പോസ്റ്റിന്‍റെ കമന്‍റ് വിഭാഗത്തിൽ, ഹെയ്‌ലിയുടെയും ബീബറിന്‍റെയും ഉറ്റസുഹൃത്തുക്കളായ കൈലി ജെന്നർ, ക്ലോയി കർദാഷിയാൻ, ക്രിസ് പ്രാറ്റ് അടക്കം വിവിധ താരങ്ങള്‍ ആശംസയുമായി രംഗത്ത് എത്തി.
ലോസ് അഞ്ചലസ്: ഗായകന്‍ ജസ്റ്റിൻ ബീബറിനും ഭാര്യ ഹെയ്‌ലിയും ആദ്യത്തെ കുഞ്ഞ് പിറന്നു. കുഞ്ഞിന്‍റെ പാദങ്ങളുടെ ചിത്രം പങ്കുവെച്ചാണ് ഗായകന്‍ ആദ്യകുഞ്ഞിന്‍റെ വരവ് ഇൻസ്റ്റാഗ്രാമിൽ അറിയിച്ചത്. "വീട്ടിലേക്ക് സ്വാഗതം. ജാക്ക് ബ്ലൂസ് ബീബർ" എന്ന അടിക്കുറിപ്പോടെയാണ് ജസ്റ്റിൻ ബീബർ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പോസ്റ്റിന്‍റെ കമന്‍റ് വിഭാഗത്തിൽ, ഹെയ്‌ലിയുടെയും ബീബറിന്‍റെയും ഉറ്റസുഹൃത്തുക്കളായ കൈലി ജെന്നർ, ക്ലോയി കർദാഷിയാൻ, ക്രിസ് പ്രാറ്റ് അടക്കം വിവിധ താരങ്ങള്‍ ആശംസയുമായി രംഗത്ത് എത്തി. 2018ൽ സൗത്ത് കരോലിനയിൽ വെച്ച് നടന്ന ചടങ്ങിലാണ് ജസ്റ്റിൻ ബീബറും ഹെയ്‌ലിയും വിവാഹിതരായത്.
ഈ വർഷം മേയിലാണ് താൻ ഗർഭിണിയാണെന്ന വിവരം ഹെയ്‌ലി ബീബർ പ്രഖ്യാപിച്ചത്. ബേബി ബമ്പ് ചിത്രങ്ങൾ ഹെയ്‌ലി അന്ന് ക്യാപ്ഷനില്ലാതെ തന്‍റ ഇന്‍സ്റ്റഗ്രാമില്‍ ഇട്ടു. ഹെയ്‌ലി തന്‍റെ ഗർഭകാലത്തെ ഫോട്ടോകളും വീഡിയോകളും സജീവമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
കുറച്ച് മാസങ്ങൾക്ക് മുമ്പ്, ഡബ്ല്യു മാഗസിനുമായുള്ള ഒരു ആശയവിനിമയത്തിൽ, ആറ് മാസത്തേക്ക് തന്‍റെ ഗർഭം എങ്ങനെ മറച്ചുവെക്കാൻ കഴിഞ്ഞുവെന്നതിനെക്കുറിച്ചും ഹെയ്‌ലി ബീബർ സംസാരിച്ചു. താന്‍ വലിയ ലെതര്‍ ജാക്കറ്റുകള്‍ ഈക്കാലത്ത് ഉപയോഗിച്ചെന്ന് ഹെയ്‌ലി പറഞ്ഞു.
ഫാഷന്‍ ലോകത്തെ സൂപ്പര്‍ മോഡലായ ഹെയ്‌ലി ദി യുഷ്വൽ സസ്പെക്ട്സ് നടൻ സ്റ്റീഫൻ ബാൾഡ്‌വിന്‍റെയും ഗ്രാഫിക് ഡിസൈനർ കെനിയ ഡിയോഡാറ്റോയുടെയും മകളാണ്. നിരവധി മുൻനിര ഡിസൈനർമാർക്കായി റാമ്പില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് ഇവര്‍. അവൾ ന്യൂയോർക്ക് ഫാഷൻ വീക്ക്, പാരീസ് ഫാഷൻ വീക്ക്, മിലാൻ ഫാഷൻ വീക്ക് എന്നിവയുടെ ഭാഗമായിട്ടുമുണ്ട്.
ആംസ്ട്രോങ് വധക്കേസില്‍ പൊലീസ് ചോദ്യം ചെയ്തുവെന്ന വാര്‍ത്ത നിഷേധിച്ച് സംവിധായകന്‍ നെല്‍സണ്‍
എആര്‍എം വന്‍ അപ്ഡേറ്റ്: ടൊവിനോയുടെ ഓണം റിലീസ് പടത്തിന്‍റെ ട്രെയിലര്‍ ഇറങ്ങുന്നു