'ആ പേരില്‍ മന്ത്രിസ്ഥാനം മാറ്റിയാലും താൻ രക്ഷപ്പെട്ടു', നിലപാടുമായി സുരേഷ് ഗോപി

By Web Team  |  First Published Aug 21, 2024, 3:10 PM IST

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും പ്രതികരണം.

Minister Suresh Gopi reveals about his passion hrk

സിനിമയില്ലാതെ പറ്റില്ല എന്നും അതില്ലെങ്കില്‍ താൻ ചത്തുപോകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. സിനിമ ഞാൻ ചെയ്യും. അതിന് ഞാൻ അനുവാദം ചോദിച്ചിട്ടുണ്ട്. അതിന് മന്ത്രി സ്ഥാനത്ത് നിന്ന് തന്നെ മാറ്റുന്നുണ്ടെങ്കില്‍ രക്ഷപ്പെട്ടുവെന്നും ഒരു ചടങ്ങില്‍ താരം വ്യക്തമാക്കി.

സിനിമ ഞാൻ ചെയ്യും. അതിന് ഞാൻ അനുവാദം ചോദിച്ചിട്ടുണ്ട്. പക്ഷേ കിട്ടിയില്ല. സെപ്റ്റംബര്‍ ആറിന് ഒറ്റക്കൊമ്പൻ തുടങ്ങുകയാണ്. സിനിമകള്‍ കുറേയുണ്ട് എന്ന് ഞാൻ പറഞ്ഞപ്പോള്‍ അമിത് ഷാ പേപ്പര്‍ മാറ്റിവെച്ചതാണ്. മന്ത്രി സ്ഥാനത്തെ ബാധിക്കാത്ത രീതിയില്‍ സിനിമ ഷൂട്ടിംഗ് സെറ്റില്‍ അതിനുള്ള സൗകര്യം ഉണ്ടാകണം എന്നാണ് ആഗ്രഹം. മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നുണ്ടെങ്കില്‍ താൻ രക്ഷപ്പെട്ടു. ചരിത്രം എഴുതിയ തൃശൂര്‍ക്കാര്‍ക്ക് താൻ എന്തായാലും നന്ദി അര്‍പ്പിക്കണം എന്ന് നേതാക്കള്‍ പറഞ്ഞതുകൊണ്ടത് വഴങ്ങിയതാണ്. സിനിമ ഇല്ലാതെ പറ്റില്ല. അത് എന്റെ പാഷണാണ്. അതില്ലെങ്കില്‍ ശരിക്കും ചത്തു പോകുമെന്നും പറയുന്നു സുരേഷ് ഗോപി.

Latest Videos

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചും വേദിയില്‍ പരോക്ഷമായി സൂചിപ്പിച്ചു സുരേഷ് ഗോപി. സിനിമയില്‍ മാത്രം അല്ല പ്രശ്‍നങ്ങള്‍. എല്ലാ മേഖലയിലും അത്തരം കാര്യങ്ങള്‍ ഉണ്ട്. എല്ലാ സമ്പ്രദായത്തിനും ശുദ്ധി വേണം. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി അത് കോട്ടം വരുത്തരുത് എന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. വിശദമായ പ്രതികരണം നടത്താൻ തയ്യാറായിട്ടില്ല. ഫിലിം ചേംമ്പര്‍ യോഗത്തില്‍ ആയിരുന്നു താരത്തിന്റെ പ്രതികരണം.

സുരേഷ് ഗോപി നായകനായി നിരവധി സിനിമകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഒരു ചിത്രത്തിലും സുരേഷ് ഗോപി നായകനാകുന്നുവെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സുരേഷ് ഗോപി ബിജെപി സീറ്റില്‍ ആദ്യമായി കേരളത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ലോകസഭാ അംഗമാണ്. ടൂറിസം, പെട്രോളിയം വകുപ്പിന്റെ ചുമതലാണ് താരം സഹമന്ത്രി എന്ന നിലയില്‍ വഹിക്കുന്നത്.

സുരേഷ് ഗോപി നായകനായി നിരവധി സിനിമകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

vuukle one pixel image
click me!
vuukle one pixel image vuukle one pixel image