എമ്പുരാൻ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ; പടം 6 മണിക്ക് മുൻപ് എത്തിക്കാൻ ശ്രമം; ​ഗോകുലം ​ഗോപാലൻ

എമ്പുരാൻ റിലീസ് ചെയ്യാൻ ഇനി പത്ത് ​ദിവസം മാത്രമാണ് ബാക്കി.

gokulam gopalan about mohanlal movies l2: empuraan first day first show time

റെ നാളത്തെ കാത്തിരിപ്പുകൾക്കും ഊഹാപോഹങ്ങൾക്കും ഒടുവിൽ മോഹൻലാൽ ചിത്രം എമ്പുരാൻ തിയറ്ററികളിൽ എത്താൻ ഒരുങ്ങുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം മറ്റ് ഭാഷകളിൽ അടക്കം ടിസ്ട്രിബ്യൂഷൻ നടത്തുന്നത് ഹോംബാലെ ഉൾപ്പടെയുള്ള വമ്പൻ കമ്പനികളാണ്. കൂടാതെ ഫസ്റ്റ് ഡോ ഷോകൾ എല്ലാം ഇതിനോടകം വിറ്റുതീർന്നുവെന്നതാണ് കണക്കുകൾ പറയുന്നത്. എല്ലാം ഒത്തുവന്നാൽ ഏറ്റവും മലയാള സിനിമയുടെ തലവര മാറ്റാൻ പോകുന്നൊരു ചിത്രമാകും എമ്പുരാൻ എന്നാണ് വിലയിരുത്തലുകൾ.

മാർച്ച് 27നാണ് എമ്പുരാൻ തിയറ്ററുകളിൽ എത്തുന്നത്. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ രാവിലെ 6 മണിക്ക് തുങ്ങുമെന്നാണ് നേരത്തെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. മറ്റ് സംസ്ഥാനങ്ങളിലേത് വൈകാതെ അറിയാനാകും. തമിഴ് നാട്ടിൽ ഒൻപത് മണിക്കാകും ഫസ്റ്റ് ഷോ നടക്കുക. എന്നാൽ കേരളത്തിൽ ആറ് മണിക്ക് മുൻപ് ഫസ്റ്റ് ഷോ നടത്താൻ നോക്കുന്നുണ്ടെന്ന് പറയുകയാണ് നിർമാതാവായ ​ഗോകുലം ​ഗോപാലൻ. 

Latest Videos

"എമ്പുരാന്റെ ചില ഭാ​ഗങ്ങൾ ഞാൻ കണ്ടിരുന്നു. സിനിമയ്ക്ക് ഒരു പ്രത്യേകതയുണ്ട്. നന്നാകുമെന്ന വിശ്വാസവുമുണ്ട്. ഫസ്റ്റ് ഷോ ആറ് മണിക്കാണ്. അതിന് മുപൻപ് എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. അത് നടന്നില്ലെങ്കിൽ ആറ് മണിക്കാകും ഷോ നടക്കുക", എന്നാണ് ​ഗോകുലം ​ഗോപാലൻ ഒരു യുട്യൂബ് ചാനലിനോട് പറഞ്ഞത്. 

നൃത്താവസാനം വിതുമ്പി കരഞ്ഞ് നവ്യ; അരികിലേക്ക് ഓടിയെത്തി പൊട്ടിക്കരഞ്ഞ് ഒരു മുത്തശ്ശി; ഹൃദ്യം വീഡിയോ

അതേസമയം, എമ്പുരാൻ റിലീസ് ചെയ്യാൻ ഇനി പത്ത് ​ദിവസം മാത്രമാണ് ബാക്കി. റിലീസിനോട് അനുബന്ധിച്ചുള്ള പ്രമോഷൻ വർക്കുകളെല്ലാം തകൃതിയായി നടക്കുകയാണ്. മോഹൻലാലിന് ഒപ്പം പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വൻ താരനിര എമ്പുരാനിൽ അഭിനയിക്കുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!