ലിയോ 2ന്റെ അപ്‍ഡേറ്റ് പുറത്ത്.
ദളപതി വിജയ്‍യുടെ എക്കാലത്തെയും വിജയ ചിത്രമായി ലിയോ മാറിയിരുന്നു. സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷിച്ചതിനും അപ്പുറമുള്ള ഒരു വിജയമാണ് നേടാനായത്. തമിഴകത്ത് ഇൻഡസ്‍ട്രി ഹിറ്റുമായി. ദളപതി വിജയ്‍യുടെ ലിയോയുടെ രണ്ടാം ഭാഗത്തിന്റെ സൂചനകളാണ് നിലവില്‍ ആരാധകരെ ആവേശത്തിലാക്കുന്നത്.
എപ്പോഴായിരിക്കും ലിയോ 2 തുടങ്ങുക എന്ന ചോദ്യത്തിന് കൈതിയുടെ രണ്ടിന്റെ അടക്കം തിരക്കുകളിലാണ് എന്നായിരുന്നു ലോകേഷ് കനകരാജിന്റെ മറുപടി. എന്നാല്‍ വിജയ്‍യുടെ ലിയോയുടെ നിര്‍മാതാക്കള്‍ തന്നെ സാമൂഹ്യ മാധ്യമത്തില്‍ ഒരു പോസ്റ്റ് പങ്കുവെച്ചാണ് പുതുതായി ചര്‍ച്ചയാകുന്നത്. കശ്‍മിരില്‍ ഞങ്ങളുടെ ലിയോ എന്ന സിനിമയുടെ ചിത്രീകരണത്തിന് സഹായിച്ച സര്‍ക്കാരിനും ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കും ടൂറിസം അധികൃതകര്‍ക്കും നന്ദി അറിയിക്കുന്നു എന്നായിരുന്നു പോസ്റ്റ്. ഇനിയും കശ്‍മിര്‍ ഭാവി പദ്ധതികളുടെ ഭാഗമായിരിക്കും എന്നും വിജയ് നായകനായ ലിയോയുടെ നിര്‍മാതാക്കളായ സെവൻ സ്‍ക്രീൻ സ്റ്റുഡിയോ എഴുതി.
ഭാവി പദ്ധതികളെന്നതാണ് ലിയോ 2നെ കുറിച്ചുള്ള സൂചനകളായി ആരാധകര്‍ വ്യാഖ്യാനിക്കുന്നത്. ഭാവി പദ്ധതികള്‍ ലിയോ രണ്ടിനെ കുറിച്ചുള്ള കോഡാണ് എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. എന്തായാലും ലിയോ വീണ്ടും ചര്‍ച്ചകളിലെത്തിയിരിക്കുകയാണ്. ലിയോ രണ്ട് അത്രത്തോളം ആവേശത്തോടെയാണ് സിനിമാ ആരാധകര്‍ കാത്തിരിക്കുന്നത് എന്ന് വ്യക്തം.
വിജയ്‍യുടെ ലിയോ ആഗോളതലത്തില്‍ 620 കോടി രൂപയിലധികം നേടിയിരുന്നു. തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തിയിരിക്കുന്നു എന്ന ഒരു പ്രത്യേകതയും ലിയോയ്‍ക്കുണ്ടായിരുന്നതിനാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്നിരുന്നതായിരുന്നു. സത്യ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നായികയായി തൃഷ എത്തിയിരിക്കുന്നത്. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അര്‍ജുൻ, സാൻഡി മാസ്റ്റര്‍, മാത്യു, മനോബാല, പ്രിയ ആനന്ദ്, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്‍ണൻ, ശാന്തി മായാദേവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, കിരണ്‍ റാത്തോഡ് തുടങ്ങിയ താരങ്ങളും വേഷമിടുന്നു.
undefined
Read More: തമിഴ് നായികമാരെ പിന്നിലാക്കി മലയാളി താരങ്ങള്‍, ഒന്നാമത് ആ ജനപ്രിയ നടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക