പ്രാവിൻകൂട് ഷാപ്പ് നാളെ എത്തും: കുറ്റകൃത്യത്തിന്‍റെ ചുരുളഴിയുന്നു, ആകാംക്ഷയില്‍ പ്രേക്ഷകര്‍

By Web Desk  |  First Published Jan 15, 2025, 2:13 PM IST

സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായ 'പ്രാവിൻകൂട് ഷാപ്പ്' നാളെ തിയേറ്ററുകളിൽ. ഒരു കള്ളുഷാപ്പിനെ ചുറ്റിപ്പറ്റിയുള്ള കുറ്റകൃത്യവും അന്വേഷണവുമാണ് ചിത്രത്തിന്‍റെ പ്രമേയം.

pravinkoodu shappu movie release

കൊച്ചി: സൗബിൻ ഷാഹിറും ബേസിൽ ജോസഫും ചെമ്പൻ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പ്രാവിൻകൂട് ഷാപ്പ് നാളെ തിയേറ്ററുകളിൽ. കൗതുകം ജനിപ്പിക്കുന്നതും ആകാംക്ഷ നിറയ്ക്കുന്നതുമായ സിനിമയുടെ ട്രെയിലർ അടുത്തിടെ ശ്രദ്ധേയമായിരുന്നു. ഒരു കള്ള് ഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും തുടർന്ന് നടക്കുന്ന അന്വേഷണവുമൊക്കെ ഉൾപ്പെട്ടതാണ് സിനിമയെന്നാണ് ട്രെയിലർ നൽകിയിരിക്കുന്ന സൂചന. ചിത്രം ജനുവരി 16ന് തിയേറ്ററുകളിലെത്തുമ്പോൾ പ്രേക്ഷകർ ഏറെ പ്രതീക്ഷയിലാണ്. 

മലയാള സിനിമയിലെ യുവസംഗീതസംവിധായകരിൽ ഏറെ ശ്രദ്ധേയനായ വിഷ്ണു വിജയ് ഈണമിട്ട മനോഹരമായ നാല് ഗാനങ്ങളുമായി 'പ്രാവിൻകൂട് ഷാപ്പ്' റിലീസിനൊരുങ്ങുന്നു. കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റ് സിനിമയായ പ്രേമലുവിന്‍റെ ഗാനങ്ങളൊരുക്കിയ വിഷ്ണുവിന്‍റെ ഈ വർഷത്തെ ആദ്യ സിനിമയായാണ് ചിത്രമെത്തുന്നത്. ചിത്രത്തിലേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചെത്ത് സോങ്ങ് ഏവരും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. 

Latest Videos

 അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം എറണാകുളത്തും തൃശൂരുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ചാന്ദ്നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ.എസ് തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ലോകമാകെ തരംഗമായി മാറിയ 'മഞ്ഞുമ്മൽ ബോയ്‌സി'ന്‍റെ വലിയ വിജയത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്. തല്ലുമാല, ഫാലിമി, പ്രേമലു എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം വിഷ്ണു വിജയ്‌ സംഗീത സംവിധാനം നിർവ്വഹിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഗപ്പി എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കി സ്വതന്ത്ര സംവിധായകനായ വിഷ്ണു വിജയ് അമ്പിളി, നായാട്ട്, ഭീമന്‍റെ വഴി, പട, സുലൈഖ മൻസിൽ തുടങ്ങിയ ചിത്രങ്ങളിൽ ഒരുക്കിയ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. 

ഫഹദ് ഫാസില്‍ നായകനായി ജിത്തു മാധവന്‍ സംവിധാനം ചെയ്ത 'ആവേശ'ത്തിനു ശേഷം എ&എ എന്‍റർടെയ്ൻമെന്‍റ്സാണ് 'പ്രാവിന്‍കൂട് ഷാപ്പ്' പ്രദര്‍ശനത്തിനെത്തിക്കുന്നത്. ഗാനരചന: മുഹ്‍സിൻ പരാരി, പ്രൊഡക്ഷന്‍ ഡിസൈനർ: ഗോകുല്‍ ദാസ്, എഡിറ്റര്‍: ഷഫീഖ് മുഹമ്മദ് അലി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അബ്രു സൈമണ്‍, സൗണ്ട് ഡിസൈനർ: വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എ.ആര്‍ അന്‍സാര്‍, കോസ്റ്റ്യൂംസ്: സമീറ സനീഷ്, മേക്കപ്പ്: റോണക്സ്‌ സേവ്യർ, ആക്ഷൻ: കലൈ മാസ്റ്റർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു തോമസ്‌, എആർഇ മാനേജർ‍: ബോണി ജോർജ്ജ്, കളറിസ്റ്റ്: ശ്രീക് വാര്യർ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ്, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, ഡിസൈന്‍സ്: യെല്ലോടൂത്ത്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്, പിആർഒ: ആതിര ദിൽജിത്ത്, എ.എസ് ദിനേശ്.

'നാരായണീന്‍റെ മൂന്നാണ്മക്കൾ' റിലീസ് മാറ്റി: ഫെബ്രുവരി 7 ചിത്രം എത്തും

വെട്രിമാരൻ-ധനുഷ് കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നു; വിജയ കൂട്ടുകെട്ടില്‍ അഞ്ചാം ചിത്രം !

vuukle one pixel image
click me!
vuukle one pixel image vuukle one pixel image