റീ റിലീസ് ട്രെന്‍ഡിന്‍റെ ഭാഗമായി മറ്റൊരു ചിത്രം കൂടി. റീ റിലീസ് ചെയ്യപ്പെടുന്നവയില്‍ ഏറ്റവും പഴയ ചിത്രവും ഇതാണ്
ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഇപ്പോഴത്തെ ട്രെന്‍ഡുകളില്‍ ഒന്നാണ് പഴയ ചിത്രങ്ങളുടെ റീ റിലീസ്. മുന്‍പ് വിജയിച്ചതും പരാജയപ്പെട്ടതുമായ ചിത്രങ്ങള്‍ ഇത്തരത്തില്‍ പ്രേക്ഷകരിലേക്ക് വീണ്ടും എത്തുന്നുണ്ട്. പഴയ ചിത്രങ്ങള്‍ റീമാസ്റ്റര്‍ ചെയ്ത് പുതിയ കാലത്തിന് ചേര്‍ന്ന ദൃശ്യ, ശ്രാവ്യ അനുഭവവുമായി ആണ് എത്തുന്നത്. ഇത്തരത്തിലെത്തുന്ന കൂടുതല്‍ ചിത്രങ്ങളും വിജയിക്കാറാണ് പതിവെങ്കില്‍ അതിന് അപവാദമായും ചിത്രങ്ങളുണ്ട്. ഇപ്പോഴിതാ മലയാളത്തില്‍ നിന്ന് ഏറെ പഴയ ഒരു ചിത്രവും റീ റിലീസിന് ഒരുങ്ങുകയാണ്.
ടി ദാമോദരന്‍റെ രചനയില്‍ ഐ വി ശശി സംവിധാനം ചെയ്ത് 1980 ല്‍ പുറത്തെത്തിയ മീന്‍ എന്ന ചിത്രമാണ് 44 വര്‍ഷങ്ങള്‍ക്കിപ്പുറം തിയറ്ററുകളിലേത്ത് വീണ്ടും എത്തുന്നത്. ജയന്‍, മധു, സീമ, ശ്രീവിദ്യ, അടൂര്‍ ഭാസി, ജോസ്, ശങ്കരാടി, ശുഭ, അംബിക, ബാലന്‍ കെ നായര്‍, കുണ്ടറ ജോണി, കുതിരവട്ടം പപ്പു, ലാലു അലക്സ് തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രമാണിത്. ജയാനന്‍ വിന്‍സെന്‍റ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് സംഗീതം പകര്‍ന്നത് ജി ദേവരാജന്‍ ആയിരുന്നു. ഉല്ലാസപ്പൂത്തിരികള്‍ എന്ന ഗാനം ഈ ചിത്രത്തിലേതാണ്. ജിയോ പിക്ചേഴ്സിന്‍റെ ബാനറില്‍ എന്‍ ജി ജോണ്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
undefined
2കെ ദൃശ്യമികവോടെയും ഡോള്‍ബി അറ്റ്മോസ് ശബ്ദ വിന്യാസത്തോടെയുമായിരിക്കും മീനിന്‍റെ റീ റിലീസ്. റോഷിക എന്‍റര്‍പ്രൈസസ് ആണ് വിതരണം ചെയ്യുന്നത്. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
ALSO READ : അന്‍വര്‍ സാദത്തും ഡയാന ഹമീദും കേന്ദ്ര കഥാപാത്രങ്ങള്‍; 'അര്‍ധരാത്രി' ചിത്രീകരണം തുടങ്ങി