പ്രഭാസോ, മഹേഷ് ബാബുവോ, അതോ?, ആരാണ് ഒന്നാമൻ?. പുതിയ പട്ടിക പുറത്തുവിട്ടു

By Web Team  |  First Published May 15, 2024, 12:08 PM IST

തെലുങ്കില്‍ ജനപ്രീതിയില്‍ മുന്നിലുള്ള താരങ്ങള്‍.


രാജ്യമൊട്ടെ ആരാധകരുള്ളവരാണ് തെലുങ്ക് താരങ്ങള്‍. തെലുങ്ക് ഹിറ്റുകളിലൂടെ പാൻ ഇന്ത്യൻ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് പരിചിതമായത് എന്നതിനാലാണ് അന്നാട്ടിലെ താരങ്ങളാകെ രാജ്യമൊട്ടാകെ ജനകീയരായി മാറിയിരിക്കുന്നതും. അതിനാല്‍ തെലുങ്കില്‍ നിന്നുള്ള സിനിമാ താരങ്ങളുടെ വിശേഷങ്ങള്‍ പ്രേക്ഷകര്‍ക്ക് എന്നും കൗതുകമായിരിക്കും. ഏപ്രില്‍ മാസത്തില്‍ ജനപ്രീതിയില്‍ മുന്നിലുള്ള താരങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോള്‍ ഒന്നാമത് പ്രഭാസാണ്.

ഓര്‍മാക്സ് മീഡിയയാണ് ജനപ്രീതിയുള്ള തെലുങ്ക് താരങ്ങളുടെ ഏപ്രില്‍ മാസത്തെ പട്ടിക പുറത്തുവിട്ടത്. കല്‍ക്കി 2898 എഡി എന്ന സിനിമ പ്രഭാസിന്റേതായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത് ഒന്നാമതെത്താൻ സഹായകരമായിയെന്നതാണ് താരങ്ങളുടെ പട്ടിക വ്യക്തമാക്കുന്നത്. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും പ്രഭാസിന്റെ കല്‍ക്കി 2898 എഡിയുടെ പ്രമേയം. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയ സംവിധായകൻ നാഗ് അശ്വിൻ പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ കഥ 6000 വര്‍ഷങ്ങളിലായി വ്യാപരിച്ച് നില്‍ക്കുന്നതായിരിക്കും എന്നും പറഞ്ഞിരുന്നു.

Latest Videos

മഹേഷ് ബാബുവാണ് ജനപ്രീതിയില്‍ രണ്ടാമതെന്നതാണ് താരങ്ങളുടെ ഏപ്രിലിലെ പട്ടികയില്‍ നിന്ന് വ്യക്തമാകുന്നത്. ഗുണ്ടുര്‍ കാരം എന്ന സിനിമയാണ് ഒടുവില്‍ മഹേഷ് ബാബു നായകനായി പ്രദര്‍ശനത്തിനെത്തിയത്. ജൂനിയര്‍ എൻടിആര്‍ ഏപ്രിലില്‍ തെലുങ്ക് താരങ്ങളില്‍ മൂന്നാം സ്ഥാനത്ത് എത്തിയെന്നാണ് റിപ്പോര്‍ട്ട്. അല്ലു അര്‍ജുൻ നാലാമതായി പിന്തള്ളപ്പെട്ടതാണ് താരങ്ങളുടെ ജനപ്രീതിയിലെ പ്രധാന വ്യത്യാസമായി മനസ്സിലാക്കാനാകുന്നത്.

തൊട്ടുപിന്നില്‍ രാം ചരണാണ്. ആറാം സ്ഥാനത്ത് പവൻ കല്യാണും താരങ്ങളില്‍ ജനപ്രീതിയില്‍ ഏഴാമത് നാനിയും ഇടംനേടി. എട്ടാമത് രവി തേജയാണ് തെലുങ്ക് താരങ്ങളുടെ ഏപ്രിലിലെ പട്ടികയിലുള്ളത് എന്നാണ് വ്യക്തമാകുന്നത്. ഒമ്പതാമത് ചിരഞ്ജിവി എത്തിയപ്പോള്‍ തെലുങ്ക് താരങ്ങളില്‍ ജനപ്രീതിയില്‍ ഓര്‍മാക്സിന്റെ പട്ടികയില്‍ ഏപ്രിലില്‍ പത്താം സ്ഥാനത്ത് വിജയ് ദേവെരകൊണ്ടയാണ്.

undefined

Read More: കേരളത്തില്‍ രായൻ എത്തിക്കാൻ വമ്പൻമാര്‍, ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!