പൊൻമാൻ ഹോട് സ്റ്റാറിലും നമ്പർ വൺ..

കൊല്ലത്തിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രം. 

basil joseph movie ponman number one in jio  hotstar

ബേസിൽ ജോസഫ്, സജിൻ ഗോപു, ലിജോ മോൾ, സന്ധ്യ രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത പൊന്മാൻ മാർച്ച് 14ന് ആണ് ജിയോ ഹോട് സ്റ്റാറിൽ എത്തിയത്. മലയാളം,ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ സൗത്ത് ഇന്ത്യയിൽ തന്നെ സൂപ്പർ ഹിറ്റ് ആയി മാറിയ ഈ ചിത്രം ഹോട് സ്റ്റാറിലും ട്രെൻഡിങ്ങിൽ നമ്പർ വണ്ണാണ്. 

കൊല്ലത്തിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ഈ ചിത്രത്തിന്റെ മനോഹരമായ ചായഗ്രഹണവും ശ്രദ്ധിക്കപ്പെട്ടിരുന്നു. തിയേറ്ററിൽ സൂപ്പർ ഹിറ്റ് ആയ ഈ ബേസിൽ ചിത്രം മലയാളികളുടെ മനസ്സിൽ ഇടം നേടി എന്നുള്ളതിന്റെ തെളിവാണ് ജിയോ ഹോട് സ്റ്റാറിലും ട്രെൻഡിങ്ങിൽ തന്നെ തുടരുന്നത്. ജി ആർ ഇന്ദു ഗോപനും ജസ്റ്റിൻ മാത്യു ചേർന്നാണ് പൊന്മാന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് നിർമ്മാണം.
 
പ്രധാന കഥാപാത്രങ്ങളായി വേഷമിട്ട ബേസിൽ ജോസഫ്, ലിജോമോൾ ജോസ്, സജിൻ ഗോപു, ആനന്ദ് മന്മഥൻ എന്നിവരുടെ ഗംഭീര പ്രകടനങ്ങളാണ് ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്. പി പി അജേഷ് എന്ന നായക കഥാപാത്രമായി ബേസിൽ ജോസഫ് തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം നൽകിയപ്പോൾ, ചിത്രത്തിൽ മരിയൻ ആയി സജിൻ ഗോപുവും അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. സ്റ്റെഫി എന്ന നായികയായി ലിജോമോൾ ജോസും ബ്രൂണോ എന്ന കഥാപാത്രമായി ആനന്ദ് മന്മഥനും പ്രേക്ഷകരുടെ കയ്യടി നേടി. ദീപക് പറമ്പൊൾ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

Latest Videos

'എല്ലാം ദൈവം തീരുമാനിക്കട്ടെ'; എമ്പുരാൻ ഫസ്റ്റ് ഷോ ആരാധകർക്കൊപ്പം; മോഹൻലാൽ

ഛായാഗ്രഹണം- സാനു ജോൺ വർഗീസ്, സംഗീതം- ജസ്റ്റിൻ വർഗീസ്, എഡിറ്റർ- നിധിൻ രാജ് ആരോൾ, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, പ്രൊഡക്ഷൻ ഡിസൈനർ- ജ്യോതിഷ് ശങ്കർ, കലാസംവിധായകൻ- കൃപേഷ് അയപ്പൻകുട്ടി, വസ്ത്രാലങ്കാരം- മെൽവി ജെ, മേക്കപ്പ്- സുധി സുരേന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിമൽ വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- എൽസൺ എൽദോസ്, വരികൾ- സുഹൈൽ കോയ, സൌണ്ട് ഡിസൈൻ- ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിങ്- അരവിന്ദ് മേനോൻ, ആക്ഷൻ- ഫീനിക്സ് പ്രഭു, കളറിസ്റ്റ്- ലിജു പ്രഭാകർ, വിഎഫ്എക്സ്- നോക്ടർണൽ ഒക്റ്റേവ് പ്രൊഡക്ഷൻസ്, സ്റ്റിൽസ്- രോഹിത് കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്. അഡ്വർടൈസ്‌മെന്റ് -ബ്രിങ് ഫോർത്ത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

vuukle one pixel image
click me!