pixel image
click me!