വിഷുദിനം പിള്ളേര് തൂക്കി;പിന്തള്ളപ്പെട്ട് മമ്മൂട്ടി, ജിംഖാനയ്ക്ക് 110,000; ബസൂക്കയെ വെട്ടി മരണമാസും, ബുക്കിംഗ്

ബുക്ക് മൈ ഷോയിലെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.

basil joseph movie Maranamass surpass mammootty's bazooka for BookMyshow Ticket Sales in Last 24 Hours

രു പുതിയ സിനിമയുടെ വിധി തീരുമാനിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത് ടിക്കറ്റ് ബുക്കിങ്ങുകളാണ്. നേരിട്ടും വിവിധ ആപ്പുകൾ വഴിയുമെല്ലാം ബുക്കിങ്ങുകൾ നടക്കുന്നുണ്ട്. ഇത്തരത്തിൽ പുതുതായി റിലീസ് ചെയ്യുന്ന സിനിമകളുടെ എത്രത്തോളം ടിക്കറ്റുകൾ വിറ്റഴിഞ്ഞുവെന്ന കണക്കുകളും പുറത്തുവരാറുണ്ട്. അത്തരത്തിൽ മലയാളം അടക്കമുള്ള പുതിയ സിനിമകളുടെ ബുക്കിം​ഗ് കണക്കുകൾ പുറത്തുവരികയാണ്. 

ബുക്ക് മൈ ഷോയിലെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. വിഷുദിനമായ ഇന്നലത്തെ കണക്കാണിത്. ലിസ്റ്റിൽ ഒന്നാമതുള്ളത് ​അജിത് കുമാർ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ​ഗുഡ് ബാഡ് അ​ഗ്ലി ആണ്. ഒരു ലക്ഷത്തി അറുപത്തി രണ്ടായിരം ടിക്കറ്റുകളാണ് ഈ പടത്തിന്റേതായി വിറ്റഴിഞ്ഞിരിക്കുന്നത്. മലയാളത്തിൽ ആലപ്പുഴ ജിംഖാന തന്നെയാണ് ബുക്കിങ്ങിലും കളക്ഷനിലും ഒന്നാമത്. ഒരു ലക്ഷത്തി പതിനായിരം ആണ് ആലപ്പുഴ ജിംഖാനയുടേതായി കഴിഞ്ഞ ദിവസം വിറ്റഴിഞ്ഞ ടിക്കറ്റുകൾ. 

Latest Videos

വിഷു റിലീസുകളിൽ കഴിഞ്ഞ ദിവസം വരെ മൂന്നാം സ്ഥാനത്ത് ആയിരുന്ന ബേസിൽ ജോസഫ് ചിത്രം ​മരണമാസ് നാലാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. മമ്മൂട്ടി ചിത്രം ബസൂക്കയെ പിന്തള്ളിയാണ് മരണമാസ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. നാല്പത്തി രണ്ടായിരം ടിക്കറ്റ് മരണമാസിന്റേതായി വിറ്റപ്പോൾ, മുപ്പത്തി മൂവായിരം ടിക്കറ്റുകളാണ് ബസൂക്കയുടേതായി ബുക്ക് മൈ ഷോയിലൂടെ വിറ്റത്. 

'ജീവിതം വഴിമുട്ടിയ സാഹചര്യം, അനുജത്തിക്ക് വേണ്ടി ഡിഗ്രിക്ക് ചേർന്നില്ല'; മനസുതുറന്ന് മൃദുല വിജയ്

വിഷുദിന ബുക്ക് മൈ ഷോ കണക്കുകൾ ഇങ്ങനെ

ഗുഡ് ബാഡ് അ​ഗ്ലി - 162K(അഞ്ചാം ദിനം)
ജാട്ട് - 115K(അഞ്ചാം ദിനം)
ആലപ്പുഴ ജിംഖാന - 110K(അഞ്ചാം ദിനം)
മരണമാസ്- 42K(അഞ്ചാം ദിനം)
ബസൂക്ക- 33K(അഞ്ചാം ദിനം)
എമ്പുരാൻ - 14K(19 ദിനം)
സിക്കന്ദർ - 6K(16 ദിനം)
ജാക് - 6K(അഞ്ചാം ദിനം)

ഡീനോ ഡെന്നീസ് സംവിധാനം ചെയ്ത ചിത്രമാണ് ബസൂക്ക. ഖാലിദ് റഹ്മാന്‍റേതാണ് ആലപ്പുഴ ജിംഖാന പടം. ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രമാണ് മരണമാസ്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

vuukle one pixel image
click me!