2025 ഏപ്രിൽ 3നാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം മഹാവതാര്‍ നരസിംഹയുടെ ടീസർ പുറത്ത്. മഹാവതാര്‍ സീരീസിലെ ആദ്യചിത്രമാണ് മഹാവതാര്‍ നരസിംഹ. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അശ്വിന്‍ കുമാറാണ്. മഹാവതാർ നരസിംഹ ഈ വർഷം ഏപ്രിൽ തീയറ്ററുകളിൽ എത്തും.
മഹാവിഷ്ണുവിൻ്റെ നാലാമത്തെ അവതാരവും ജനപ്രിയ ഇതിഹാസവുമായ നരസിംഹ എന്ന പാതി സിംഹവും പാതി മനുഷ്യനുമായിട്ടുള്ള കഥാപാത്രത്തെയാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കെ.ജി.എഫിന്റെയും കാന്താരയുടെയും സലാറിന്റെയും നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസാണ് മഹാവതാര്‍ നരസിംഹ അവതരിപ്പിക്കുന്നത്. ക്ലീം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശില്‍പ ധവാന്‍, കുശാല്‍ ദേശായി, ചൈതന്യ ദേശായി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
സാം സി.എസാണ് സംഗീതസംവിധാനം. മലയാളം. തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളില്‍ ത്രീഡിയായി ചിത്രം റിലീസ് ചെയ്യും. 2025 ഏപ്രിൽ 3നാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. കാന്താരയുടെ വൻ വിജയത്തെത്തുടർന്ന്, ഇന്ത്യൻ സംസ്കാരത്തിൻ്റെ അത്ര അറിയപ്പെടാത്ത വശങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന ഹോംബാലെ ഫിലിംസിൻ്റെ രണ്ടാമത്തെ പ്രോജക്റ്റായാണ് ഈ ചിത്രത്തെ കരുതപ്പെടുന്നത്. രണ്ട് മണിക്കൂര്‍ 21 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം.
55-ാമത് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI) യിൽ മഹാവതാർ നരസിംഹ പ്രദർശിപ്പിച്ചിരുന്നു. ചിത്രത്തിന്റെ ആത്മീയ വിവരണത്തിനും ദൃശ്യങ്ങൾക്കും വലിയ അംഗീകാരം നേടുകയും ചെയ്തു. വിഷ്ണുപുരാണം, നരസിംഹപുരാണം, ശ്രീമദ് ഭഗവത് പുരാണങ്ങൾ തുടങ്ങിയ പുരാതന ഗ്രന്ഥങ്ങളുടെ സഹായത്തോടെയാണ് താൻ ഈ സിനിമ ചെയ്തതതെന്ന് ഫെസ്റ്റിവലിൽ അശ്വിൻ കുമാർ പറഞ്ഞിരുന്നു. ഇന്ത്യൻ സംസ്‌കാരത്തെ പ്രകീർത്തിച്ചുകൊണ്ട്, ഇതൊരു ആനിമേഷൻ സിനിമ മാത്രമല്ല, നമ്മുടെ സാംസ്‌കാരിക പൈതൃകത്തോടുള്ള ആദരവാണെന്നും കുമാർ പറഞ്ഞിരുന്നു. ഈ കഥകൾ കെട്ടുകഥകളായിട്ടല്ല, നമ്മുടെ കൂട്ടായ ചരിത്രത്തിൻ്റെയും ബോധത്തിൻ്റെയും ഭാഗമായി സംരക്ഷിക്കാനാണ് താൻ ആഗ്രഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..