15 വർഷങ്ങൾ, 26 സിനിമകൾ, ഇപ്പോൾ ത്രീഡി വിസ്മയവും; നിർമ്മാണത്തിൽ മിന്നിക്കയറി ലിസ്റ്റിനും മാജിക് ഫ്രെയിംസും

By Web TeamFirst Published Sep 24, 2024, 4:01 PM IST
Highlights

11 ദിവസങ്ങൾ കൊണ്ട് തന്നെ 87 കോടിക്ക് മുകളിൽ  കളക്ഷൻ ലോകമെമ്പാടു നിന്നും ചിത്രം സ്വന്തമാക്കി. 

കൊച്ചി: 15 വർഷങ്ങൾ, നിർമ്മിച്ചത് 26 സിനിമകൾ. മലയാള സിനിമ മേഖലയിൽ മാറ്റത്തിന്റെ പാത തെളിച്ചാണ് ലിസ്റ്റിൻ സ്റ്റീഫനും മാജിക് ഫ്രെയിംസും കടന്നു വന്നത്. നിർമ്മിച്ച സിനിമകളിൽ ഭൂരിഭാഗവും സൂപ്പർഹിറ്റ്.  ഒരേ സമയം ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ആഘോഷിപ്പിക്കുകയും ചെയ്ത ഒട്ടനവധി ചലച്ചിത്രങ്ങൾ. മലയാള സിനിമയുടെ പുതുപാത കാട്ടിത്തന്ന ട്രാഫിക്കിൽ തുടങ്ങിയ സിനിമായാത്ര ഇപ്പോൾ മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം മലയാളക്കര ഏറ്റെടുത്ത ത്രീഡി വിസ്മയമായ അജയന്റെ രണ്ടാം മോഷണത്തിൽ (A.R.M)വരെ എത്തി നിൽക്കുന്നു. 

മാജിക് ഫ്രെയിംസിന്റെ സിനിമാനിർമ്മാണ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കളക്ഷൻ സ്വന്തമാക്കിയാണ് ഇപ്പോൾ എആർഎം തിയറ്ററുകളിൽ പ്രദർശനം തുടരുന്നത്. 11 ദിവസങ്ങൾ കൊണ്ട് തന്നെ 87 കോടിക്ക് മുകളിൽ കളക്ഷൻ ലോകമെമ്പാടു നിന്നും ചിത്രം സ്വന്തമാക്കി. 

Latest Videos

ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രം രചന നിർവഹിച്ചിരിക്കുന്നത് സുജിത്ത് നമ്പ്യാരാണ്. ചാപ്പാ കുരിശിലൂടെ സമീർ താഹിർ , ചിറകൊടിഞ്ഞ കിനാവുകളിലൂടെ സന്തോഷ് വിശ്വനാഥ്, കെട്ട്യോളാണ് എന്റെ മാലാഖയിലൂടെ നിസാം ബഷീർ, ഗരുഡനിലൂടെ അരുൺ വർമ്മ എന്നിവരാണ് മാജിക് ഫ്രെയിംസ് അവതരിപ്പിച്ച മറ്റ് പുതുമുഖ സംവിധായകർ. എആർഎമ്മിലൂടെ ജിതിൻ ലാൽ എന്ന സംവിധായകനെയും മാജിക് ഫ്രെയിംസ് മലയാള സിനിമയ്ക്ക് നൽകിയിരിക്കുകയാണ്. 

മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം കുടുംബങ്ങളും കുട്ടികളും ഒരുപോലെ സ്വീകരിച്ച 3ഡി മലയാള ചിത്രം ആയിരിക്കുകയാണ് എആർഎം. മുപ്പത് കോടി അടുപ്പിച്ച് മുതൽമുടക്കിൽ നിർമ്മിച്ച ചിത്രത്തിന് ലോകമെമ്പാടുനിന്നും വമ്പിച്ച അഭിപ്രായമാണ് ലഭിച്ചുവരുന്നത്. ഇതിനോടകം  ബുക്ക് മൈ ഷോ പ്ലാറ്റ്ഫോം മുഖേന മാത്രം ചിത്രം ബുക്ക് ചെയ്ത് കണ്ടവരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു. മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത അഡ്വഞ്ചർ ഫാന്റസി എന്ന ജോണറും ത്രീഡിയും പ്രേക്ഷകരെ എആർഎമ്മിലേക്ക് അടുപ്പിക്കുന്നു. 

സൈജു കുറുപ്പിന് നായിക വിൻസി അലോഷ്യസ്; 'ഓകെ ഡിയർ' മോഷൻ പോസ്റ്റർ എത്തി

എആർഎമ്മിലൂടെ ചുരുങ്ങിയ ബഡ്ജറ്റ്‌കൊണ്ട്  ലോകനിലവാരമുള്ള മലയാള സിനിമയാണ്  സിനിമ പ്രേക്ഷകർക്ക് ലിസ്റ്റിൻ സ്റ്റീഫനും മാജിക്ക് ഫ്രെയിംസും സമ്മാനിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി, ദിലീപ് നായകനായ D150 എന്നിവയാണ് മാജിക് ഫ്രെയിംസിന്റേതായി പുറത്തിറങ്ങാൻ പോകുന്ന വരും കാല ചിത്രങ്ങൾ.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

click me!