യഥാര്‍ത്ഥ സംഭവം 60 കോടിക്ക് സിനിമയാക്കി ; പടം പൊട്ടി കളക്ഷന്‍ വെറും 26.71 കോടി, ഒടുവില്‍ പടം ഒടിടിയില്‍ !

By Web TeamFirst Published Oct 11, 2024, 9:23 AM IST
Highlights

ജോൺ എബ്രഹാമും ശർവാരിയും പ്രധാന വേഷങ്ങളിൽ എത്തുന്ന വേദ എന്ന ചിത്രം റിയൽ ലൈഫ് സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു ദളിത് സ്ത്രീയുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ ചുറ്റിപ്പറ്റിയാണ് പറയുന്നത്. 

ദില്ലി: ജോൺ എബ്രഹാമും ശർവാരിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേദ ആഗസ്റ്റ് 15നാണ് തീയറ്ററുകളില്‍ എത്തിയത്. എന്നാല്‍ ചിത്രം വലിയ ശ്രദ്ധ നേടാതെ പോയി. നിഖിൽ അദ്വാനി സംവിധാനം ചെയ്ത് സീ സ്റ്റുഡിയോസ്, എമ്മെ എന്‍റര്‍ടെയ്മെന്‍റ്സ്, ജെഎ എന്‍റര്‍ടെയ്മെന്‍റ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ജോൺ എബ്രഹാം ശർവാരി എന്നിവര്‍ക്ക് പുറമേ അഭിഷേക് ബാനർജി, തമന്ന ഭാട്ടിയ, ആശിഷ് വിദ്യാർത്ഥി എന്നിവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

റിയല്‍ ലൈഫ് സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 
ജോൺ എബ്രഹാം മേജർ അഭിമന്യു കൻവാര്‍ എന്ന വേഷത്തിലാണ് എത്തുന്നത്.  കോർട്ട് മാർഷല്‍ ചെയ്യപ്പെട്ട ഒരു ആർമി ഓഫീസറാണ്  മേജർ അഭിമന്യു കൻവാര്‍. ഇയാള് നീതിക്ക് വേണ്ടി പോരാടുന്ന ദളിത് സ്ത്രീയായ വേദയ്ക്കൊപ്പം ചേരുന്നതോടെയാണ് കഥ വികസിക്കുന്നത്. 

Latest Videos

അഭിഷേക് ബാനർജി അവതരിപ്പിക്കുന്ന ഗ്രാമത്തലവന്‍റെ നേതൃത്വത്തില്‍ വേദയ്ക്കെതിരെ നടക്കുന്ന ആക്രമണങ്ങളും അതില്‍ നല്‍കുന്ന തിരിച്ചടികളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ഇതില്‍ മേജർ അഭിമന്യു കൻവാറിന്‍റെ ഫ്ലാഷ്ബാക്കും ഉള്‍പ്പെടുന്നു. 

അറുപത് കോടി രൂപയോളം മുടക്കിയാണ് ചിത്രം നിര്‍മ്മിച്ചത്. എന്നാല്‍ ബോക്സോഫീസില്‍ വന്‍ നിരാശയാണ് ചിത്രം ഉണ്ടാക്കിയത്. വെറും 26.71 കോടിയാണ് നേടിയത്. സ്ത്രീ, ഖേല്‍ ഖേല്‍ മേം എന്നീ ചിത്രങ്ങള്‍ക്കൊപ്പം ഇറങ്ങിയ ചിത്രം ഈ ക്ലാഷില്‍ ഏറ്റവും കുറവ് നേടിയ ചിത്രമായി മാറി. അതേ സമയം ഈ ചിത്രം ഇപ്പോള്‍ ഒടിടിയില്‍ എത്തിയിരിക്കുകയാണ്. 

ഒക്ടോബര്‍ 10ന് ചിത്രം സീ5 ല്‍ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രം നേരത്തെ തീയറ്ററില്‍ പരാജയപ്പെട്ടപ്പോള്‍ വൈകാരികമായാണ് ജോണ്‍ എബ്രഹാം പ്രതികരിച്ചത്.  "മികച്ച സിനിമ ചെയ്തതിൽ ഞാൻ അഭിമാനിക്കുന്നു. നിഖിലിന്‍റെയും എന്‍റെയും ഒരുമിച്ചുള്ള ഏറ്റവും മികച്ച വർക്ക് ഇതായിരിക്കാം. എന്നാല്‍ ചിത്രം വാണിജ്യപരമായി വിജയിക്കാത്തതില്‍ ഖേദമുണ്ട്. വിഷമം തോന്നും അത് സാധാരണമാണ്" എന്നാണ് പറഞ്ഞത്. 

ഒടിടിയില്‍ വീണ്ടും തരം​ഗം തീര്‍ക്കാന്‍ സൈജു കുറുപ്പ്; 'ജയ് മഹേന്ദ്രന്‍' സ്ട്രീമിംഗ് ആരംഭിച്ചു

രജനിയുടെ വേട്ടൈയന്‍ കാണാന്‍ ദളപതിയും എത്തി; വീഡിയോ വൈറല്‍

 

click me!