70 കോടി ബജറ്റ് പടം, നേടിയത് വെറും 9 കോടി: നായകനും, സംവിധായകനും പ്രതിഫലം തിരിച്ചുകൊടുത്തു

By Web Team  |  First Published Sep 5, 2024, 10:17 AM IST

നിർമ്മാതാവിനെ സഹായിക്കാനാണ് ഇരുവരും ഈ നടപടി സ്വീകരിച്ചത്.

Mr Bachchan 70 cr budget Debacle: Ravi Teja and Harish Shankar pay back

ഹൈദരാബാദ്: രവി തേജയെ നായകനാക്കി ഹരീഷ് ശങ്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന മിസ്റ്റര്‍ ബച്ചന്‍ എന്ന ചിത്രം ഓഗസ്റ്റ് 15നാണ് പുറത്തിറങ്ങിയത്. എന്നാല്‍ ചിത്രം ബോക്സോഫീസില്‍ വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. 70 കോടി മുടക്കിയാണ് ഈ ചിത്രം ഒരുക്കിയത് എന്നാല്‍ 10 കോടി പോലും ചിത്രം കളക്ഷന്‍ നേടിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഈ വര്‍ഷത്തെ തെലുങ്കിലെ വന്‍ പരാജയങ്ങളില്‍ ഒന്നാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. 

റെയിഡ് എന്ന ഹിന്ദി ചിത്രത്തിന്‍റെ റീമേക്കായിരുന്നു ചിത്രം. ഒരു പീരിയിഡ് ആക്ഷന്‍ ഫിലിം ആയിരുന്നു ചിത്രം. രവി തേജയെ നായകനാക്കി സംവിധാന അരങ്ങേറ്റം കുറിച്ച ആളായിരുന്നു ചിത്രത്തിന്‍റെ സംവിധായകന്‍ ഹരീഷ് ശങ്കര്‍ (ഷോക്ക്- 2006). രവി തേജയ്ക്കൊപ്പം അദ്ദേഹത്തിന്‍റെ മൂന്നാം ചിത്രമായിരുന്നു മിസ്റ്റര്‍ ബച്ചന്‍.

Latest Videos

ഏറ്റവും പുതിയ വിവരം പ്രകാരം ചിത്രം വന്‍ പരാജയമായതോടെ ചിത്രത്തിന് ലഭിച്ച പ്രതിഫലത്തിന്‍റെ ഒരു ഭാഗം നായകനായ രവിതേജയും സംവിധായകനും മടക്കി നല്‍കിയെന്ന വാര്‍ത്തയാണ് വരുന്നത്. വന്‍ നഷ്ടം സംഭവിച്ച നിർമ്മാതാവിനെ സഹായിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് രവി തേജയും സംവിധായകൻ ഹരീഷ് ശങ്കറും പ്രതിഫലത്തിന്‍റെ ഒരു ഭാഗം തിരികെ നല്‍കിയത്

രവി തേജ  പ്രതിഫലത്തിൽ നിന്ന് എത്രയാണ് തിരിച്ച് നല്‍കിയത് എന്ന് വ്യക്തമല്ലെങ്കിലും. സംവിധായകൻ ഹരീഷ് ശങ്കർ രണ്ട് കോടി രൂപ തിരികെ നൽകുകയും അടുത്ത പ്രോജക്റ്റിൽ നിന്ന് നാല് കോടി കൂടി കുറയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് വിവരം.

നേരത്തെ മിസ്റ്റര്‍ ബച്ചന്‍ അടക്കം സിനിമകള്‍ക്കായി രവിതേജ പീപ്പിള്‍ മീഡിയ ഫാക്ടറിയുമായി ഒപ്പിട്ട കരാര്‍ ഏറെ വാര്‍ത്തയായിരുന്നു.  പീപ്പിള്‍ മീഡിയ ഫാക്ടറിയുമായി നാല് സിനിമകളുടെ കരാര്‍ ആണ് ഒപ്പിട്ടിരുന്നത്. ഇതില്‍ മൂന്ന് ചിത്രങ്ങള്‍ പുറത്ത് എത്തി ധമാക്ക, ഈഗിള്‍, പിന്നീട് മി. ബച്ചനും. 

 കരാര്‍ പ്രകാരം 25 കോടിയാണ് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നതിന് നായകന് നല്‍കേണ്ടത്. അങ്ങനെ നാല് ചിത്രങ്ങള്‍ക്കായി 100 കോടി. രവി തേജയെ സംബന്ധിച്ചും ഈ കരാര്‍ ഗുണകരമാണ്. ആദ്യം വരുന്ന ചിത്രങ്ങള്‍ പരാജയപ്പെട്ടാലും പ്രതിഫലത്തില്‍ ഇടിവുണ്ടാവുന്നില്ല എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ചിത്രങ്ങള്‍ മൂന്നും പൊട്ടിയതോടെ രവിതേജ പ്രതിഫലം തിരിച്ചുനല്‍കിയെന്നാണ് വിവരം. എന്നാല്‍ എത്രയാണ് തുകയെന്ന് വ്യക്തമല്ല. 

അതേസമയം ഈ കരാര്‍ അനുസരിച്ചുള്ള നാലാമത്തെ ചിത്രം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇതിനായി മുന്‍നിര സംവിധായകരുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് വിവരം. അത് നടക്കുമോ എന്ന ആകാംക്ഷയിലാണ് ഇപ്പോള്‍ ടോളിവുഡ്. 

ദളപതി, ഇളയദളപതി വിളയാട്ടം: വിജയ് ചിത്രം ഗോട്ട് റിവ്യൂ

പുതിയ ഗാനത്തിന് പിന്നാലെ പുതിയ അപ്ഡേറ്റുമായി ജൂനിയര്‍ എന്‍ടിആറിന്‍റെ ദേവര

vuukle one pixel image
click me!
vuukle one pixel image vuukle one pixel image