അഞ്ചാം വര്‍ഷത്തില്‍ പഞ്ചായത്ത് സീസൺ 4: റിലീസ് തീയതി പ്രഖ്യാപിച്ചു!

ജനപ്രിയ പരമ്പരയായ പഞ്ചായത്തിന്‍റെ അഞ്ചാം വാര്‍ഷികത്തില്‍ പുതിയ സീസണ്‍ റിലീസ് തീയതി പ്രഖ്യാപിച്ചു. പഞ്ചായത്ത് സീസൺ 4 2025 ജൂലൈ 2 ന് പ്രീമിയർ ചെയ്യും.


മുംബൈ: ജനപ്രിയ ടിവിഎഫ് പരമ്പരയായ പഞ്ചായത്തിന്‍റെ അഞ്ചാം വാര്‍ഷികത്തില്‍ പുതിയ സീസണ്‍ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. 2020 ഏപ്രിൽ 3 നാണ് പ്രൈം വീഡിയോയിൽ ഈ ഷോ ആരംഭിച്ചത്. നാലാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകരെ സന്തോഷിപ്പിച്ചാണ് അഞ്ചാം വാർഷികത്തിൽ നിർമ്മാതാക്കൾ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 

പഞ്ചായത്ത് സീസൺ 4 2025 ജൂലൈ 2 ന് പ്രീമിയർ ചെയ്യും. ജിതേന്ദ്ര കുമാർ, നീന ഗുപ്ത, രഘുബീർ യാദവ്, ചന്ദൻ റോയ്, സാൻവിക, ഫൈസൽ മാലിക്, ദുർഗേഷ് കുമാർ, സുനിത രാജ്വാർ, പങ്കജ് ഝാ തുടങ്ങിയവരാണ് ഈ സീരിസിലെ അഭിനേതാക്കള്‍. പഞ്ചായത്ത് സീസൺ 3 കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് പുറത്തിറങ്ങിയത്. 

Latest Videos

പ്രൈം വീഡിയോ റിലീസ് തീയതി പ്രഖ്യാപിക്കുന്നതിനായി അഭിനേതാക്കളായ ജിതേന്ദ്ര കുമാറും വൈറല്‍ താരങ്ങളായ ജിയ മനേക്, ദർശൻ മഗ്ദൂം എന്നിവരും എത്തുന്ന ഒരു പ്രൊമോഷണൽ വീഡിയോ ആമസോണ്‍ പ്രൈം വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. പഞ്ചായത്ത് ഇതുവരെയുള്ള സീസണിലെ പ്രധാന മീമുകള്‍ എല്ലാം പരാമര്‍ശിക്കുന്നതാണ് ഈ വീഡിയോ. 

പഞ്ചായത്ത് ആമസോണ്‍ പ്രൈമിലെ ഏറ്റവും ജനപ്രിയമായ ഷോകളില്‍ ഒന്നാണ്. ഉത്തർപ്രദേശിലെ ഫുലേര എന്ന സാങ്കൽപ്പിക ഗ്രാമത്തിൽ ഒരു എഞ്ചിനീയറിംഗ് ബിരുദധാരി പഞ്ചായത്ത് സെക്രട്ടറിയായി ചേരുന്നിടത്താണ് കഥ ആരംഭിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി, ഈ ഷോയ്ക്ക് വന്‍ ആരാധകവൃന്ദം തന്നെയുണ്ട്. 

പഞ്ചായത്ത് 4 നിർമ്മിക്കുന്നത് ദി വൈറൽ ഫീവർ ആണ്, ദീപക് കുമാർ മിശ്രയും ചന്ദൻ കുമാറുമാണ് ഇതിന്‍റെ ക്രിയേറ്റേര്‍സ്. ദീപക് കുമാർ മിശ്രയും അക്ഷത് വിജയവർഗിയയുമാണ് ഈ പരമ്പര സംവിധാനം ചെയ്യുന്നത്.

പരാജയങ്ങളെ തൂത്തെറിയാന്‍ ശങ്കരൻ നായരായി അക്ഷയ് കുമാർ; കേസരി 2 ട്രെയിലർ പുറത്ത്

'ആവിഷ്കര സ്വാതന്ത്ര്യത്തിന് പരിധി വേണ്ട' : എമ്പുരാൻ വിവാദത്തിൽ പ്രതികരിച്ച് പ്രേം കുമാര്‍

click me!