ഒരേകാര്യം തന്നെ പലയാവർത്തി പറയുന്നത് അത്ര ശുഭകരമായ കാര്യമല്ല, എന്നാലും പറയാതിരിക്കാൻ വയ്യായെന്ന് മമ്മൂട്ടി പറയുന്നു.
കൊവിഡ് എന്ന മഹാമാരിയ്ക്കൊപ്പമാണ് ഇപ്പോൾ നമ്മൾ ഓരോരുത്തരും ജീവിക്കുന്നത്. ഈ കാലത്ത് വീണ്ടും നമ്മെ മൂന്ന് കാര്യങ്ങൾ ഓർമിപ്പിക്കുകയാണ് നടൻ മമ്മൂട്ടി. 'ഒരു മിനിറ്റ്.. ഞാനൊരു കാര്യം പറഞ്ഞോട്ടെ.. ശ്രദ്ധിക്കുമല്ലോ അല്ലേ?'എന്ന് ചോദിച്ചു കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്.
ഒരേകാര്യം തന്നെ പലയാവർത്തി പറയുന്നത് അത്ര ശുഭകരമായ കാര്യമല്ല, എന്നാലും പറയാതിരിക്കാൻ വയ്യ. കൊവിഡ് എന്ന മഹാമാരി ഇത്രയും രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ, നമ്മൾ അതിനോട് കാണിക്കുന്ന അശ്രദ്ധയും അലംഭാവവും എവിടെ കൊണ്ട് എത്തിക്കുമെന്ന് പറയാനാകില്ല. കഴിഞ്ഞ എട്ട് മാസമായി നമ്മൾ മഹാമാരിയുമായി യുദ്ധം ചെയ്യുകയാണെന്നും മമ്മൂട്ടി വീഡിയോയിൽ പറയുന്നു.
"നമ്മള്‍ മാസ്ക് ധരിക്കുന്നത് കൃത്യമായ രീതിയിലാണോ, കുറഞ്ഞത് രണ്ട് മീറ്റര്‍ അകലമെങ്കിലും പാലിച്ചിട്ടാണോ നമ്മള്‍ മറ്റുള്ളവരുമായി ഇടപഴകുന്നത്? സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് നമ്മുടെ കൈകള്‍ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കാറുണ്ടോ? ഇല്ലെങ്കില്‍ ഈ മൂന്ന് രക്ഷാമന്ത്രങ്ങള്‍ സ്വായത്തമാക്കുക. പാലിക്കുക, പരിശീലിക്കുക. എങ്കില്‍ മാത്രമേ കൊവിഡ് എന്ന ഈ മഹാരോഗത്തെ നമുക്ക് പ്രതിരോധിക്കാനാകൂ" മമ്മൂട്ടി പറയുന്നു.
Mammootty appeals to people to follow COVID-19 Appropriate Behaviour
"കോവിഡിനെതിരെ ഈ മൂന്ന് മന്ത്രങ്ങൾ പരിശീലിക്കുക. എങ്കിൽ മാത്രമേ കോവിഡ് എന്ന മഹാരോഗത്തെ നമുക്ക് പ്രതിരോധിക്കാനാകൂ" pic.twitter.com/ZO6ziomCmy