'ആയിരമല്ല, 2000 കോടി ആ ചിത്രം നേടും', ഞെട്ടിച്ച് നിർമാതാവിന്റെ വാക്കുകള്‍, താരത്തിന്റെ ആരാധകര്‍ ആവേശത്തില്‍

By Web TeamFirst Published Oct 15, 2024, 11:21 AM IST
Highlights

ചിത്രം രണ്ടായിരം കോടി നേടുമെന്നത് താരത്തിന്റെ ആരാധകരെ ആകാംക്ഷഭരിതരാക്കുന്നു.

ലോകമൊട്ടാകെ ഇന്ന് കളക്ഷനാണ് ഒരു സിനിമയുടെ വാണിജ്യ വിജയം നിര്‍ണയിക്കുന്ന ഘടകം. വൈഡ് റിലീസുമായതോടെ കളക്ഷൻ നിര്‍ണായകമായി. കോടി ക്ലബുകള്‍ ഒരു ഹിറ്റ് സിനിമയുടെ അലങ്കാരങ്ങളായി. തമിഴകത്തിന്റെ സൂര്യ നായകനായി വരാനിരിക്കുന്ന ചിത്രം ആഗോളതലത്തില്‍ ആകെ നേടുക 2000 കോടിയിലധികമാണ് എന്നാണ് നിര്‍മാതാവ് പ്രതീക്ഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

നിര്‍മാതാവ് ഝാനവേല്‍ ഒരു അഭിമുഖത്തിലാണ് തന്റെ പ്രതീക്ഷ പ്രകടിപ്പിച്ചത്. ഇതുവരെ തമിഴ് സിനിമ 1000 കോടി നേടിയിട്ടില്ലോ എന്ന് അവതാരക അഭിമുഖത്തില്‍ ചോദിച്ചപ്പോഴായിരുന്നു നിര്‍മാതാവിന്റെ മറുപടി. ഞാൻ 2000 കോടിയാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ 1000 കോടി എന്തിനാണ് ചോദിക്കുന്നത് എന്നായിരുന്നു നിര്‍മാതാവ് തമാശയോടെ പ്രതികരിച്ചത്.

Latest Videos

സംവിധായകൻ സിരുത്തൈ ശിവയുടെ കങ്കുവ സിനിമയിലെ ഗാനം നേരത്തെ പുറത്തുവിട്ടത് ചര്‍ച്ചയായിരുന്നു. കങ്കുവ ഒന്നിനൊപ്പം രണ്ടാം ഭാഗത്തിന്റെയും കഥ പൂര്‍ത്തിയായിട്ടുണ്ട് എന്നും നിര്‍മാതാവ് വ്യക്തമാക്കിയതും ചിത്രത്തിന്റെ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. കങ്കുവ രണ്ടിന്റെ ചിത്രീകരണം എപ്പോഴായിരിക്കുമെന്നും ചിത്രത്തിന്റെ നിര്‍മാതാവ് സൂചിപ്പിച്ചു. കങ്കുവ 2 2026ല്‍ തീര്‍ക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് കെ ഇ ഝാനവേല്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

വമ്പൻമാരായ ആമസോണ്‍ പ്രൈം വീഡിയോയാണ് ഒടിടി റൈറ്റ്സ്‍ നേടിയത് എന്നതും സൂര്യയുടെ ചിത്രം കങ്കുവയില്‍ വലിയ പ്രതീക്ഷകളുണ്ടാക്കിയിട്ടുണ്ട്. ഒരു നടനെന്ന നിലയില്‍ കങ്കുവ സിനിമ വലിയ അനുഗ്രഹമാണെന്ന് സൂര്യ വ്യക്തമാക്കി. പ്രതീക്ഷയേറെയുള്ള കങ്കുവയുടെ ചിത്രീകരണം ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ടതായിരുന്നു എന്നായിരുന്നു നേരത്തെ താരം ചൂണ്ടിക്കാട്ടിയതും. അറിയാത്ത ഒരു പ്രദേശത്ത് നടക്കുന്ന കഥയായതിനാല്‍ കങ്കുവ പ്രധാനപ്പെട്ടതാണെന്നും സൂര്യ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ കങ്കുവ ഏതാണ്ട് 150 ദിവസത്തില്‍ അധികമെടുത്താണ് ചിത്രീകരിച്ചതെന്നും രാജ്യമൊട്ടാകെ പ്രേക്ഷകര്‍ക്ക് എന്തായാലും ഇഷ്‍ടപ്പെടും എന്നാണ് വിശ്വസിക്കുന്നത് എന്നും താരം വ്യക്തമാക്കി.

Read More: ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷവും ശ്രീനാഥ് ഭാസി കാര്‍ നിര്‍ത്തിയില്ല, പൊലീസ് കേസ് എടുത്തു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!