രാഷ്ട്രീയ ഇടപെടൽ നടന്നെന്ന വാദം തെറ്റാണെന്നും എം ബി പത്മകുമാർ.
നടന് മമ്മൂട്ടിയുടെ ഒരു സിനിമകയും എഴുപതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡിന് അപേക്ഷിച്ചിട്ടില്ലെന്ന് ജൂറി അംഗം എം ബി പത്മകുമാർ. മമ്മൂട്ടിയ്ക്ക് അവാർഡ് നൽകിയില്ലെന്ന പ്രചാരണം തെറ്റാണെന്നും രാഷ്ട്രീയ ഇടപെടൽ നടന്നെന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടി സിനിമകള്‍ അപേക്ഷിക്കാത്തതില്‍ തനിക്ക് വിഷമം ഉണ്ടായെന്നും പത്മകുമാർ പറഞ്ഞു. അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്നും സൗത്ത് ജൂറി അംഗമായ പത്മകുമാർ പറഞ്ഞു.
ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മമ്മൂട്ടിയും ഋഷഭ് ഷെട്ടിയും മികച്ച നടനാകാനുള്ള മത്സരത്തില്‍ അവസാനഘട്ടത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക് തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടിയായിരുന്നു മമ്മൂട്ടി മത്സരിച്ചതെന്നും വാര്‍ത്തകള്‍ വന്നു. ഒടുവില്‍ ഇന്ന് അവാര്‍ഡ് പ്രഖ്യാപനം നടന്നപ്പോള്‍ ഋഷഭ് ഷെട്ടിയായിരുന്നു മികച്ച നടനായത്. അദ്ദേഹത്തെ പ്രശംസിക്കുന്നതിനൊപ്പം തന്നെ മമ്മൂട്ടിയ്ക്ക് അവാര്‍ഡ് നല്‍കിയില്ലെന്ന തരത്തില്‍ ഒരു വിഭാഗം ആളുകള്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു.
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇങ്ങനെ
മികച്ച സിനിമാ നിരൂപ- ദീപക് ദുഹാ
മികച്ച സിനിമാ ഗ്രന്ഥം- കിഷോര്‍ കുമാര്‍
നോൺ ഫീച്ചർ ഫിലിം- മോണോ നോ അവയര്‍
മികച്ച സംഗീതം- വിശാൽ ശേഖര്‍
മികച്ച അനിമേഷൻ ചിത്രം- ജോസി ബെനഡിക്ടിന്റെ കോക്കനട്ട് ട്രീ
മികച്ച ഡോക്യുമെന്ററി- സോഹിൽ വൈദ്യയുടെ മർമേഴ്സ് ഓഫ് ജംഗിള്‍
മികച്ച മലയാള ചിത്രം- സൗദി വെള്ളയ്ക്ക
മികച്ച കന്നഡ ചിത്രം- കെജിഎഫ് 2
മികച്ച ചിത്രം- ആട്ടം(മലയാളം)
മികച്ച ആക്ഷൻ ഡയറക്ഷൻ-അന്‍പറിവ് (കെജിഎഫ്2)
മികച്ച ചിത്ര സംയോജനം-മഹേഷ് ഭൂവാനന്ദൻ(ആട്ടം)
മികച്ച പശ്ചാത്തല സംഗീതം- എആര്‍ റഹ്മാന്‍( പൊന്നിയിന്‍ സെല്‍വന്‍)
മികച്ച ഗായിക- ബോംബൈ ജയശ്രീ(സൗദിവെള്ളക്ക)
മികച്ച ബാലതാരം-ശ്രീപദ്(മാളികപ്പുറം)
മികച്ച നടി- നിത്യ മേനന്‍(തിരിചിത്രമ്പലം), മാൻസി പരേഖര്‍
മികച്ച നടൻ-ഋഷഭ് ഷെട്ടി(കാന്താര)
മികച്ച ഹിന്ദി ചിത്രം- ഗുല്‍മോഹര്‍
മികച്ച സംഗീത സംവിധായകൻ- പ്രീതം(ബ്രഹ്മാസ്ത്ര)
മികച്ച സഹനടി-നീന ഗുപ്ത
മികച്ച വിഎഫ്എക്സ് ചിത്രം- ബ്രഹ്മാസ്ത്ര
മികച്ച സംവിധായകൻ- സൂരജ് ആർ ബർജാത്യ(ഉഞ്ചായ്)
മികച്ച ജനപ്രിയ ചിത്രം- കാന്താര
കോസ്റ്റ്യൂം- നിഖിൽ ജോഷി
പ്രൊഡക്ഷൻ ഡിസൈൻ -അനന്ദ് അധ്യായ (അപരാജിതോ)
നൃത്തസംവിധാനം - ജാനി, സതീഷ് (തിരുചിത്രമ്പലം)
ഗാനരചന - നൗഷാദ് സാദർ ഖാൻ (ഫൗജ)
നവാഗത സംവിധായകൻ -പ്രമോദ് കുമാർ (ഫൗജ)
തെലുങ്ക് ചിത്രം - കാർത്തികേയ 2
സൗണ്ട് ഡിസൈൻ - ആനന്ദ് കൃഷ്ണമൂർത്തി (പൊന്നിയിൻ സെൽവൻ 1)
ക്യാമറ - രവി വർമൻ (പൊന്നിയിൻ സെൽവൻ-1)
മികച്ച ഗായകൻ - അരിജിത് സിംഗ് (ബ്രഹ്മാസ്ത്ര)
മികച്ച സഹനടൻ- പവൻ രാജ് മൽഹോത്ര (ഫൗജ)
അനാവശ്യ വിവാദം, മമ്മൂട്ടിയുടെ ഒരു ചിത്രവും അവാർഡിന് അപേക്ഷിച്ചിട്ടില്ല: ജൂറി അംഗം ബി പത്മകുമാർ
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..