മുന്നേറിയത് രണ്ട് സ്ഥാനങ്ങള്‍, ബോളിവുഡ് താരങ്ങളെ ഞെട്ടിച്ച് തെന്നിന്ത്യൻ നടൻ, ഷാരൂഖ് ഖാൻ മൂന്നാമൻ

By Web TeamFirst Published Oct 22, 2024, 3:21 PM IST
Highlights

ജനപ്രീതിയില്‍ ആദ്യ സ്ഥാനങ്ങളിലുള്ള ഇന്ത്യൻ താരങ്ങളില്‍ മലയാളികളുടെയും പ്രിയ നടൻമാരുടെ മുന്നേറ്റം.

ബോളിവുഡിനെ ഞെട്ടിച്ച് കുതിക്കുകയാണ് തെന്നിന്ത്യൻ താരങ്ങള്‍ എന്ന് ഓര്‍മാക്സ് മീഡിയയുടെ റിപ്പോര്‍ട്ട്. വിജയ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ്. സെപ്റ്റംബര്‍ മാസത്തെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. പ്രഭാസിനെ രണ്ടാമനാക്കിയാണ് മലയാളികളുടെയും പ്രിയ താരമായി വിജയ് സെപ്റ്റംബറിലും ഒന്നാമതെത്തിയത്.

തമിഴകത്തിന്റെ അജിത്ത് സെപ്റ്റംബറിലെ ഇന്ത്യൻ താരങ്ങളുടെ പട്ടികയില്‍ നാലാമതായി മുന്നേറിയെന്നതും പ്രത്യേകതയാണ്. ഓഗസ്റ്റില്‍ ആറാം സ്ഥാനത്തായിരുന്നു അജിത്ത്. ദ ഗോട്ട് സിനിമയുടെ വിജയമാണ് ഇന്ത്യൻ താരങ്ങളില്‍ ദളപതി വിജയ്‍യെ മുന്നിലെത്തിച്ചത്. സിനിമ റിലീസ് ഇല്ലെങ്കിലും അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാനായതാണ് അജിത്ത് കുമാറിന് ഗുണകരമായത്.

Latest Videos

മൂന്നാം സ്ഥാനത്ത് ഷാരൂഖ് ഖാനാണ് താരങ്ങളില്‍ എത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ജൂണ്‍ മാസത്തിലാണ് ഷാരൂഖ് ഖാൻ ആദ്യമായി മൂന്നാമനായത്. സമീപകാലത്ത് നടൻ ഷാരൂഖ് ഖാന് സിനിമകള്‍ ഒന്നും ഇല്ലാത്തതാണ് ജനപ്രീതിയില്‍ ഇടിവുണ്ടാക്കിയത്. എന്നിട്ടും നടന് മുന്നാമത് എത്താനായത് താരങ്ങളില്‍ മുൻനിരയിലാണെന്ന് തെളിയിക്കുന്നു.

നടൻ അജിത്തിന് പിന്നില്‍ തെന്നിന്ത്യൻ താര ജൂനിയര്‍ എൻടിആറാണ്. അല്ലു അര്‍ജുൻ ഇന്ത്യൻ നായക താരങ്ങളില്‍ ആറാമനാണ്. എന്നാല്‍ ഏഴാം സ്ഥാനത്ത് ഇന്ത്യൻ താരങ്ങളില്‍ പട്ടിക ചൂണ്ടിക്കാട്ടുന്നത്. തൊട്ടുപിന്നില്‍ ഇടംനേടിയിരിക്കുന്നത് അക്ഷയ് കുമാറും താരങ്ങളില്‍ ഒമ്പതാമൻ നടൻ രാം ചരണും പത്താമനായി സല്‍മാൻ ഖാനുമാണ് എന്നാണ് സെപ്‍തംബര്‍ മാസത്തെ  പട്ടികയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

Read More: ഇനി മാറ്റില്ല, ഒടിടി റിലീസില്‍ തീരുമാനമായി, ആ സര്‍പ്രൈസ് ഹിറ്റ് നേടിയ കളക്ഷൻ തുക ഞെട്ടിക്കുന്നത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!