'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' ഒടിടിക്കാര്‍ക്ക് വേണ്ട': വെളിപ്പെടുത്തലുമായി ബോളിവുഡ് സംവിധായകന്‍

By Web Team  |  First Published Nov 19, 2024, 4:48 PM IST

ഇന്ത്യയിലെ സ്വതന്ത്ര സിനിമകളുടെ സ്വീകാര്യതയെക്കുറിച്ച് സംവിധായകൻ ഹൻസൽ മേത്ത ആശങ്ക പ്രകടിപ്പിച്ചു. 


മുംബൈ: ഇന്ത്യയിലെ സ്വതന്ത്ര സിനിമകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഹൻസൽ മേത്ത. കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് അവാർഡ് നേടിയ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രം ഇതുവരെ ഒരു ഒടിടിയും വാങ്ങിയില്ലെന്ന് സംവിധായകന്‍ വെളിപ്പെടുത്തി. 

അടുത്തിടെ ഒരു എക്സ് പോസ്റ്റില്‍ ഹൻസൽ എഴുതിയത് ഇങ്ങനെയാണ്  "ഞാൻ അറിഞ്ഞത് വച്ച് ഒരു പ്ലാറ്റ്‌ഫോമും ആ സിനിമ വാങ്ങിയില്ല. ഇന്ത്യയിൽ സ്വതന്ത്ര സിനിമകള്‍ക്ക് സംഭവിക്കുന്നതിന്‍റെ യാഥാര്‍ത്ഥ്യമാണിത്. ആ സിനിമ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'. സ്പെക്റ്റാക്കിളുകള്‍ക്ക് പറ്റിയ രാജ്യമല്ല ഇതെന്ന് തോന്നുന്നു. എന്‍റെ ധാരണ തെറ്റാണെന്ന് തെളിയിക്കപ്പെടട്ടെ എന്ന് ആഗ്രഹിക്കുന്നു". 

Latest Videos

undefined

പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വി ഇമാജിൻ ആസ് ലൈറ്റ് 2023-ലെ കാനിൽ ഗ്രാൻഡ് പ്രിക്സ് അവാർഡ് നേടിയിരുന്നു. തെലുങ്ക് നടൻ റാണ ദഗ്ഗുബതിയുടെ പ്രൊഡക്ഷൻ ഹൗസായ സ്പിരിറ്റ് മീഡിയ ചിത്രം ഇന്ത്യയൊട്ടാകെ വിതരണത്തിന് എടുത്തിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടിനിടെ കാനില്‍ മത്സരിച്ച സിനിമയും  ഓൾ വി ഇമാജിൻ ആസ് ലൈറ്റ്  ആയിരുന്നു. 

ഓൾ വി ഇമാജിൻ ആസ് ലൈറ്റ്  വിതരണം ചെയ്യുന്നതിനെക്കുറിച്ച് ഇന്ത്യൻ എക്‌സ്പ്രസിനോട് സംസാരിച്ച റാണ സ്പിരിറ്റ് മീഡിയ  വാണിജ്യ സിനിമകള്‍ക്കൊപ്പം സ്വതന്ത്ര സിനിമകള്‍ക്ക് അവസരം നല്‍കുകയാണെന്ന് പറഞ്ഞു. കൊമേഷ്യല്‍ ചിത്രത്തിന് അപ്പുറം ലോകം അറിയുന്നത് ഇത്തരം ചിത്രങ്ങളിലൂടെയാണ്. ആ അർത്ഥത്തിൽ സിനിമ ശരിക്കും പാൻ-ഇന്ത്യൻ ആണ്.  ഓൾ വി ഇമെയ്‌ജിൻ അസ് ലൈറ്റ് നവംബർ 22ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

'നയന്‍താര ആ പറഞ്ഞത് ശരിയായ കാര്യമല്ല': പ്രതികരിച്ച് ധനുഷിന്‍റെ പിതാവ് കസ്തൂരി രാജ

ഡിറ്റക്ടീവ് ഉജ്ജ്വലൻ ആരംഭിച്ചു; വീക്കെന്‍റ് ബ്ലോക്ബസ്റ്റേര്‍സിന്‍റെ നിര്‍മ്മാണത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍

click me!