ഒടിടിക്കായി 'കട്ട വെയിറ്റിം​ഗ്', ഒടുവിൽ ചരിത്ര വിജയം; ഓൾ ഇന്ത്യ റേറ്റിങ്ങിൽ വൻനേട്ടവുമായി ആ മലയാള പടം

By Web Team  |  First Published Oct 9, 2024, 8:37 AM IST

മാത്തപ്പൻ എന്ന കള്ളൻ ഒരു ക്രിസ്മസ് രാത്രിയിൽ നടത്തുന്ന മോഷണത്തിൽ നിന്നാണ് ചിത്രം ആരംഭിക്കുന്നത്.


പ്രമേയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് 'കള്ളനും ഭഗവതിയും'. ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണനും മോക്ഷയും അനുശ്രീയും ആയിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഏറെ നാളത്തെ കാത്തിരിപ്പുകൾക്കും കടമ്പകൾക്കും ഒടുവിൽ ആയിരുന്നു ചിത്രം ഒടിടിയിൽ റിലീസിന് എത്തിയത്. നിലവിൽ ആമസോൺ പ്രൈമിൽ ചിത്രം വൻ വിജയമായി സ്ട്രീമിംഗ് തുടരുകയാണ്. ഇപ്പോഴിതാ ആമസോണിലെ ഓൾ ഇന്ത്യ റേറ്റിംഗിൽ ആറാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുകയാണ് ചിത്രം. 

"ഒരു രാത്രി ദൈവം മുമ്പിൽ പ്രത്യക്ഷപ്പെട്ടാൽ..? അതും..ഒരു പെരുങ്കള്ളൻ്റെ മുമ്പിൽ" രസകരമായ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് കള്ളനും ഭഗവതിയും എന്ന സിനിമ. സമകാലിക വിഷയങ്ങളെ ശുദ്ധഹാസ്യത്തിൻ്റെ മോമ്പൊടിയിൽ ചാലിച്ച് അവതരിപ്പിച്ച ചിത്രം തീയറ്ററുകളിൽ ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ക്ലീൻ ഫാമിലി എൻ്റർടെയ്നർ എന്ന വിശേഷണമാണ് പ്രേക്ഷകർ ചിത്രത്തിന് നൽകിയത്.

Latest Videos

undefined

തീയറ്ററുകളിൽ ചിത്രം കണ്ടവരും കാണാൻ കഴിയാതെ പോയവരും ഇത്രയും നാൾ കാത്തിരുന്നത് ചിത്രത്തിൻ്റെ ഒടിടി റിലീസിന് വേണ്ടിയായിരുന്നു. ആ കാത്തിരിപ്പിന് അവസാനം അമ്പരപ്പിക്കുന്ന വിജയമാണ് കള്ളനും ഭഗവതിയും നേടിയിരിക്കുന്നത്."മനസ്സിൽ നന്മ ഉണ്ടെങ്കിൽ ഒരല്പം വൈകി ആണെങ്കിലും ദൈവം നമ്മുക്ക് മുമ്പിൽ പ്രത്യക്ഷപ്പെടും"എന്ന്  സിനിമയിൽ ഭഗവതി പറഞ്ഞ വാക്കുകൾ അന്വർത്ഥമാക്കുന്ന വിജയം.

മാത്തപ്പൻ എന്ന കള്ളൻ ഒരു ക്രിസ്മസ് രാത്രിയിൽ നടത്തുന്ന മോഷണത്തിൽ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. മോഷ്ടിച്ച ഭഗവതി വിഗ്രഹം ജീവൻ വച്ച് കള്ളൻ മാത്തപ്പൻ്റെ കൂടെ കൂടുന്നു. പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മാത്തപ്പൻ്റെ കൂട്ടുകാരനും വക്രബുദ്ധിക്കാരനുമായ കള്ളൻ വല്ലഭനെ വല്ലഭൻ കൂടി എത്തുന്നതോടെ സിനിമ കൂടുതൽ രസകരമായ മുഹൂർത്തങ്ങളിലൂടെ വികസിക്കുന്നു. പൊട്ടിച്ചിരിപ്പിക്കുന്ന മുഹൂർത്തങ്ങൾക്ക് ഒപ്പം കണ്ണുകളെ ഈറനണിയിക്കുന്ന രംഗങ്ങളും ചിത്രത്തിലുണ്ട്. ശക്തമായ സാമൂഹ്യ വിമർശനവും സമൂഹത്തിന് മികച്ച സന്ദേശവുംനൽകുന്ന ചിത്രമാണ്'കള്ളനും ഭഗവതിയും'. അതിമനോഹരമായ ഗാനങ്ങളും ചിത്രത്തിൻ്റെ പ്രത്യേകതയാണ്.

ടൈം കൊടുക്കമാട്ടിയോ? ബി​ഗ് ബോസിൽ വമ്പൻ ട്വിസ്റ്റ്, വിജയ് സേതുപതിയുടെ 'മകൾ' പുറത്തേക്ക്

അനുശ്രീ ,ജോണി ആൻ്റണി, രാജേഷ് മാധവൻ, അൽത്താഫ്, ശ്രീകാന്ത് മുരളി, മാല പാർവതി, ചേർത്തല ജയൻ, തുടങ്ങി പ്രമുഖ താരങ്ങൾ ചിത്രത്തിലുണ്ട്. കഥ - കെ.വി അനിൽ, തിരക്കഥ - സംഭാഷണം, ഈസ്റ്റ് കോസ്റ്റ് വിജയൻ, കെ.വി അനിൽ, ഛായാഗ്രഹണം - രതീഷ് റാം, എഡിറ്റർ - ജോൺ കുട്ടി, ചിത്രത്തിൻ്റെ സംഗീത സംവിധാനം രഞ്ജിൻ രാജ് നിർവഹിച്ചിരിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!