കൽക്കി 2898 എഡി: രണ്ടാം ഭാഗം എപ്പോള്‍ തുടങ്ങും, നിര്‍ണ്ണായക അപ്ഡേറ്റ് പുറത്തുവിട്ട് സംവിധായകന്‍

കൽക്കി 2898 എഡി സിനിമയുടെ രണ്ടാം ഭാഗം സംബന്ധിച്ച് സംവിധായകൻ നാഗ് അശ്വിൻ പങ്കുവച്ച പുതിയ വിവരം

Nag Ashwin gives major update on Kalki 2898 AD sequel

ഹൈദരാബാദ്: അമിതാഭ് ബച്ചൻ, പ്രഭാസ്, ദീപിക പദുക്കോൺ, കമൽ ഹാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 എഡി കഴിഞ്ഞ വർഷം റിലീസ് ചെയ്തപ്പോൾ ബോക്സ് ഓഫീസിൽ വന്‍ വിജയമാണ് നേടിയത്. അന്ന് മുതല്‍ ആരാധകർ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോള്‍ രണ്ടാം ഭാഗം സംബന്ധിച്ച അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് സംവിധായകൻ നാഗ് അശ്വിന്‍. 

അശ്വിന്റെ ആദ്യ സംവിധാന സംരംഭമായ യെവഡെ സുബ്രഹ്മണ്യം തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പത്താം വാർഷികാഘോഷ വേളയിൽ നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് കൽക്കി 2898 എഡിയുടെ രണ്ടാം ഭാഗം സംബന്ധിച്ച അപ്‌ഡേറ്റ് പങ്കുവെച്ചത്. കല്‍ക്കിയുടെ രണ്ടാം ഭാഗത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും ഈ വർഷം ഡിസംബറിൽ ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകന്‍ സ്ഥിരീകരിച്ചു.

Latest Videos

കൽക്കി 2898 എഡിയിൽ പ്രഭാസിന്‍റെ പരിമിതമായ സ്‌ക്രീൻ സമയമാണ് ഉണ്ടായത് എന്ന ആരാധകരുടെ ആശങ്ക സംവിധായകന്‍ അഭിസംബോധന ചെയ്തു. ആദ്യ ഭാഗം ആ ലോകത്തെയും സുമതി (ദീപിക പദുക്കോൺ), അശ്വത്ഥാമ (അമിതാഭ് ബച്ചൻ) എന്നിവരുടെ പശ്ചാത്തല കഥകളെയും കർണനെ (പ്രഭാസ്) അവതരിപ്പിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത് എന്ന് നാഗ് അശ്വന്‍ കൂട്ടിച്ചേർത്തു. "രണ്ടാം ഭാഗത്തിൽ പ്രഭാസിന്റെ കൂടുതൽ ഭാഗമുണ്ടാകും, കാരണം അത് പ്രധാനമായും കർണന്റെയും അശ്വത്ഥാമയുടെയും കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചായിരിക്കും പോവുക." അദ്ദേഹം പറഞ്ഞു. 

നേരത്തെ ഇൻസ്റ്റാഗ്രാം ലൈവിൽ  സംസാരിച്ച നാഗ് അശ്വിൻ, ചിത്രത്തിന്റെ രണ്ടാം ഭാഗം പൂർത്തിയാകാൻ മൂന്ന് വർഷമെടുക്കുമെന്ന് പറഞ്ഞിരുന്നു. ആദ്യ ഭാഗത്തിൽ, ഡിസ്റ്റോപ്പിയൻ നഗരമായ കാശിയിൽ നിന്നുള്ള ഭൈരവ ബൗണ്ടി ഹണ്ടറായാണ് പ്രഭാസ് അഭിനയിച്ചത്. അമിതാഭ് ബച്ചൻ അശ്വത്ഥാമാവിനെ അവതരിപ്പിച്ചു, ദീപിക പദുക്കോൺ സുമതിയായി അഭിനയിച്ചു, കമൽഹാസൻ പ്രധാന വില്ലനായ  യാസ്കിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.

600 കോടിയോളം മുടക്കി വൈജയന്തി ഫിലിംസ് നിര്‍മ്മിച്ച ചിത്രം ബോക്സോഫീസില്‍ 1042 കോടിയാണ് ഗ്രോസ് കളക്ഷന്‍ നേടിയത്. 

'വെക്കടാ ഇതിന് മുകളിലൊരണ്ണം'; സാമ്പിൾ വെടിക്കെട്ടിൽ ഞെട്ടി മലയാളികൾ, ട്രെന്റിങ്ങിൽ കൊടുങ്കാറ്റായി എമ്പുരാൻ

'എന്‍റെ വീട്ടുകാരോട് ചെയ്ത ഏറ്റവും വലിയ തെറ്റ്'; മനസ് തുറന്ന് പാർവതി വിജയ്

vuukle one pixel image
click me!