സ്വയംഭൂ ഒരുങ്ങുന്നു, ആക്ഷൻ രംഗത്തിന് കോടികള്‍ ബജറ്റ്, പുതിയ പോസ്റ്റര്‍ പുറത്ത്

By Web Team  |  First Published May 7, 2024, 3:45 PM IST

നിഖില്‍ സിദ്ധാര്‍ഥ നായകനായി വരാനിരിക്കുന്ന ചിത്രം സ്വയംഭൂവിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്.


നിഖില്‍ സിദ്ധാര്‍ഥ നായകനായി വരാനിരിക്കുന്ന ചിത്രമാണ് സ്വയംഭൂ. കാര്‍ത്തികേയ എന്ന പാൻ ഇന്ത്യൻ ചിത്രത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച നടനാണ് നിഖില്‍ സിദ്ധാര്‍ഥ എന്നതിനാല്‍ സ്വയംഭൂ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. ഒരു ഇതിഹാസ യോദ്ധാവായിട്ടാണ് നിഖിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സ്വയംഭൂവിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.

സംയുക്തയും നഭ നടേഷും നായികമാരാകുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ഭരത് കൃഷ്‍ണമാചാരി ആണ്. നിലവില്‍ സ്വയംഭൂവിലെ പ്രധാനപ്പെട്ട ആക്ഷൻ രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. വിയറ്റ്നാമീസ് ഫൈറ്റേർസടക്കം 700 കലാകാരൻമാര്‍ രംഗത്ത് വേഷമിടുന്നുണ്ട്. ഇതിന്റെ ബജറ്റ് എട്ട് കോടിയും ചിത്രത്തിന്റെ പിആർഒ ശബരിയുമാണ്.

Nikhil - - New Poster pic.twitter.com/jzTz0EjGQV

— Aakashavaani (@TheAakashavaani)

Latest Videos

നിഖില്‍ സിദ്ധാര്‍ഥ നായകനായി ഒടുവിലെത്തിയ ചിത്രം 'സ്‍പൈ'യാണ്. സംവിധാനം ഗാരി ബിഎച്ചാണ്. നിഖില്‍ സിദ്ധാര്‍ഥയ്‍ക്കു പുറമേ 'സ്‍പൈ' സിനിമയില്‍ ഐശ്വര്യ മേനോൻ, അഭിനവ്, സന്യ താക്കൂര്‍, ആര്യൻ രാജേഷ്, മകരന്ദ് ദേശ്‍പാണ്ഡേ, രവി വര്‍മ, സച്ചിൻ ഖേഡെകര്‍, സുരേഷ് ദയാനന്ദ് റെഡ്ഡി, നിതിൻ മേഹ്‍ത, ജിഷു സെൻഗുപ്‍ത, പ്രിഷ സിംഗ് എന്നിവര്‍ക്കൊപ്പം റാണ ദഗുബാട്ടി അതിഥി വേഷത്തിലും എത്തി. നിഖില്‍ സിദ്ധാര്‍ഥ റോ ഏജന്റ് കഥാപാത്രമായിട്ടായിരുന്നു വേഷമിട്ടത്. കെ രാജശേഖര റെഡ്ഡി ആയിരുന്നു ചിത്രത്തിന്റെ നിര്‍മാണം. വംശിയായിരുന്നു നിഖിലിന്റെ ചിത്രത്തിന്റെ ഛായാഗ്രാഹണം. സംഗീതം വിശാല്‍ ചന്ദ്രേശഖറായിരുന്നു .

നിഖില്‍ സിദ്ധാര്‍ഥ നായകനായി ഇതിനുമുമ്പെത്തിയ ചിത്രം '18 പേജെസ്' ആയിരുന്നു. പല്‍നാട്ടി സൂര്യ പ്രതാപിന്റെ സംവിധാനത്തിലുള്ള ചിത്രം വൻ ഹിറ്റായിരുന്നു. നടൻ ചിമ്പുവും ഒരു ഗാനമാലപിച്ച ചിത്രത്തിന് ഗോപി സുന്ദര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എ വസന്താണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത്. നിഖില്‍ സിദ്ധാര്‍ഥ സിദ്ധു എന്ന കഥാപാത്രമായിട്ടാണ് വേഷമിട്ടത്.

undefined

Read More: തിയറ്ററുകളിലേക്ക് ആളുകള്‍ ഇരച്ചെത്തുമ്പോള്‍ സര്‍പ്രൈസായി ഒടിടിയിലേക്ക് ആവേശം, തിയ്യതി പുറത്ത്, അപ്രതീക്ഷിതം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!