നാനിയുടെ പുതിയ ചിത്രം 'ദ പാരഡൈസി'ൽ മോഹൻ ബാബു വില്ലനായി എത്തുന്നു. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനിരുദ്ധ് രവിചന്ദറാണ് സംഗീതം.
കൊച്ചി: ടോളിവുഡില്‍ നിന്നും നാനി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ദ പാരഡൈസ്. നാനിയുടെ വന്‍ ഹിറ്റായ ദസറ ഒരുക്കിയ ശ്രീകാന്ത് ഒഡേലയാണ് നാനിയുടെ ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീലക്ഷ്‍മി വെങ്കടേശ്വര സിനിമാസിന്റെ ചിത്രത്തിന്‍റെ അനൗണ്‍സ്മെന്‍റ് ടീസര്‍ ദൃശ്യങ്ങള്‍ മാര്‍ച്ച് 4ന് പുറത്തുവിട്ടിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്‍റെ പുത്തന്‍ അപ്ഡേറ്റ് വരുകയാണ്. തെലുങ്ക് സിനിമയിലെ വെറ്ററന്‍ ആക്ടര്‍ മോഹന്‍ ബാബു ചിത്രത്തില്‍ പ്രധാന വില്ലന്‍ വേഷത്തില്‍ എത്തും എന്നാണ് വിവരം. ഒരു കാലത്ത് തെലുങ്ക് സിനിമയിലെ ക്രൗഡ് പുള്ളര്‍ നായകന്മാരില്‍ ഒരാളായിരുന്നു മോഹന്‍ബാബു മരന്‍ വിഷ്ണു മഞ്ചു നിര്‍മ്മിക്കുന്ന കണ്ണപ്പയിലാണ് അടുത്തതായി പ്രത്യക്ഷപ്പെടുന്നത്.
ദ പാരഡൈസ് റോ സ്റ്റേറ്റ്മെന്‍റ് എന്ന പേരിലാണ് മാര്‍ച്ച് ആദ്യം നാനി ചിത്രത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് എത്തിയത്. ഒരു ബിഗ് ബജറ്റ് ചിത്രമായിട്ട് ദ പാരഡൈസ് ഒരുങ്ങുമ്പോള്‍ അനിരുദ്ധ് രവിചന്ദറാണ് സംഗീതം നിര്‍വഹിക്കുന്നുവെന്നത് ആകര്‍ഷണമാണ്. ഒരു ആക്ഷന്‍ സബ്ജക്ടാണ് ചിത്രം എന്നാണ് വിവരം. ദ പാരഡൈസിന്റെ മാര്‍ക്കറ്റിംഗ് ഫസ്റ്റ് ഷോയും പിആര്‍ഒ ശബരിയുമാണ്.
ഹിറ്റ് കേസ് 3 എന്ന ചിത്രമാണ് നാനിയുടെതായി ഇറങ്ങാനുള്ളത്. തെലുങ്കിലെ കോപ്പ് യൂണിവേഴ്സായ ഹിറ്റ് പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണ് ഇത്. കഴിഞ്ഞ രണ്ട് ചിത്രങ്ങളുടെ നിര്‍മ്മാണ പങ്കാളിയായിരുന്നു നാനി. ഈ രണ്ട് ചിത്രങ്ങളും ബോക്സോഫീസ് വിജയമായിരുന്നു.
അതേ സമയം മോഹന്‍ബാബു അഭിനയിച്ച് അടുത്തതായി പുറത്തുവരാനിരിക്കുന്ന കണ്ണപ്പയില്‍ വന്‍ താര നിരയാണ് എത്തുന്നത്. മലയാളത്തില്‍ നിന്നും മോഹന്‍ലാലും ഈ ചിത്രത്തില്‍ ഒരു വേഷത്തില്‍ എത്തുന്നുണ്ട്. അക്ഷയ് കുമാര്‍, പ്രഭാസ് എന്നിവരും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഏപ്രിലിലാണ് ചിത്രം എത്തുക.
സായ് പല്ലവി മാജിക്, 100 കോടി ചിത്രം ഒടിടിയിലേക്ക്, സ്‍ട്രീമിംഗ് വിവരങ്ങള്‍