വിശ്വാസങ്ങൾക്കിടയിൽപെട്ട് ഉഴലുന്ന പെൺകുട്ടിയുടെ കഥ; ചർച്ചയായി 'അഞ്ചാം വേദം'

By Web Team  |  First Published Apr 30, 2024, 7:12 PM IST

ടി. എം. പ്രൊഡക്ഷന്‍റെ ബാനറില്‍ ഹബീബ് അബൂബക്കര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ  തിരക്കഥയും സംഭാഷണവും സഹ സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ബിനീഷ് രാജ് ആണ്.


വാഗതനായ മുജീബ് ടി. മുഹമ്മദ് കഥ എഴുതി സംവിധാനം ചെയ്ത അഞ്ചാം വേദം ചര്‍ച്ചയാകുന്നു. കഴിഞ്ഞ 26ന് തീയേറ്ററിലെത്തിയ ചിത്രം ഇതിനോടകം തന്നെ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. പുതുമുഖം വിഹാന്‍ വിഷ്ണു നായകനായ സത്താറിനെ അവതരിപ്പിക്കുന്നു. നയന്‍താരയുടെ അറം എന്ന ചിത്രത്തിലൂടെ ‌തമിഴകത്ത് ശ്രദ്ധേയയായ സുനലക്ഷ്മിയാണ് നായികയായ സാഹിബയെ അവതരിപ്പിക്കുന്നത്. 

അടിയുറച്ച മത വിശ്വാസങ്ങള്‍ നിസഹായയായ ഒരു പെണ്‍കുട്ടിയുടെ ജീവിതം തകര്‍ത്തെറിയുമ്പോള്‍ അവള്‍ വിശ്വസിച്ച വേദഗ്രന്ഥങ്ങളില്‍ നിന്ന് തന്നെ പകര്‍ന്നു കിട്ടിയതും മൂടിവെയ്ക്കപ്പെട്ടതുമായ ഒരു വലിയ സത്യം 'ഫസഖ്' അവള്‍ക്ക് തുണയാവുന്നു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഏറെ ദുരൂഹതകള്‍ നിറഞ്ഞ മള്‍ട്ടി ജോണര്‍ പൊളിറ്റിക്കല്‍ ത്രില്ലെര്‍ കഥയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

Latest Videos

സത്താറിനെക്കാള്‍ പ്രായം കൂടുതലായിരുന്നെങ്കിലും കുട്ടിക്കാലം മുതല്‍ അവന്‍റെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചവളായിരുന്നു സാഹിബ. സാത്താറിന്‍റെ രാഷ്ട്രീയ നിലപാട്, സാഹിബയുടെ വാപ്പയായ ഹൈദറിന്‍റെ കടുത്ത മത വിശ്വാസത്തിന് തീര്‍ത്തും എതിരായിരുന്നു. മാത്രമല്ല കുട്ടിക്കാലത്തുള്ള ഉമ്മയുടെ വിയോഗ ശേഷം തനിക്ക് വേണ്ടി മാത്രം ജീവിച്ച വാപ്പയെ ധിക്കരിക്കാന്‍ സാഹിബയ്ക്ക് കഴിയുമായിരുന്നില്ല. അത് കൊണ്ട് തന്നെ സാഹിബ അഷറഫിന്‍റെ ഭാര്യയാകുന്നത് സാത്താറിന് കണ്ട് നില്‍ക്കേണ്ടി വന്നു.

മത ഭ്രാന്തിന്‍റെ പൈശാചികത ഭര്‍ത്താവിന്‍റെ രൂപത്തില്‍ അവളെ വേട്ടയാടിയപ്പോള്‍ മത നിയമം അനുശാസിച്ചിരുന്ന ഫസഹ് ചൊല്ലി അവള്‍ തന്‍റെ ഭര്‍ത്താവിനെ ഒഴിവാക്കി. അപ്പോഴും തന്നെ സ്വീകരിക്കാന്‍ സത്താര്‍ ഒരുക്കമായിരുന്നിട്ടു പോലും ഒരു രണ്ടാം കെട്ടുകാരിയായി അവന്‍റെ ജീവിതത്തിലേക്ക് കടന്നു ചെല്ലാന്‍ സാഹിബയ്ക്ക് ആകുമായിരുന്നില്ല. തന്‍റെ വാപ്പയുടെ അടിയുറച്ച മത വിശ്വാസങ്ങളും സാത്താറിന്‍റെ വീട്ടുകാരുടെ എതിര്‍പ്പും അവളുടെ തീരുമാനത്തിന് ആക്കം കൂട്ടിയിരുന്നു. പിന്നീട് നടക്കുന്ന സംഭങ്ങളാണ് ചിത്രം പറയുന്നത്.

undefined

ടി എം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഹബീബ് അബൂബക്കര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്, സാഗര്‍ അയ്യപ്പനാണ് ചായാഗ്രഹണം. കട്ടപ്പനയിലെ മലയോര പ്രദേശങ്ങളിലായിരുന്നു ഈ സിനിമയുടെ ചിത്രീകരണം. കുരിശുമല എന്ന ഒരു സാങ്കല്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. 

നേരത്തെ വന്ന് നേട്ടം കൊയ്യാൻ മമ്മൂട്ടി; 'ടർബോ' വൻ അപ്ഡേറ്റ്

ടി. എം. പ്രൊഡക്ഷന്‍റെ ബാനറില്‍ ഹബീബ് അബൂബക്കര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ  തിരക്കഥയും സംഭാഷണവും സഹ സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ബിനീഷ് രാജ് ആണ്. ഡി. ഒ. പി: സാഗര്‍ അയ്യപ്പന്‍, എഡിറ്റിംഗ്: ഹരി രാജ ഗൃഹ. കഥ, സംവിധാനം: മുജീബ് ടി. മുഹമ്മദ്. റഫീഖ് അഹമ്മദ്, മുരുകന്‍ കാട്ടാക്കട, സൗമ്യരാജ് എന്നിവരുടെ ഗാനങ്ങള്‍ക്ക് ജോജി തോമസ് സംഗീതം പകര്‍ന്നിരിക്കുന്നു. കെ. എസ്. ചിത്ര, മുരുകന്‍ കാട്ടാക്കട, സിയാഉല്‍ ഹക്ക് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്. പശ്ചാത്തല  സംഗീതം: വിഷ്ണു വി ദിവാകര്‍ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!