ലോകേഷ് കനകരാജിന്‍റെ ജന്മദിനത്തിൽ കൂലിയിലെ വന്‍ സര്‍പ്രൈസ് വെളിപ്പെടുത്തിയെന്ന് സൈബര്‍ ലോകം
ചെന്നൈ: 2025 മാർച്ച് 14 നാണ് ബോളിവുഡ് നടൻ ആമിർ ഖാന്‍റെയും സംവിധായകൻ ലോകേഷ് കനകരാജിന്‍റെയും ജന്മദിനം. ഇരുവരും ജന്മദിനം ആഘോഷിക്കുമ്പോള്‍ ശരിക്കും സൈബര്‍ ലോകം പിടിച്ചുകുലുക്കിയത് ലോകേഷ് പങ്കുവച്ച ഒരു ചിത്രമാണ്.
ആമിര്‍ ഖാനുമായി ആഴത്തിൽ ചർച്ച ചെയ്തിരിക്കുന്ന ലോകേഷിനെയാണ് അദ്ദേഹം പങ്കിട്ട ജന്മദിന ചിത്രത്തില്‍ കാണാന്‍ കഴിഞ്ഞത്. ആമിർ ഖാന്റെ ജന്മദിന പോസ്റ്റായി ലോകേഷ് കനകരാജ് പോസ്റ്റ് ചെയ്ത ചിത്രം അധികം വൈകാതെ വൈറലായി.
വരാനിരിക്കുന്ന ചിത്രത്തിൽ രജനീകാന്തിനൊപ്പം ആമിർ ഖാൻ ഒരു അതിഥി വേഷത്തിൽ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയുണ്ട്. ഇപ്പോൾ, വൈറലായ ചിത്രം ലോകേഷ് കനകരാജിനൊപ്പം കൂലിയില്‍ സ്റ്റെല്‍ മന്നനൊപ്പം ബോളിവുഡ് സൂപ്പർസ്റ്റാര്‍ അണിനിരക്കും എന്ന സ്ഥിരീകരണമാണ് നല്‍കുന്നത് എന്നാണ് സൂചന.
രജനീകാന്ത് പ്രധാന വേഷത്തിൽ എത്തുന്ന ഒരു ആക്ഷൻ എന്റർടെയ്‌നറാണ് കൂലി. സ്വര്‍ണ്ണകള്ളക്കടത്ത് പാശ്ചത്തലത്തിലുള്ള ചിത്രത്തില്‍ തമിഴ് സൂപ്പർസ്റ്റാർ നെഗറ്റീവ് ഷേഡുകളുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നാണ് വിവരം.
രജനീകാന്തിനെ കൂടാതെ, ചിത്രത്തിൽ നാഗാർജുന അക്കിനേനി, ഉപേന്ദ്ര എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. കൂടാതെ, ശ്രുതി ഹാസൻ, സൗബിൻ ഷാഹിർ, സത്യരാജ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുമ്പോൾ പൂജ ഹെഗ്‌ഡെ ഒരു സ്പെഷ്യല്‍ ഡാന്‍സ് രംഗത്തും എത്തുന്നുണ്ട്.
നേരത്തെ ലോകേഷിന്‍റെ ജന്മദിനത്തില്‍ കൂലി ടീസര്‍ പുറത്തിറങ്ങും എന്നാണ് വിവരം വന്നിരുന്നെങ്കിലും. അതല്ല ഒളിപ്പിച്ചുവച്ച സര്‍പ്രൈസ് എന്ന് വ്യക്തമാക്കുന്നതാണ് ലോകേഷ് പുറത്തുവിട്ട ചിത്രം. ആമിർ ഖാനും ലോകേഷ് കനകരാജും ഉൾപ്പെടുന്ന ചിത്രം ഇന്റർനെറ്റിൽ വൈറലായതോടെ കൂലിയുടെ നിർമ്മാതാക്കൾ സിനിമയുടെ സെറ്റുകളിൽ നിന്നുള്ള കൂടുതല്‍ പിന്നണി ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. നാഗാർജുന, ഉപേന്ദ്ര, സൗബിന്‍, സത്യരാജ് എന്നിവര്‍ ഈ ചിത്രത്തിലുണ്ട്.
ലോകേഷിന് വന്‍ തിരിച്ചടിയോ?: ലോകേഷ് യൂണിവേഴ്സ് പടം പകുതിക്ക് നിന്നു, കാരണം ഇതാണ് !
'650 കോടി പടം, സല്‍മാന്‍റ അച്ഛനാകാന്‍ ആളില്ല': അറ്റ്ലിയുടെ സ്വപ്ന പ്രൊജക്ട് പെട്ടിയിലായത് ഇങ്ങനെ !