ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം
പ്രശാന്ത് മുരളിയെ നായകനാക്കി ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന കരുതൽ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ദില്ലി സ്വദേശിനി ഐശ്വര്യ നന്ദൻ നായികയാവുന്ന ഈ ചിത്രത്തിൽ സിബി തോമസ്, സുനിൽ സുഖദ, കോട്ടയം രമേശ്, ട്വിങ്കിൾ സൂര്യ, ആർ ജെ സ്വരാജ്, തോമസുകുട്ടി അബ്രാഹം ,സ്റ്റീഫൻ ചെട്ടിക്കൻ, റോബിൻ സ്റ്റീഫൻ, ജോ സ്റ്റീഫൻ, വിവീഷ് വി റോൾഡൻ്റ്, മനു ഭഗവത്, മാത്യൂ മാപ്പേട്ട്, റിജേഷ് കൂറാനാൽ, ജോസ് കൈപ്പാറേട്ട്, ബെയ്ലോൺ എബ്രഹാം, മോളി പയസ്, നയന മിഥുൻ, സ്മിതാ ലൂക്ക്, മായാ റാണി, ഷാൻ്റി മോൾ വിൽസൺ, ഡോക്ടർ അൻവി രെജു, സരിത തോമസ്, ദിയാന റിഹാം കെ എം, രശ്മി തോമസ് അരയത്ത്, ഷെറിൻ സാം തുടങ്ങിയ താരങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.
എഡി 345 എളൂർ മീഡിയ സിനിമാ കമ്പനിയുടെ ബാനറിൽ കോട്ടയം കിംഗ്സിന്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണമെഴുതി, ഛായാഗ്രഹണവും സാബു ജെയിംസ് നിർവഹിക്കുന്നു. എഡിറ്റർ സന്ദീപ് കുമാർ, ക്രിയേറ്റീവ് പ്രൊഡ്യൂസർ സ്റ്റീഫൻ ചെട്ടിക്കൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷാലിൻ ഷിജോ കുര്യൻ പഴേംമ്പള്ളിൽ, ലൈൻ പ്രൊഡ്യൂസർ റോബിൻ സ്റ്റീഫൻ, കോ പ്രൊഡ്യൂസേഴ്സ് സ്റ്റീഫൻ മലേമുണ്ടക്കൽ, മാത്യു മാപ്ലേട്ട്, മേയ്ക്കപ്പ് പുനലൂർ രവി, അനൂപ് ജേക്കബ്, കോസ്റ്റ്യൂംസ് അൽഫോൻസ് ട്രീസ പയസ് ,അസോസിയേറ്റ് ഡയറക്ടർ സുനീഷ് കണ്ണൻ, ചീഫ് കോഡിനേറ്റർ ബെയ്ലോൺ അബ്രാഹം, കോസ്റ്റ്യൂംസ് അൽഫോൻസ് ട്രീസ പയസ്. അമ്മ മകൻ ബന്ധത്തിൻ്റെ ഊഷ്മളതയും സുഹൃദ് ബന്ധങ്ങളുടെ ആഴവും വർണ്ണിക്കുന്ന മനോഹരമായ ഒരു ഫീൽ ഗുഡ് കുടുംബ ചിത്രമാണ് കരുതലെന്ന് അണിയറക്കാര്‍ പറയുന്നു. പി ആർ ഒ- എ എസ് ദിനേശ്.
ALSO READ : 'തിരുത്ത്' തിയറ്ററുകളിലേക്ക്; 21 ന് റിലീസ്