സൈജു കുറുപ്പ് നായകനായ ജയ് മഹേന്ദ്രൻ വെബ് സീരിസ് പ്രേക്ഷക പ്രീതി നേടുന്നു. മിയ ജോർജ്ജ്, സുഹാസിനി മണിരത്നം, സുരേഷ് കൃഷ്ണ തുടങ്ങിയവർ അഭിനയിക്കുന്ന സീരീസ് സോണി ലിവിൽ സ്ട്രീം ചെയ്യുന്നു.
കൊച്ചി: വെബ് സീരിസ് 'ജയ് മഹേന്ദ്രന്‍' വലിയ തോതില്‍ പ്രേക്ഷക പ്രീതി നേടുകയാണ്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് നിർമ്മിച്ച് ശ്രീകാന്ത് മോഹൻ സംവിധാനം ചെയ്തിരിക്കുന്ന സിരീസ് ആണ് ഇത്. സൈജു കുറുപ്പ് മഹേന്ദ്രന്‍ എന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനായാണ് എത്തുന്നത്. ഇയാള്‍ നേരിടുന്ന പ്രതിസന്ധികളും അത് പരിഹരിക്കാന്‍ നടത്തുന്ന നീക്കങ്ങളുമാണ് സീരിസിന്‍റെ കഥ തന്തു.
ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് നിർമ്മിച്ച് ശ്രീകാന്ത് മോഹൻ സംവിധാനം ചെയ്തിരിക്കുന്ന സിരീസ് ആണ് ഇത്. സീരിസില്‍ സൈജു കുറുപ്പിന്‍റെ മഹേന്ദ്രന്‍റെ ഭാര്യയായി എത്തുന്നത് മിയ ജോര്‍ജാണ്. സീരിസ് അഭിനയത്തിലൂടെ തന്‍റെ കരിയറിന്‍റെ മറ്റൊരു ഘട്ടത്തില്‍ എത്തിയെന്നാണ് മിയ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
undefined
സീരിസുകളുടെ വലിയ ആരാധികയാണ് ഞാന്‍, ഏത് ഭാഷയിലായാലും അത് ഞാന്‍ കാണും. ഇത്തരം ഒരു സീരിസിന്‍റെ ഭാഗമാകുക എന്നത് എന്നെ സംബന്ധിച്ച് കരിയറിന്‍റെ പുതിയൊരു ഘട്ടമാണ്.
പ്രിയ എന്നതാണ് ജയ് മഹേന്ദ്രനിലെ ക്യാരക്ടറിന്‍റെ പേര്. ഇന്‍ഡിപെന്‍റന്‍റായ സ്ട്രോങ്ങായ ഒരു സ്ത്രീയാണ് പ്രിയ. ടീച്ചറായ പ്രിയ മഹേന്ദ്രനെപ്പോലെ ഒരു കണ്ണിംഗ് ക്യാരക്ടര്‍ അല്ല, മിയ തന്‍റെ റോള്‍ സംബന്ധിച്ച് പറഞ്ഞു.
തലവന്‍ എന്ന ചിത്രത്തിലാണ് അവസാനമായി മിയ അഭിനയിച്ചത്. ജയ് മഹേന്ദ്രന്‍ സ്ട്രീം ചെയ്യുന്ന സോണി ലിവില്‍ തന്നെയാണ് ഈ ചിത്രവും ഒടിടി റിലീസായത്. ചിത്രത്തിന് ഒടിടിയില്‍ നല്ല സ്വീകാര്യത ലഭിക്കുന്നുണ്ടെന്നും. ഇതിനകം പ്രഖ്യാപിച്ച തലവന്‍ 2 സംബന്ധിച്ച് തനിക്ക് വലിയ പ്രതീക്ഷയുണ്ടെന്നും മിയ പറയുന്നു.
സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള സംവിധായകന്‍ രാഹുൽ റിജി നായരാണ് 'ജയ് മഹേന്ദ്രന്‍' കഥയെഴുതി നിർമ്മിച്ചിരിക്കുന്നത്. സൈജു കുറുപ്പ് മിയ എന്നിവര്‍ക്ക് പുറമേ സുഹാസിനി മണിരത്നം, സുരേഷ് കൃഷ്ണ, മാമുക്കോയ, ബാലചന്ദ്രൻ ചുള്ളിക്കാട്, വിഷ്ണു ഗോവിന്ദൻ, സിദ്ധാർഥ ശിവ എന്നിവർക്കൊപ്പം രാഹുൽ റിജി നായരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രതിസന്ധികളെ അതിജീവിക്കുമോ മഹീന്ദ്രന്‍?: രസകരമായ സീരിസ് ജയ് മഹേന്ദ്രന്‍ -റിവ്യൂ
വെള്ളയിൽ മാലാഖയെ പോലെ മിയ, ചിത്രങ്ങൾ