എതിരാളി ഇല്ലാതെ വിജയ്, പിന്തള്ളപ്പെട്ട് രജനികാന്ത്; എന്‍ട്രിയായി സൂപ്പര്‍ താരം, ജനപ്രീതിയില്‍ ഇവര്‍ താരങ്ങൾ

By Web Team  |  First Published Apr 14, 2024, 6:29 PM IST

2024 മാർച്ച് മാസത്തെ കണക്കാണ് ഓർമാക്സ് മീഡിയ പുറത്തുവിട്ടിരിക്കുന്നത്.

Most popular male Tamil film stars Mar 2024 vijay, suriya, rajinikanth, ajith

നപ്രീതിയിൽ മുന്നിലുള്ള താരങ്ങൾ ആരൊക്കെ ആണെന്ന് അറിയാൻ എന്നും സിനിമാ പ്രേമികൾക്ക് കൗതുകം ഏറെയാണ്. പ്രത്യേകിച്ച് മലയാളം, തമിഴ് ഇന്റസ്ട്രികളിൽ. അത്തരത്തിൽ ഓരോമാസവും വർഷവുമെല്ലാം ജനപ്രിയ താരങ്ങളുടെ ലിസ്റ്റുകൾ പുറത്തുവിടുന്ന ചില കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങൾ ഉണ്ട്. അക്കൂട്ടത്തിൽ ഒന്നാണ് ഓർമാക്സ് മീഡിയ. ഇവരിപ്പോൾ ജനപ്രീതിയിൽ മുന്നിലുള്ള തമിഴ് താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ്. 

2024 മാർച്ച് മാസത്തെ കണക്കാണ് ഓർമാക്സ് മീഡിയ പുറത്തുവിട്ടിരിക്കുന്നത്. ലിസ്റ്റിൽ രജനികാന്ത്, കമൽ ഹാസൻ എന്നീ സീനിയർ താരങ്ങൾ ഉണ്ടെങ്കിലും അവരെല്ലാം ഏറെ പിന്നിലാണ് എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. എല്ലാതവണത്തെയും പോലെ ലിസ്റ്റിൽ ഒന്നാമത് ദളപതി വിജയ് ആണ്. വർഷങ്ങളായി വിജയ് തന്നെയാണ് ലിസ്റ്റിൽ ഒന്നാമത് വരുന്നത്. ദ ​ഗോട്ട് എന്ന സിനിമയാണ് താരത്തിന്റേതായി ഇനി വരാനിരിക്കുന്നത്. 

Latest Videos

രണ്ടാം സ്ഥാനത്ത് അജിത് ആണ്. വിടാമുയർച്ചിയാണ് പുതിയ ചിത്രം. കങ്കുവയിലൂടെ അമ്പരപ്പിക്കാൻ ഒരുങ്ങുന്ന സൂര്യയാണ് മൂന്നാം സ്ഥാനത്ത്. ധനുഷ് നാലാം സ്ഥാനം കൈക്കലാക്കിയപ്പോൾ രജനികാന്തിന് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ മാസം നാലാം സ്ഥാനത്ത് ആയിരുന്നു രജനികാന്ത്. 

കമൽഹാസൻ ആണ് തൊട്ടടുത്ത് ഉള്ളത്. ശിവകാർത്തികേയൻ ഏഴാമതും വിക്രം എട്ടാമതും സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. വിജയ് സേതുപതിയാണ് ജനപ്രീതിയിൽ ഒൻപതാം സ്ഥാനത്ത് ഉള്ളത്. സിമ്പു ആണ് പത്താം സ്ഥാനത്ത്. ഒരിടവേളയ്ക്ക് ശേഷമാണ് സിമ്പു ജനപ്രീയ ലിസ്റ്റിൽ ഇടംനേടിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 

എടാ മോനെ..; തിയറ്റർ പൂരപ്പറമ്പാക്കാന്‍ വിജയ്, 'വിസിൽ പോടു' ആടിത്തിമിർത്ത് താരങ്ങൾ

അതേസമയം, ഒരിടവേളയ്ക്ക് ശേഷം മാസ് റിലീസുകള്‍ക്കാണ് തമിഴകം ഒരുങ്ങുന്നത്. വിജയിയുടെ ഗോട്ട്, രജനികാന്തിന്‍റെ വേട്ടയ്യന്‍, വിക്രമിന്‍റെ തങ്കലാന്‍, സൂര്യയുടെ കങ്കുവ, അജിത്തിന്‍റെ വിടാമുയര്‍ച്ചി തുടങ്ങി ഒട്ടനവധി സിനിമകള്‍ ഈ വര്‍ഷം തമിഴ് സിനിമ ആസ്വാദകര്‍ക്ക് മുന്നിലെത്തും. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

vuukle one pixel image
click me!
vuukle one pixel image vuukle one pixel image