മമ്മൂട്ടി നല്‍കുന്നത് വലിയ സൂചനയോ?, എന്താണ് സംഭവിക്കുന്നതെന്ന് ആശങ്ക

By Web TeamFirst Published Sep 30, 2024, 7:39 AM IST
Highlights

മമ്മൂട്ടിയുടെ ആ തീരുമാനത്തിന് പിന്നില്‍?.

സമീപകാലത്ത് വേറിട്ട കഥാപാത്രങ്ങളുടെയും വിഭിന്നമായ സിനിമകളുടെയും തെരഞ്ഞെടുപ്പുകളിലൂടെ ശ്രദ്ധയാകര്‍ഷിക്കുന്ന നടനാണ് മമ്മൂട്ടി. അതുകൊണ്ട് മമ്മൂട്ടി നായകനാകുന്ന ഒരോ സിനിമയുടെയും റിലീസിനായി കാത്തിരിക്കാറുണ്ട് ആരാധകര്‍. മമ്മൂട്ടിയുടെ ബസൂക്ക എത്താൻ വൈകുമെന്ന് താരം സൂചന നല്‍കിയിരിക്കുന്നത് എന്ന ഒരു വാര്‍ത്തയും ചര്‍ച്ചയാകുന്നുണ്ട്. വലിയ പ്രതീക്ഷയുള്ള ഒരു മമ്മൂട്ടി ചിത്രവുമാണ് ബസൂക്ക.

അടുത്തിടെ പുതിയ ചിത്രങ്ങള്‍ കവര്‍ ഫോട്ടോയായി മമ്മൂട്ടി ഫേസ്‍ബുക്കില്‍ ഇടാറുണ്ട്. ഓരോ സമയത്തും എത്താനിരിക്കുന്ന ചിത്രങ്ങളുടെ ഫോട്ടോയാണ് മമ്മൂട്ടി കവറാക്കാറുള്ളത്.  മമ്മൂട്ടി ഗൌതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ വേഷമിട്ട് ഒരുങ്ങുന്ന ഡൊമനിക് ആന്റ് ദ ലേഡീസ് പേഴ്‍സാണ് ഫേസ്ബുക്കിന്റെ കവറാക്കിയിട്ടുള്ളത്. അതിന്റെ അര്‍ഥം ആദ്യ റിലീസ് ചിത്രമായിരിക്കും എന്നാണ് ആരാധകര്‍ കണ്ടെത്തുന്നതും ചര്‍ച്ചയാക്കുന്നതും.

Latest Videos

മമ്മൂട്ടിയുടേതായി ശരിക്കും ആദ്യം എത്തേണ്ട ചിത്രം ബസൂക്കയാണ്. കഴിഞ്ഞ ഓണത്തിന് മമ്മൂട്ടിയുടെ ബസൂക്ക തിയറ്ററില്‍ എത്തും എന്ന് കരുതിയവര്‍ ഉണ്ടായിരുന്നു. വാര്‍ത്തകളും ആ തരത്തില്‍ പ്രചരിച്ചിരുന്നു. ബസൂക്കയുടെ പോസ്റ്ററുകള്‍ ഇറക്കിയിട്ടും കവര്‍ ഫോട്ടോയായി മമ്മൂട്ടി മാറ്റാത്തത് വൈകുമെന്നതിനാലാണെന്നാണ് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സംവിധായകൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

എന്നാല്‍ നടൻ മമ്മൂട്ടിയുടെ ബസൂക്കയുടെ ടീസര്‍ പുറത്തിറക്കിയത് ശ്രദ്ധയാകര്‍ഷിക്കുകയും ഹിറ്റുമായപ്പോള്‍ വൈകാതെ ചിത്രത്തിന്റെ റിലീസുണ്ടാകുമെന്ന് പ്രതീക്ഷിിച്ചിരുന്നു. ഛായാഗ്രാഹണം നിമേഷ് രവി നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഗൗതം വാസുദേവ് മേനോൻ, സണ്ണി വെയ്ൻ, ഷറഫുദ്ദിൻ സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള എന്നിവരും ഷൈൻ ടോം ചാക്കോ എന്നിവരും പ്രധാന വേഷങ്ങളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ ഗൗതം വാസുദേവ് മേനോന്റെ ഭാഗം പൂര്‍ത്തിയാകാനുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. എന്തായാലും പ്രേക്ഷകര്‍ മമ്മൂട്ടിയുടെ ബസൂക്ക സിനിമയ്‍ക്കായി കാത്തിരിക്കുകയാണ്.

Read More: കര്‍ണാടകത്തിലും ക്ലിക്കായോ ടൊവിനൊയുടെ എആര്‍എം?, കളക്ഷന്റെ കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!