'ലക്കി ഭാസ്‍കര്‍' സെപ്റ്റംബര്‍ 7 ന് എത്തില്ല; കാരണം വ്യക്തമാക്കി നിര്‍മ്മാതാക്കള്‍

By Web Team  |  First Published Aug 20, 2024, 8:19 PM IST

ദുല്‍ഖറിന്‍റെ പാന്‍ ഇന്ത്യന്‍ ചിത്രം

dulquer salmaan starring Lucky Baskhar release date changed producers explain the reason

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി വെങ്ക് അട്‍ലൂരി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‍കറിന്‍റെ റിലീസ് നീട്ടി. നേരത്തെ പ്രഖ്യാപിച്ചിരുന്ന തീയതിയില്‍ ചിത്രം എത്തിക്കാനാവില്ലെന്ന് നിര്‍മ്മാതാക്കളായ സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് വ്യക്തമാക്കി. തീരുമാനത്തിന്‍റെ കാരണം എന്തെന്നും അവര്‍ വിശദീകരിച്ചിട്ടുണ്ട്. ചിത്രം സെപ്റ്റംബര്‍ 7 ന് എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഈ തീയതിക്ക് പകരം ഒക്ടോബര്‍ 31 ന് ദീപാവലി റിലീസ് ആയി ചിത്രം എത്തുമെന്നാണ് പുതിയ അറിയിപ്പ്.

മൊഴിമാറ്റ പതിപ്പുകളും ഉയര്‍ന്ന നിലവാരത്തോടെ എത്തിക്കണമെന്നതിനാല്‍ ഡബ്ബിംഗിന് കുറച്ചുകൂടി സമയം വേണ്ടിവരും എന്നതാണ് റിലീസ് മാറ്റത്തിന് നിര്‍മ്മാതാക്കള്‍ പറയുന്ന കാരണം. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായി ദുല്‍ഖറിന്‍റേത് അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണെന്നും എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും മുംബൈ നഗരത്തെ വലിയ സെറ്റുകളിലൂടെ ചിത്രത്തില്‍ ഗംഭീരമായി പുനരവതരിപ്പിച്ചിട്ടുണ്ടെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു. തങ്ങള്‍ ഉദ്ദേശിക്കുന്ന നിലവാരത്തിലേക്ക് മൊഴിമാറ്റ പതിപ്പുകള്‍ എത്താന്‍ റിലീസ് നീട്ടല്‍ ഒഴിവാക്കാനാവാത്ത കാര്യമാണെന്നും അവര്‍ പറയുന്നു.

Latest Videos

സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടെയ്ന്‍‍മെന്‍റ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 1980- 1990 കാലഘട്ടത്തിലെ ബോംബെ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ പിരീഡ് ഡ്രാമയിൽ ഒരു ബാങ്ക് കാഷ്യർ കഥാപാത്രമായാണ് ദുൽഖർ സൽമാൻ അഭിനയിച്ചിരിക്കുന്നത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ദേശീയ അവാർഡ് ജേതാവായ ജി വി പ്രകാശ് കുമാറും കാമറ ചലിപ്പിച്ചത് നിമിഷ് രവിയുമാണ്. ഹൈദരാബാദിൽ ചിത്രീകരണം പൂർത്തിയാക്കിയ ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാൻ ആണ്.

ALSO READ : ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; സംഘടനാ തലത്തില്‍ പ്രതികരിക്കേണ്ട വിഷയമെന്ന് ബ്ലെസി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

vuukle one pixel image
click me!
vuukle one pixel image vuukle one pixel image