പൂര്‍ണ്ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്കി ഒരുക്കുന്ന 'ഒരു താത്വിക അവലോകന'ത്തിന്റെ ചിത്രീകരണം ജനുവരി ഒന്നിന് പാലക്കാട് ആരംഭിക്കും.
കൊട്ടരക്കര ശ്രീധരന്‍ നായരുടെ ഇളയ മകള്‍ ശെെലജയും സൂരാജ് വെഞ്ഞാറമൂടിന്റെ സഹോദരൻ സജി വെഞ്ഞാറമൂടും അഭിനയ രംഗത്തേക്ക്. 'ഒരു താത്വിക അവലോകനം' എന്ന ചിത്രത്തിലൂടെയാണ് ഇരുവരും അഭിനയത്തിലേക്ക് കടക്കുന്നത്. ജോജു ജോർജ്ജ്, അജു വർഗീസ്, നിരഞ്ജൻ രാജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖില്‍ മാരാര്‍ തിരക്കഥ യെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണന്‍ നിര്‍വ്വഹിക്കുന്നു.
യോഹന്‍ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീവർഗീസ് യോഹന്നാന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. സലിം കുമാർ,കൃഷ്ണ കുമാർ,ജയകൃഷ്ണൻ, മേജർ രവി,ശ്രീജിത് രവി,മാമുക്കോയ,പ്രശാന്ത് അലക്സ് ,മനു രാജ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. പ്രൊഡക്ഷൻ കൻട്രോളർ എസ്സാ കെ എസ്തപ്പാന്‍,കല-ശ്യാം കാർത്തികേയൻ, മേക്കപ്പ്-ജിത്തു പയ്യന്നൂര്‍,വസ്ത്രാലങ്കാരം-അരവിന്ദന്‍, സ്റ്റിൽസ്-സേതു, അസോസിയേറ്റ് ഡയറക്ടര്‍-ബോസ്.
പൂര്‍ണ്ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്കി ഒരുക്കുന്ന 'ഒരു താത്വിക അവലോകന'ത്തിന്റെ ചിത്രീകരണം ജനുവരി ഒന്നിന് പാലക്കാട് ആരംഭിക്കും. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.